വികസനമെന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി മുന്നേറുന്നു; ബിജെപി കൗണ്‍സിലര്‍മാര്‍ ജയിച്ച 51 വാര്‍ഡുകളില്‍ കുടിവെള്ളം മുട്ടിക്കുന്നതിന് പിന്നില്‍ വലിയ രാഷ്ട്രീയ ഗൂഢാലോചന; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് സുരേഷ്

തിരുവനന്തപുരം നഗരസഭയില്‍ ബിജെപി ജയിച്ച് വാര്‍ഡുകളില്‍ പിണറായി സര്‍ക്കാരിന്റെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും നേതൃത്വത്തില്‍ കുടിവെള്ളം മുട്ടിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് സുരേഷ്. ബിജെപി കൗണ്‍സിലര്‍മാര്‍ ജയിച്ച 51 വാര്‍ഡുകളില്‍ കുടിവെള്ളം മുട്ടിക്കുന്നതിന് പിന്നില്‍ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്.
ഇക്കാര്യത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അടിയന്തരമായി ഇടപെടണമെന്നും കുടിവെള്ള വിതരണം ഇലക്ഷന്‍ കമ്മീഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു. ജനങ്ങളെ ദ്രോഹിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കുതന്ത്രങ്ങള്‍ മെനയുന്ന പിണറായി സര്‍ക്കാരിനും മന്ത്രി ശിവന്‍കുട്ടിക്കും ശക്തമായ താക്കീത് നല്‍കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാകണം.
ഈ നഗരത്തിലെ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ സത്വരമായ ഇടപെടല്‍ വേണമെന്ന് ബിജെപി ആവശ്യപ്പെടുകയാണെന്നും സുരേഷ് പറഞ്ഞു.ബിജെപി എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചരണം അതിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
അവസാന ഘട്ടത്തിലേക്കുള്ള ഈ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നാളെ ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി പങ്കെടുക്കും. നാളെ തിരുവല്ലയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അരലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന അവസാന പൊതുയോഗമായിരിക്കും നാളെ തിരുവല്ലയില്‍ നടക്കുന്നത്. തിരുവല്ല പൊതുയോഗത്തിന് ശേഷം തിരുവനന്തപുരത്ത് അരലക്ഷത്തില്‍ പരം ആളുകള്‍ പങ്കെടുക്കുന്ന റോഡ് ഷോയും ഈ പ്രചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട് - സുരേഷ് പറഞ്ഞു.
കേരളത്തില്‍ ബിജെപി-എന്‍ഡിഎ സഖ്യത്തിന് രണ്ടക്ക സംഖ്യയില്‍ എംഎല്‍എമാര്‍ ജയിക്കുന്ന ഒരു തിരഞ്ഞെടുപ്പായിരിക്കും ഇത്. കേരളത്തിലെ ഇടതുപക്ഷത്തിനോ വലതുപക്ഷത്തിനോ ഭൂരിപക്ഷമില്ലാത്ത ഒരു തൂക്കുസഭ സൃഷ്ടിക്കപ്പെടും എന്നുള്ള കാര്യം രാഷ്ട്രീയ കേരളത്തിന് വ്യക്തമായിക്കഴിഞ്ഞു. ഇടതുപക്ഷം എസ്ഡിപിഐയുടെ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചും വി.ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുടെ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുമാണ് നീങ്ങുന്നത്. ഇതിനെതിരെ വികസനമെന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി മുന്നേറുകയാണെന്നും അഡ്വ എസ് സുരേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha























