Widgets Magazine
28
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാഫിയെ വഴിയിൽ തടഞ്ഞ് ഡി വൈ എഫ്‌ ഐയുടെ തെറിവിളി, ഷാഫിയും, ഡിവൈഎഫ്ഐ പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി. പുറത്തിറങ്ങിയ ഷാഫിയെയും പൊലീസ് തടഞ്ഞു..


യെമനെയും ഗാസയെയും ചുട്ടെരിക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ: പ്രസിഡൻഷ്യൽ കൊട്ടാരവും ആശുപത്രികളും വീടുകളും വരെ, തകർത്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് നിരവധിപേർ: പട്ടിണി, ബോംബാക്രമണം, അഭയാർത്ഥികളുടെ മരണം: യുദ്ധ ഭീകരത ലോകത്തിന് മുന്നിൽ...


അയര്‍ലന്‍ഡില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി..ഞെട്ടലോടെ പ്രവാസികൾ.. പാര്‍ക്കിലാണ് മൃതദേഹം കണ്ടെത്തിയത്.. അയര്‍ലന്‍ഡില്‍ ഇന്ത്യാക്കാര്‍ അടക്കം ആക്രമണങ്ങള്‍ നേരിടുന്നു..


ജെയ്‌നമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സെബാസ്റ്റ്യന് നാല് കൊലപാതകങ്ങളിൽ കൂടി പങ്കെന്ന് സംശയം: സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട തെളിവുകളും പുറത്ത്: അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്...


രാജ്യത്ത് കനത്ത സുരക്ഷ..പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഭീകരർ ഇന്ത്യയിലേക്ക് കടന്നു..ബീഹാറിൽ എത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്..

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

28 AUGUST 2025 04:54 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽനാളെ വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.

വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. കാറ്റും മഴയും ഉള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത് .

ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള, കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വയ്‌ക്കേണ്ടതാണ്.കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.

ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അധികൃതർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കേണ്ടതാണ് . തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കേണ്ടതാണ്.

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ KSEB - യുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. തകരാർ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക.

KSEB ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ വർക്കുകൾ ചെയ്യാതിരിക്കുക. പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്ന പക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്ലറക്കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി  (33 minutes ago)

കാസെറ്റ് കടയില്‍ നിന്ന് പൊലീസ് പത്ത് അശ്ലീല കാസെറ്റുകള്‍ പിടിച്ചെടുത്തു; 28 വര്‍ഷങ്ങള്‍ക്കുശേഷം കോട്ടയം സ്വദേശിയെ കുറ്റവിമുക്തനാക്കി കോടതി  (41 minutes ago)

ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...  (3 hours ago)

ലോക മാരിടൈം മേഖലയെത്തന്നെ വിസ്മയിപ്പിച്ച് വിഴിഞ്ഞം; നമുക്കെല്ലാവർക്കും അഭിമാനത്തോടെ ഓണം ആഘോഷിക്കാനുള്ള ഒരു ലോകോത്തര നേട്ടം കൈവരിച്ചിരിക്കുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖമെന്ന് മന്ത്രി വി എന്‍ വാസവന്‍  (3 hours ago)

കേരള ആയുഷ് കായകല്പ് അവാര്‍ഡ്: മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (3 hours ago)

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

Shafi-Parambil- എട്ടു നിലയിൽ തോല്പിച്ച മൊതലല്ലേ ഷാഫി  (4 hours ago)

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി അടയ്ക്കുന്നു; സെപ്റ്റംബര്‍ എട്ടിന് വീണ്ടും സ്‌കൂളുകള്‍ തുറക്കും  (4 hours ago)

യെമനെയും ഗാസയെയും ചുട്ടെരിക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ: പ്രസിഡൻഷ്യൽ കൊട്ടാരവും ആശുപത്രികളും വീടുകളും വരെ, തകർത്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് നിരവധിപേർ: പട്ടിണി, ബോംബാക്രമണം, അഭയാർത്ഥികളുടെ മ  (4 hours ago)

Ireland പ്രവാസി മലയാളികൾ ഭയത്തിൽ  (4 hours ago)

ഒരു പഴയ ആരോപണം കുത്തിപ്പൊക്കി കൊണ്ടുവന്ന് സ്വയം അപഹാസ്യനാവുകയാണ് വി. ഡി സതീശൻ; വിമർശിച്ച് എംടി രമേശ്  (4 hours ago)

ജെയ്‌നമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സെബാസ്റ്റ്യന് നാല് കൊലപാതകങ്ങളിൽ കൂടി പങ്കെന്ന് സംശയം: സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട തെളിവുകളും പുറത്ത്: അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്...  (4 hours ago)

പ്രഥമ കേരള ആയുഷ് കായകല്പ് അവാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം ; തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും  (4 hours ago)

ധർമസ്ഥലയിൽ ഇല്ലാതായ നൂറുകണക്കിന് പെൺകുട്ടികളിൽ ഒരാൾ; കാട്ടിൽ നിന്നും സൗജന്യയുടെ മൃതദേഹം കണ്ടെത്തിയത് നഗ്‌നമായി;വസ്ത്രങ്ങൾ കീറി പറഞ്ഞ നിലയിൽ; അടിവസ്ത്രം പോലും ഇല്ലാതെ....!  (4 hours ago)

Bihar ബിഹാറില്‍ അതീവ ജാഗ്രതാ നിര്‍ദേശം  (4 hours ago)

Malayali Vartha Recommends