Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

ഇന്ത്യയെ സമനിലയില്‍ തളച്ച് അഫ്ഗാനിസ്ഥാന്‍, ഇന്ത്യ 252 ന് ഓള്‍ഔട്ട്

26 SEPTEMBER 2018 09:22 AM IST
മലയാളി വാര്‍ത്ത

ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ അവസാനമത്സരത്തില്‍ ഇന്ത്യയെ സമനിലയില്‍ തളച്ച് അഫ്ഗാനിസ്ഥാന്‍. അഫ്ഗാന്‍ ഉയര്‍ത്തിയ 252/8 എന്ന സ്‌കോര്‍ ചേസ് ചെയ്യാനിറങ്ങിയ ഇന്ത്യ ഒരുപന്ത് ശേഷിക്കേ 252ല്‍ ആള്‍ഔട്ടാവുകയായിരുന്നു. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം അവിചാരിതമായി നായക കുപ്പായത്തിലിറങ്ങിയ ധോണിയുടെ ഇന്ത്യയ്‌ക്കെതിരെക്കെതിരെ ഓപ്പണര്‍ അഹമ്മദ് ഷെഹ്‌സാദിന്റെ തകര്‍പ്പന്‍ സെഞ്ച്വറി (124) യും മുഹമ്മദ് നബിയുടെ അര്‍ദ്ധ സെഞ്ച്വറി (64) യുമാണ് അഫ്ഗാന് മികച്ച സ്‌കോര്‍ നല്‍കിയത്. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി അമ്പാട്ടി റായ്ഡുവും(57) ലോകേഷ് രാഹുലും (60) മികച്ച തുടക്കം നല്‍കി. ഓപ്പണിംഗില്‍ 110 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷം അമ്പാട്ടി മടങ്ങി. വൈകാതെ രാഹുലും. തുടര്‍ന്ന് ദിനേഷ് കാര്‍ത്തിക് (44) ഒരറ്റത്ത് പൊരുതിനോക്കിയെങ്കിലും ധോണി(8), മനീഷ് പാണ്ഡെ(8) ,കേദാര്‍ യാദവ്(19) എന്നിവര്‍ പെട്ടെന്ന് മടങ്ങിയത് ഇന്ത്യയെ ബാക്ക്ഫുട്ടിലാക്കി.

കാര്‍ത്തികിനെ വിക്കറ്റിന് പുറത്തേക്ക് പോയ പന്തില്‍ അമ്പയര്‍ തെറ്റായി എല്‍.ബി വിളിച്ചപ്പോള്‍ റിവ്യൂ ഓപ്ഷനും കഴിഞ്ഞിരുന്നു. തുടര്‍ന്ന് പ്രതീക്ഷകള്‍ ജഡേജയിലായി. ഇതിനിടയില്‍ ചഹര്‍ (12) പുറത്തായപ്പോള്‍ ഇന്ത്യ 226/7 എന്ന നിലയിലായി. അവസാന ഓവറില്‍ റാഷിദിനെതിരെ ഫോറടിച്ച് ജഡേജ വിജയപ്രതീക്ഷ നല്‍കിയെങ്കിലും അഞ്ചാം പന്തിലെ ക്യാച്ചോടെ കളി സമനിലയില്‍ അവസാനിച്ചു.

ക്യാപ്ടന്‍ രോഹിത് ശര്‍മ്മയ്ക്കും വൈസ് ക്യാപ്ടന്‍ ശിഖര്‍ ധവാനും വിശ്രമം നല്‍കിയതുകൊണ്ടാണ് ധോണി ഇന്നലെ വീണ്ടും ഇന്ത്യന്‍ നായകനായത്. പേസര്‍ ദീപക് ചഹര്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ ഭുവനേശ്വര്‍, ബുംറ, ചഹല്‍ എന്നിവര്‍ക്കും വിശ്രമം ലഭിച്ചു. സിദ്ധാര്‍ത്ഥ് കൗള്‍, ഖലീല്‍ അഹമ്മദ് എന്നിവരും ഇന്ത്യന്‍ നിരയിലിറങ്ങി.ഓപ്പണറായി ഇറങ്ങി 38ാം ഓവര്‍ വരെ ക്രീസില്‍ നിന്ന ഷെഹ്‌സാദ് 116 പന്തുകള്‍ നേരിട്ട് 11 ഫോറും ഏഴ് സിക്‌സുമടക്കമാണ് 124 റണ്‍സടിച്ചുകൂട്ടിയത്. ഒരറ്റത്ത് മുഹമ്മദ് ഷഹ്‌സാദ് തകര്‍ത്തടിച്ചപ്പോള്‍ അപ്രതീക്ഷിതമായ തുടക്കമാണ് അഫ്ഗാന് ലഭിച്ചത്. 13ാം ഓവറില്‍ ടീം സ്‌കോര്‍ 65ല്‍ സഹ ഓപ്പണര്‍ ജാവേദ് അഹ്മദി അഞ്ച് റണ്‍സുമായി പുറത്താകുമ്പോള്‍ ഷെഹ്‌സാദ് അര്‍ദ്ധ സെഞ്ച്വറി കടന്നിരുന്നു. 30 പന്തുകളില്‍ നിന്നാണ് ജാവേദ് അഞ്ച് റണ്‍സെടുത്തത്. ജഡേജയുടെ പന്തില്‍ ജാവേദിനെ ധോണി സ്റ്റംപ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഒരറ്റത്ത് ഷെഹ്‌സാദ് തകര്‍ത്തു വീശിയപ്പോള്‍മറ്റേയറ്റം തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു.
എന്നാല്‍ നേരത്തേ ഫൈനല്‍ ഉറപ്പാക്കിയ ഇന്ത്യ ഇന്ന് പാകിസ്ഥാനും ബംഗ്‌ളാദേശും തമ്മിലുള്ള മത്സരത്തിലെ വിജയിയെ ഫൈനലില്‍ നേരിടും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഡംബര കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി സുഹൈലിന്റെ ലഹരി ഉപയോഗ റിപ്പോര്‍ട്ട് പുറത്ത്  (47 minutes ago)

മാസപ്പടി കേസില്‍ സര്‍ക്കാര്‍ പറയാത്ത ഒരു കാര്യവും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി  (58 minutes ago)

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (1 hour ago)

തിരുത്തേണ്ടത് ആരെയായാലും ഞങ്ങള്‍ തിരുത്തും സാര്‍...കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൈയടി നേടി നിഖില വിമല്‍  (1 hour ago)

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (1 hour ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (1 hour ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (2 hours ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു  (2 hours ago)

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (2 hours ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (2 hours ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (2 hours ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (2 hours ago)

ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന  (2 hours ago)

തൃഷ അഭിനയരംഗത്തുനിന്ന് പിന്മാറാനൊരുങ്ങുകയാണെന്നതില്‍ സത്യാവസ്ത എന്ത്?  (2 hours ago)

Malayali Vartha Recommends