ഈ വാരത്തിൽ ഇവർക്ക് ലോട്ടറി യോഗം, കൈവിട്ടു കളയല്ലേ ഈ അപൂർവ ഭാഗ്യം

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. കുടുംബാംഗങ്ങളുമായി ചെറിയ അഭിപ്രായ ഭിന്നതകളും ആരോഗ്യപരമായ ബുദ്ധിമുട്ടുകളും വാരത്തിന്റെ തുടക്കത്തിൽ ഉണ്ടായേക്കാം. എന്നാൽ, മധ്യത്തോടെ വളരെക്കാലമായി കാണാതിരുന്ന ബന്ധുക്കളെ കാണാനും വിശേഷാവസരങ്ങളിൽ പങ്കെടുക്കാനും സാധ്യതയുണ്ട്. വാരത്തിന്റെ അവസാനത്തോടെ രോഗശാന്തിയും കുടുംബത്തിൽ സമാധാനവും സന്തോഷവും കൈവരും. അപ്രതീക്ഷിത സമ്മാനങ്ങളും ഭാഗ്യാനുഭവങ്ങളും ഈ സമയം പ്രതീക്ഷിക്കാം.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
വാരത്തിന്റെ തുടക്കത്തിൽ ആരോഗ്യപരമായി കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. ചെറിയ പരിക്കുകൾക്കും അസുഖങ്ങൾക്കും സാധ്യത കാണുന്നു. മനഃസുഖക്കുറവും കാര്യതടസ്സങ്ങളും അനുഭവപ്പെട്ടേക്കാം. എന്നാൽ, വാരത്തിന്റെ അവസാനത്തോടെ കുടുംബപരമായ പ്രശ്നങ്ങൾക്ക് പരിഹാരമാകും. തൊഴിൽ വിജയവും തീർത്ഥാടന യോഗവും പ്രതീക്ഷിക്കാം. ധനലാഭവും പ്രശസ്തിയും ദാമ്പത്യ ഐക്യവും ഈ രാശിക്കാർക്ക് അനുകൂലമായി ഭവിക്കും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
വാരത്തിന്റെ ആരംഭത്തിൽ ശത്രുശല്യം കുറയുകയും മനസ്സന്തോഷവും കീർത്തിയും ധനനേട്ടവും ഉണ്ടാകുകയും ചെയ്യും. തൊഴിൽ രംഗത്ത് വിജയങ്ങൾ കൈവരിക്കാൻ സാധിക്കും. എന്നാൽ വാരമധ്യത്തോടെ കുടുംബപരമായ പ്രശ്നങ്ങളും ഉറക്കക്കുറവും അലട്ടിയേക്കാം. വാരത്തിന്റെ അവസാനത്തോടടുത്ത് മാനസിക ബുദ്ധിമുട്ടുകളും ഉദരസംബന്ധമായ പ്രശ്നങ്ങളും വരാനിടയുണ്ട്. നിയമപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നത് ഉചിതമായിരിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ഈ വാരം കർക്കിടക രാശിക്കാർക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ രോഗങ്ങളും ആരോഗ്യക്കുറവും അലട്ടിയേക്കാം. കുടുംബാംഗങ്ങളുമായും അയൽക്കാരുമായും സ്വരച്ചേർച്ചയില്ലായ്മയും കാര്യതടസ്സങ്ങളും വരാം. കാർഷിക മേഖലയിലുള്ളവർക്ക് നഷ്ടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. എന്നാൽ, വാരത്തിന്റെ മധ്യത്തോടെ ധനലാഭവും നിയമപരമായ കാര്യങ്ങളിൽ വിജയവും സത്സുഹൃത്തുക്കളെ ലഭിക്കാനും സാധ്യതയുണ്ട്. വാരം അവസാനത്തോടെ കൊളസ്ട്രോൾ, പ്രമേഹം തുടങ്ങിയ അസുഖങ്ങളുള്ളവർ ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പുലർത്തണം.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ദീർഘകാലമായി അലട്ടിയിരുന്ന അസുഖങ്ങളിൽ നിന്ന് മോചനം ലഭിക്കുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. മാനസികമായ പ്രശ്നങ്ങൾക്ക് പരിഹാരമാകും. മക്കളെക്കുറിച്ച് അഭിമാനം തോന്നുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. കുടുംബത്തോടൊപ്പം തീർത്ഥാടനത്തിന് അവസരം ലഭിക്കും. സമൂഹത്തിലെ ഉന്നതരുമായി ബന്ധം സ്ഥാപിക്കാൻ സാധിക്കും. ധനലാഭവും കാര്യവിജയവും ഈ വാരം പ്രതീക്ഷിക്കാം. എന്നാൽ വാരമധ്യത്തോടെ തൊഴിൽപരമായ ക്ലേശങ്ങളും മാനസിക അസ്വസ്ഥതകളും നേരിടേണ്ടി വരും. വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നവർക്ക് കൂടുതൽ ശ്രദ്ധ ആവശ്യമാണ്.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
വാരത്തിന്റെ തുടക്കത്തിൽ തൊഴിൽ തടസ്സവും ധനക്ലേശവും രോഗദുരിതങ്ങളും അലട്ടിയേക്കാം. അനാവശ്യ കൂട്ടുകെട്ടുകൾ മാനഹാനിക്കും ധനനഷ്ടത്തിനും കാരണമായേക്കാം. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം. എന്നാൽ, വാരത്തിന്റെ മധ്യത്തോടെ ദാമ്പത്യ ഐക്യവും തൊഴിൽ വിജയവും പ്രതീക്ഷിക്കാം. സമൂഹത്തിലെ ഉന്നതരുമായി ബന്ധം സ്ഥാപിക്കാനും സമയം ചെലവഴിക്കാനും അവസരം ലഭിക്കും. വാരത്തിന്റെ അവസാനത്തോടെ കുടുംബത്തിൽ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
രോഗദുരിതങ്ങളിൽ നിന്ന് മോചനം ലഭിക്കുകയും ഭാഗ്യാനുഭവങ്ങളും തൊഴിൽ വിജയവും ഉണ്ടാകുകയും ചെയ്യും. ലോട്ടറി പോലുള്ള കാര്യങ്ങളിൽ ഭാഗ്യം പരീക്ഷിക്കാവുന്നതാണ്. കുടുംബസ്വത്ത് ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ വാരമധ്യത്തിൽ കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. തൊഴിൽ ക്ലേശവും ചിലർക്ക് അപമാനവും നേത്രരോഗങ്ങളും വരാനിടയുണ്ട്. വാരത്തിന്റെ അവസാനത്തോടെ വാഹന ഭാഗ്യം, ഭക്ഷണ സുഖം, ഈശ്വര വിശ്വാസം വർദ്ധിക്കുക, തീർത്ഥാടനത്തിന് അവസരം എന്നിവ ലഭിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
വാരത്തിന്റെ തുടക്കത്തിൽ ബന്ധുജനങ്ങളുമായുള്ള സമാഗമവും ധനനേട്ടവും തൊഴിൽ വിജയവും ദാമ്പത്യ ഐക്യവും പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളിൽ നിന്ന് ഗുണാനുഭവങ്ങൾ ഉണ്ടാകും. പുതിയ കരാർ ജോലികൾ ഏറ്റെടുക്കാൻ അവസരം ലഭിക്കും. എന്നാൽ വാരത്തിന്റെ അവസാനത്തോടെ അമിതമായ ചെലവ് കാരണം ധനക്ലേശം ഉണ്ടാകാൻ സാധ്യതയുണ്ട്. ദുശ്ശീലങ്ങൾ കാരണം മാനഹാനിയും രോഗദുരിതങ്ങളും വരാനിടയുണ്ട്.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
വാരത്തിന്റെ തുടക്കത്തിൽ അപവാദങ്ങൾ കേൾക്കേണ്ടി വരിക, നിയമപരമായ പ്രശ്നങ്ങൾ, അലച്ചിൽ, കാര്യതടസ്സങ്ങൾ എന്നിവ ഉണ്ടാവാം. മറ്റുള്ളവർക്ക് നല്ലത് ചെയ്തിട്ടും മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ വാരമധ്യത്തോടെ കർമ്മ പുരോഗതിയും ഭാഗ്യാനുഭവങ്ങളും പ്രതീക്ഷിക്കാം. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കാനും ജോലിയിൽ മാറ്റങ്ങൾ വരാനും സാധ്യതയുണ്ട്. വളരെ നാളായി കാണാതിരുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടുമുട്ടാനും സാമ്പത്തിക നേട്ടങ്ങൾക്കും കുടുംബത്തിൽ മംഗളകർമ്മങ്ങൾക്കും സാധ്യതയുണ്ട്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
വാരത്തിന്റെ തുടക്കത്തിൽ ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം, നിയമപരമായ പരാജയം, ഉദരരോഗങ്ങൾ, സർക്കാർ സംബന്ധമായ ദോഷഫലങ്ങൾ, കാര്യതടസ്സങ്ങൾ, കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസം എന്നിവ ഉണ്ടാവാം. എന്നാൽ വാരത്തിന്റെ അവസാനത്തോടെ കുടുംബത്തിൽ മംഗളകർമ്മങ്ങൾക്ക് സാധ്യതയുണ്ട്. ഉയർന്ന പദവികളും എവിടെയും മാന്യതയും ലഭിക്കും. ബിസിനസ്സിൽ പുതിയ പ്രോജക്റ്റുകൾ ലഭിക്കും. സർക്കാർ ജോലി ചെയ്യുന്നവർക്ക് അർഹമായ അവസരങ്ങൾ ലഭിക്കും. സംസാര പ്രധാനമായ തൊഴിൽ ചെയ്യുന്നവർക്ക് വിശിഷ്ട വ്യക്തികളിൽ നിന്ന് ആദരവ് ലഭിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ഈ വാരം കുംഭം രാശിക്കാർക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ പ്രണയ വിജയം, പുതിയ വീട് വാങ്ങുകയോ പുതുക്കിപ്പണിയുകയോ ചെയ്യാനുള്ള സാധ്യത, എവിടെയും ഒരു സ്ഥാനം ലഭിക്കുക എന്നിവ ഉണ്ടാവാം. വാരത്തിന്റെ മധ്യത്തിൽ കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങളും രോഗദുരിതങ്ങളും അലട്ടിയേക്കാം. പ്രത്യേകിച്ച് ആമാശയ സംബന്ധമായ രോഗങ്ങളുള്ളവർ ജാഗ്രത പാലിക്കുക. സർക്കാർ സംബന്ധമായ ദോഷാനുഭവങ്ങളും ശത്രുഭയവും കാര്യതടസ്സങ്ങളും നിയമപരമായ പ്രശ്നങ്ങളും വരാനിടയുണ്ട്. അന്യരിൽ നിന്ന് മോശം അനുഭവങ്ങളും അഗ്നിയിൽ നിന്നുള്ള ദോഷാനുഭവങ്ങളും ഉണ്ടാവാം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
വാരത്തിന്റെ തുടക്കത്തിൽ ശത്രുശല്യം കുറയുകയും സ്ഥാനമാനങ്ങൾ ലഭിക്കുകയും ചെയ്യും. നല്ല സുഹൃത്തുക്കളെ ലഭിക്കാനും അവരിൽ നിന്ന് ഗുണാനുഭവങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. തൊഴിൽ വിജയവും സുഖഭോഗ തൃപ്തിയും വാഹന ഭാഗ്യവും ഭക്ഷണ സുഖവും ധനനേട്ടവും ഈ രാശിക്കാർക്ക് അനുകൂലമാണ്. ഉന്നത സ്ഥാനലബ്ധിയും വിദ്യാപുരോഗതിയും ദാമ്പത്യ ഐക്യവും പ്രതീക്ഷിക്കാം. എന്നാൽ വാരത്തിന്റെ അവസാനത്തോടെ സങ്കീർണ്ണമായ പല പ്രശ്നങ്ങളും ഉടലെടുക്കും. കുടുംബാംഗങ്ങളുമായും മേലധികാരികളുമായും അഭിപ്രായ വ്യത്യാസങ്ങളും കാര്യതടസ്സങ്ങളും വരാനിടയുണ്ട്. ജലദോഷം, വാത, പിത്ത രോഗങ്ങൾ, ശരീര ശോഷണം എന്നിവയും അപ്രതീക്ഷിത ചതിയും ഉണ്ടാകാൻ സാധ്യതയുണ്ട്.
"https://www.facebook.com/Malayalivartha