Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..


സങ്കടക്കാഴ്ചയായി... പനവൂർ ചുള്ളാളത്ത് സുഹൃത്ത് ഓടിച്ച ടിപ്പർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാ‌രന് ദാരുണാന്ത്യം


  കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരന്‍ ബിലാലിന്റെ മൃതദേഹം കണ്ടെത്തി...

തൊഴിൽ പങ്കാളിത്തത്തിന്റെ കണക്കെടുത്താൽ കേരളത്തിന്റെ പ്രകടനം ദേശിയ ശരാശരിയേക്കാൾ മെച്ചപ്പെട്ടു കഴിഞ്ഞു; കേരളത്തിന്റെ തൊഴിലില്ലായ്മ കുറഞ്ഞുവെന്ന് മുൻ ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്

04 APRIL 2026 04:53 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച് CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോൾ കൂടെ കൂട്ടിയതത്രേ!!!!

കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ കേരളത്തിന്റെ തൊഴിലില്ലായ്മ കുറഞ്ഞുവെന്ന് മുൻ ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;-

ഇന്നത്തെ ഒരു വാർത്ത കേരളത്തിൽ തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനമായി കുറഞ്ഞു എന്നുള്ളതാണ്. ഇത് അവിശ്വസനീയമായി തോന്നി. എന്നാൽ ഇപ്പോൾ ഉറപ്പിച്ചു. 2025-26-ലെ കേന്ദ്ര സർക്കാരിന്റെ ഏറ്റവും പുതിയ പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേ റിപ്പോർട്ട് പുറത്തിറങ്ങി. അതിൽ നിന്നാണ് ഈ കണക്ക്.

എന്നാൽ എൽഡിഎഫിന്റെ പ്രകടനപത്രിക തയ്യാറാക്കുന്ന സമയത്ത് ഈ റിപ്പോർട്ട് പുറത്തിറങ്ങിയിരുന്നില്ല. അതുകൊണ്ട് പ്രകടനപത്രകയിൽ ഇങ്ങനെയാണ് എഴുതിയത്. "കേന്ദ്ര സർക്കാരിന്റെ സർവേ പ്രകാരം 2017-18-ൽ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 11.4 ശതമാനം ആയിരുന്നു. 2023-24 - 7.1 ശതമാനമായി താഴ്ന്നു. എങ്കിലും ദേശീയ ശരാശരിയായ 3.2 ശതമാനത്തിനേക്കാൾ ഉയർന്നതാണ്.

കേരളത്തിന്റെ തൊഴിലില്ലായ്മ ദേശീയ ശരാശരിയിലേക്ക് കുറച്ചുകൊണ്ടുവരുകയാണ് ലക്ഷ്യം". ഇപ്പോൾ 4.3 ആയി താഴ്ന്നുവെങ്കിലും ദേശീയ ശരാശരിയായ 3.2-നേക്കാളും ഇപ്പോഴും ഉയർന്നതാണ്.

തൊഴിൽ പങ്കാളിത്തത്തിന്റെ കണക്കെടുത്താൽ കേരളത്തിന്റെ പ്രകടനം ദേശിയ ശരാശരിയേക്കാൾ മെച്ചപ്പെട്ടു കഴിഞ്ഞുവെന്നാണ് വാർത്തയിലെ ഉള്ളടക്കം. ദേശീയ തലത്തിൽ തൊഴിൽ പ്രായത്തിലുള്ളവരുടെ 44.9 ശതമാനം പേരാണ് തൊഴിലെടുക്കുന്നത്. എന്നാൽ കേരളത്തിൽ ഇവരുടെ തോത് 46.2 ശതമാനം ആണ്. കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമായി ഉയർത്താനുള്ള പ്രകടന പത്രികയിലെ നിർദ്ദേശം നടപ്പാക്കുന്നതിലൂടെ തൊഴിലെടുക്കുന്നവരുടെ എണ്ണം 55 ശതമാനം ആയെങ്കിലും ഉയരും.


തൊഴിലില്ലായിമയ്ക്കു പരിഹാരം കാണാൻ ഇടതുപക്ഷ ജാനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക അഞ്ച് തരത്തിലുള്ള ഇടപെടലുകളാണ് മുന്നോട്ട് വയ്ക്കുന്നത്. വിജ്ഞാന കേരളം പദ്ധതിയിലൂടെയാണ് ഈ കാഴ്ചപ്പാട് ഉരുത്തിരിഞ്ഞത്.


1️⃣ കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്:- പഠനം പൂർത്തിയാകുന്ന എല്ലാ വിദ്യാർഥികൾക്കും ക്യാമ്പസ് പ്ലേസ്മെന്റ് ഉറപ്പാക്കും. ഇതെങ്ങനെ ചെയ്യുമെന്നത് വിശദീകരിക്കുന്ന 31 നിർദ്ദേശങ്ങൾ പ്രകടന പത്രികയിൽ നൽകിയിട്ടണ്ട്. ഇതിന്റെ ഭാഗമായി നൈപുണ്യ പരിശീലനത്തിന് ഏർപ്പെടുന്ന വിദ്യാർഥികൾക്കും 1000 രൂപയുടെ കണക്ട് ടു സ്കോളർഷിപ്പ് ലഭ്യമാക്കും.


2️⃣അഭ്യസ്തവിദ്യരുടെ സംരംഭങ്ങൾ:- ഇവയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള 20 നിർദ്ദേശങ്ങൾ പ്രകടന പത്രികയിലുണ്ട്. ഇതിൽ ഏറ്റവും നൂതനമായ നിർദ്ദേശം വിദ്യാർത്ഥി പ്രതിഭകളെ സർക്കാർ പ്രൊജക്ടുകളിൽ പങ്കാളികളാക്കുന്നതിനും വിദ്യാലയങ്ങളിൽ ഉല്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും ഒരു പ്രത്യേക കമ്പനിക്ക് രൂപം നൽകും എന്നതാണ്. സംരംഭകർക്ക് പലിശരഹിത വായ്പയും ലഭ്യമാക്കും.


3️⃣സ്ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി:- നവകേരള ജനകീയാസൂത്രണ പ്രസ്ഥാനം ഇതിനെ ആസ്പദമാക്കിയാണ് സംഘടിപ്പിക്കുക. കുടുംബശ്രീക്ക് ആയിരിക്കും ഇതിന്റെ മുഖ്യചുമതല. ഇതുമായി ബന്ധപ്പെട്ട 9 നിർദ്ദേശങ്ങൾ പ്രകടന പത്രികയിലുണ്ട്.


4️⃣ബാക്ക് ടു ക്യാമ്പസ് തൊഴിൽ പരിശീലനം :- പഠനം പൂർത്തിയാക്കിയ തൊഴിൽ അന്വേഷകർക്ക് പഠിച്ച വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധപ്പെടുത്തി തൊഴിൽ പരിശീലനം നൽകും. ഇതുമായി ബന്ധപ്പെട്ട 4 നിർദ്ദേശങ്ങൾ പ്രകടന പത്രികയിലുണ്ട്.


5️⃣പ്രവാസ പ്രോത്സാഹനം:- കേരളത്തിൽ നിന്നുള്ള കുടിയേറ്റം മന്ദീഭവിക്കുന്ന പശ്ചാത്തലത്തിൽ വിദേശത്തു നല്ല ജോലി ലഭ്യമാക്കുന്നതിനുള്ള 8 നിർദേശങ്ങൾ പ്രകടന പത്രികയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.


അങ്ങനെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് കൃത്യമായ 72 നിർദ്ദേശങ്ങൾ അടങ്ങുന്ന സമഗ്ര പരിപാടിയാണ് മുന്നോട്ടു വെക്കുന്നത്.

അതേസമയം, യുഡിഎഫ് പ്രകടന പത്രിക പൊതു പ്രസ്താവനയിൽ ഒതുങ്ങുന്നു. സ്വയംതൊഴിൽ ആരംഭിക്കാൻ പലിശരഹിത വായ്പ്പ നൽകും എന്നുള്ളതാണ് ഏറ്റവും വലിയ വാഗ്ദാനം. അതുകഴിഞ്ഞാൽ പിന്നെ, "യുവാക്കളിൽ തൊഴിലിൽ സാധ്യത ഉയർത്തുന്ന നൈപുണ്യ വികസനത്തിന് കൂടുതൽ പ്രാധാന്യം", പിന്നെ, തൊഴിൽ ഇല്ലാത്തവർക്കു വിവരങ്ങൾ ലഭിക്കാൻ ഒരു പോർട്ടൽ, വിദേശ ഭാഷകൾ പഠിപ്പിക്കാൻ ഏതാനും സ്ഥാപനങ്ങൾ. തീർന്നു! തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പ്രത്യക്ഷ പരിപാടി എത്ര ലാഘവത്തിലാണ് യുഡിഎഫിന്റെ മാനിഫെസ്റ്റോ കൈകാര്യം ചെയ്തിരിക്കുന്നത്‌.


എൻഡിഎയുടെ പ്രകടന പത്രികയാവട്ടെ വ്യവസായ വികസനം ഉണ്ടായാൽ തൊഴിലില്ലായിമ പരിഹരിക്കപ്പെടും എന്ന വിശ്വാസത്തിലാണ് മുന്നോട്ടു പോകുന്നത്. എങ്കിലും അവർ വ്യവസായാധിഷ്‌ഠിത ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചു വിശദീകരിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ഇന്റേൺഷിപ് അപ്രന്റിഷിപ് പ്രോഗ്രാമുകളിലാണ് ഊന്നൽ. കേരളത്തിലെ തൊഴിലില്ലായ്മ സംബന്ധിച്ച് ദേശവ്യപകമായി ദുഷ്പ്രചാരണം നടത്തുന്നവരാണ് എൻഡിഎ. ഇവർക്കും തൊഴിലില്ലായ്മ പരിഹരിക്കാൻ പ്രത്യക്ഷ പരിപാടി ഇല്ല.


എന്നാൽ ഇടതുക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലാവട്ടെ പഠിക്കുന്ന വിദ്യാർഥികൾ, പഠനം പൂർത്തിയാക്കിയ തൊഴിൽ അന്വേഷകർ, തൊഴിൽ സേനയിൽനിന്നും പിൻവാങ്ങിയ വീട്ടമ്മമാർ, വിദേശത്തു പോകാൻ ആഗ്രഹിക്കുന്നവർ എന്നിങ്ങനെ ഓരോ വിഭാഗത്തിനും വിശദമായ ഒരു കർമ്മപരിപാടി മുന്നോട്ട് വയ്ക്കുന്നു. അതെ, കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ കേരളത്തിന്റെ തൊഴിലില്ലായ്മ കുറഞ്ഞു. അടുത്ത അഞ്ച് വർഷംകൊണ്ട് തൊഴിലില്ലായ്മയ്ക്കും പരിഹാരം കാണുമെന്നതിന്റെ ഗ്യാരണ്ടിയാണ് തുടർഭരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (7 minutes ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമ  (18 minutes ago)

നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം  (33 minutes ago)

കൊച്ചിയില്‍ പാര്‍ക്ക് പുഴയിലേക്ക് ഇടിഞ്ഞ് താഴ്ന്നു  (42 minutes ago)

തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (1 hour ago)

KERALA POLICE മെറ്റേണിറ്റി യൂണിഫോം;  (1 hour ago)

വിവാഹം വേണ്ടെന്നുവച്ചതിന് കാരണം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്  (1 hour ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (1 hour ago)

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):  (1 hour ago)

മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗിന് സന്നിധാനത്ത് അനുമതി നിഷേധിച്ച് വനംവകുപ്പ്  (1 hour ago)

IRAN -US പൗരന്മാരോട് ആഹ്വാനം ചെയ്ത് ഇറാന്‍  (1 hour ago)

മോഹൻലാൽ- തരൂൺമൂർത്തി ചിത്രം 'അതിമനോഹര'ത്തിന്റെ ശബരിമല സന്നിധാനത്തെ ഷൂട്ടിങിന് അനുമതിയില്ല...  (1 hour ago)

നിഫ്റ്റി 24,300ലേക്ക് താഴ്ന്ന നിലയിൽ ...  (1 hour ago)

സപ്ലൈക്കോയുടെ ഓണം ഫെയറിന് തുടക്കമായി.... ആയിരം രൂപക്ക് 21 ഇനങ്ങളടങ്ങിയ കിറ്റ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്.... പവന് 400രൂപയുടെ വർദ്ധനവ്  (2 hours ago)

Malayali Vartha Recommends