തമിഴ് ദേശീയചാനലുകളില്‍ സെക്‌സ് പ്രോഗ്രാമുകള്‍, ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്നത് ഷക്കീലയുടെ ഷോ

തമിഴ് ചാനലുകള്‍ റേറ്റിംഗ് കൂട്ടാന്‍ ചുവട് മാറ്റിപിടിക്കുന്നു, സെക്‌സോളജി പ്രോഗ്രാമുകള്‍ എന്നാണ് ഇത്തരം പരിപാടികളെ വിശേഷിപ്പിക്കുന്നത്. കാഴ്ചക്കാരെ കൂട്ടുക എന്നതിലുപരി മറ്റൊന്നുമല്ല ഇത്തരം ഷോകളുടെ ആത്യന്തിക ലക്ഷ്യം.ഒരു സെക്‌സോളജിസ്റ്റായ ഡോക്ടര്‍ പരിപാടിയില്‍ ഉണ്ടാകും (ഡോ. എം പളനി എന്ന സിദ്ധ വൈദ്യനാണ് ഇതില്‍ ജനപ്രിയന്‍). പരിപാടി അവതരിപ്പിക്കുന്നത് ഒരു സ്ത്രീയാണ്. സെക്‌സ് ഷോ ആയതു കൊണ്ടു തന്നെ അവതാരകയുടെ വസ്ത്രധാരണം അതിനോടു നീതി പുലര്‍ത്തുന്നതുമാണ്.
കത്തുകളിലൂടെയും ടെലഫോണുകളിലൂടെയും ചോദിക്കുന്ന ലൈംഗികതയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും അവരനുഭവിക്കുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ക്കും ഡോക്ടര്‍ മറുപടി പറയുന്നതാണ് ഷോയുടെ കാതല്‍. ഒരു ദിവസം പ്രത്യേകമായൊരു വിഷയത്തെ അധികരിച്ചായിരിക്കും ചില ചാനലുകളിലെ ഷോ.
തമിഴ് ചാനലുകളിലെ ഇത്തരം പരിപാടികള്‍ സമൂഹത്തിന് നല്‍കുന്ന പല സംശയ നിവാരണങ്ങളുംതെറ്റാണ് എന്നത് ആശങ്ക ജനിപ്പിക്കുന്ന കാര്യമാണെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.ഐടിവിയിലെ ഐഅന്തരംഗം എന്ന പരിപാടി നോക്കാം. ഒരു കാലത്ത് മലയാളമുള്‍പ്പെടെയുള്ള ദക്ഷണേന്ത്യന്‍ സിനിമകളില്‍ തരംഗമായിരുന്ന ഷക്കീലയാണ് ഐഅന്തരംഗത്തിന്റെ അവതാരക. ഷക്കീലയുടെ വസ്ത്രധാരണവും അന്തരീക്ഷത്തിനനുയോജ്യമായ പശ്ചാത്തല സംഗീതവും മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് വ്യക്തം
ലൈംഗികാകര്‍ഷണം തോന്നിപ്പിക്കുന്ന രീതിയിലാണ് ഇതില്‍ ഷക്കീല സംസാരിക്കുന്നത്. ഇനി ഡോക്ടറോട് ചോദിച്ച സംശയവും അതിന്റെ മറുപടിയും കേട്ടാല്‍ അന്തം വിടും.ഈ രീതിയിലുള്ള സംശയ നിവാരണം സമൂഹത്തെ എങ്ങോട്ടാണ് നയിക്കുക എന്നത് ആശങ്കയോടെ നോക്കിക്കാണേണ്ടത് തന്നെയാണ്.ഇത്തരം തെറ്റിദ്ധാരണാജനകമായ ഷോകളെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇത്തരം ഷോകളില്‍ നിന്ന് ലഭിക്കുന്ന തെറ്റായ ഉപദേശങ്ങള്‍ അനുസരിച്ചാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ അധികൃതര്‍ ദീര്‍ഘവീക്ഷണത്തോടെ കാണേണ്ടതാണ്. മറ്റ് ഭാഷകളിലേക്ക് പടരും മുന്‍പേ ഈ അര്‍ബുദം തമിഴ്‌നാട്ടില്‍ വച്ച് തന്നെ മുറിച്ച് കളയേണ്ടതാണ്.
https://www.facebook.com/Malayalivartha