Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

ഇത് പുതുചരിത്രം; ഗുജറാത്തിനെ അട്ടിമറിച്ച് രഞ്ജി ട്രോഫിയില്‍ കേരളം സെമിയില്‍; 195 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഗുജറാത്തിനെ 113 റണ്‍സിന് എറിഞ്ഞിട്ടത് കേരളത്തിന്റെ പേസര്‍മാരുടെ നിര

17 JANUARY 2019 01:41 PM IST
മലയാളി വാര്‍ത്ത

രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കേരളത്തിനെതിരെ 195 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഗുജറാത്തിനെ 113 റണ്‍സിന് തകര്‍ത്ത് കേരളം സെമിയില്‍ പ്രവേശിച്ചു.

കൈവിരലിനു പൊട്ടലേറ്റിട്ടും ഒറ്റക്കയ്യില്‍ ബാറ്റുമായി കളത്തിലിറങ്ങിയ സഞ്ജു സാംസണ്‍ പകര്‍ന്നു നല്‍കിയ ആവേശക്കനല്‍ ഊതിക്കത്തിച്ച് രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കേരള പേസര്‍മാരുടെ അവതാരം. ഫലം, ആഭ്യന്തര ക്രിക്കറ്റില്‍ പുതുചരിത്രമെഴുതി കേരളം ആദ്യമായി രഞ്ജി ട്രോഫി സെമിയില്‍. 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനെ മൂന്നാം ദിനം 31.3 ഓവറില്‍ വെറും 81 റണ്‍സിനാണ് കേരളം എറിഞ്ഞിട്ടത്.

നേരത്തെ, രണ്ടാം ഇന്നിങ്‌സില്‍ 171 റണ്‍സിനു പുറത്തായ കേരളം, ഒന്നാം ഇന്നിങ്‌സ് ലീഡായ 23 റണ്‍സ് കൂടി ചേര്‍ത്താണ് സന്ദര്‍ശകര്‍ക്കു മുന്നില്‍ 195 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്. ഒന്നാം ഇന്നിങ്‌സില്‍ പരുക്കുമായി തിരിച്ചുകയറിയ സഞ്ജു സാംസണിനെ വരെ പത്താമനായി കളത്തിലിറക്കിയാണ് കേരളം രണ്ടാം ഇന്നിങ്‌സില്‍ 171 റണ്‍സ് നേടിയത്. ക്വാര്‍ട്ടര്‍ കടമ്പ കടക്കാന്‍ പാര്‍ഥിവ് പട്ടേലിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഗുജറാത്ത് നാലാം ഇന്നിങ്‌സില്‍ നേടേണ്ടത് ഈ മല്‍സരത്തിലെ ഉയര്‍ന്ന സ്‌കോറാണ്. കേരളം ഒന്നാം ഇന്നിങ്‌സില്‍ 185 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 171 റണ്‍സും േനടിയപ്പോള്‍ ഗുജറാത്ത് ഒന്നാം ഇന്നിങ്‌സില്‍ 162 റണ്‍സിനു പുറത്തായിരുന്നു.

പേസ് ബോളര്‍മാരുടെ പറുദീസയായി മാറിയ കൃഷ്ണഗിരിയിലെ പിച്ചില്‍ പൊരുതിനിന്ന് അര്‍ധസെഞ്ചുറി നേടിയ സിജോമോന്‍ ജോസഫാണ് കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 148 പന്തുകള്‍ നേരിട്ട സിജോമോന്‍, എട്ടു ബൗണ്ടറി സഹിതം 56 റണ്‍സെടുത്തു. ജലജ് സക്‌സേന (67 പന്തില്‍ ഏഴു ബൗണ്ടറി സഹിതം പുറത്താകാതെ 44), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (43 പന്തില്‍ 24), വിനൂപ് ഷീല മനോഹരന്‍ (27 പന്തില്‍ 16), പി.രാഹുല്‍ (32 പന്തില്‍ 10) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.

ഗുജറാത്തിനായി റൂഷ് കലാരിയ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. നഗ്വാസ്‌വല്ല രണ്ടും ചിന്തന്‍ ഗജ, പിയൂഷ് ചാവ്‌ല എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 96 റണ്‍സിനിടെ അഞ്ചു വിക്കറ്റ് നഷ്ടമാക്കിയ കേരളത്തിന്, ആറാം വിക്കറ്റില്‍ സിജോമോന്‍ ജോസഫ്–ജലജ് സക്‌സേന സഖ്യം പടുത്തുയര്‍ത്തിയ അര്‍ധസെഞ്ചുറി കൂട്ടുകെട്ടാണ് (55) കരുത്തായത്. നാലു വിക്കറ്റിന് 149 റണ്‍സ് എന്ന നിലയില്‍നിന്ന കേരളത്തിന് വെറും 22 റണ്‍സിനിടെയാണ് ശേഷിച്ച ആറു വിക്കറ്റുകള്‍ നഷ്ടമായത്.

മുഹമ്മദ് അസ്ഹറുദ്ദീന്‍ (പൂജ്യം), വിഷ്ണു വിനോദ് (ഒന്‍പത്), ബേസില്‍ തമ്പി (പൂജ്യം), എം.ഡി. നിധീഷ് (പൂജ്യം), സന്ദീപ് വാരിയര്‍ (പൂജ്യം), സഞ്ജു സാംസണ്‍ (പൂജ്യം) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്‌കോര്‍. 

മൂന്നാമനായി ക്രീസിലെത്തി പുറത്താകാതെ നിന്ന രാഹുല്‍ ഷാ മാത്രമാണ് ഗുജറാത്ത് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 70 പന്തുകള്‍ നേരിട്ട ഷാ നാലു ബൗണ്ടറികളുടെ അകമ്പടിയോടെ 33 റണ്‍സെടുത്തു. കേരളത്തെ വിറപ്പിക്കുമെന്നു കരുതിയ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍ ഒറ്റ പന്തു മാത്രം നേരിട്ട് റണ്ണൗട്ടായി. കതന്‍ പട്ടേല്‍ (21 പന്തില്‍ അഞ്ച്), പ്രിയങ്ക് പഞ്ചല്‍ (14 പന്തില്‍ മൂന്ന്), പാര്‍ഥിവ് പട്ടേല്‍ (പൂജ്യം), റുജുല്‍ ഭട്ട് (പൂജ്യം), ധ്രുവ് റാവല്‍ (33 പന്തില്‍ 17), കലാരിയ (ഒന്‍പതു പന്തില്‍ രണ്ട്), അക്‌സര്‍ പട്ടേല്‍ (ആറു പന്തില്‍ രണ്ട്), പിയൂഷ് ചാവ്‌ല (ഏഴു പന്തില്‍ നാല്), ചിന്തന്‍ ഗജ (നാലു പന്തില്‍ ഒന്ന്), നഗ്വാസ്‌വല്ല (നാല്) എന്നിങ്ങനെയാണ് ഗുജറാത്ത് താരങ്ങളുടെ രണ്ടാം ഇന്നിങ്‌സിലെ പ്രകടനം. 12 ഓവര്‍ ബോള്‍ ചെയ്ത ബേസില്‍, 27 റണ്‍സ് മാത്രം വഴങ്ങിയാണ് അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. സന്ദീപ് വാരിയര്‍ 13 ഓവറില്‍ 29 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. 

മല്‍സരത്തിലാകെ എട്ടു വിക്കറ്റ് വീഴ്ത്തിയതിനു പുറമെ ഒന്നാം ഇന്നിങ്‌സില്‍ 33 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 37 റണ്‍സെടുത്ത് കേരളത്തിന്റെ ടോപ് സ്‌കോററായ ബേസില്‍ തമ്പി, രണ്ടാം ഇന്നിങ്‌സില്‍ കൂട്ടത്തകര്‍ച്ചയ്ക്കിടയിലും പൊരുതി നേടിയ അര്‍ധസെഞ്ചുറിയുമായി കേരളത്തിന് ഭേദപ്പെട്ട ലീഡ് ഉറപ്പാക്കിയ സിജോമോന്‍ ജോസഫ് എന്നിവരാണ് വിജയശില്‍പികളില്‍ പ്രമുഖര്‍. ജലജ് സക്‌സേന, വിനൂപ് മനോഹരന്‍, സന്ദീപ് വാരിയര്‍ തുടങ്ങിയവര്‍ക്കും ഇവര്‍ക്കൊപ്പം ടീമിന്റെ ആത്മവിശ്വാസം ഊതിക്കത്തിച്ച് ചരിത്രവഴിയിലേക്കു നയിച്ച ഇതിഹാസ പരിശീലകന്‍ ഡേവ് വാട്‌മോറിനും നൂറില്‍ നൂറു മാര്‍ക്ക് തന്നെ നല്‍കണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (8 minutes ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (22 minutes ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (28 minutes ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (30 minutes ago)

ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന  (38 minutes ago)

തൃഷ അഭിനയരംഗത്തുനിന്ന് പിന്മാറാനൊരുങ്ങുകയാണെന്നതില്‍ സത്യാവസ്ത എന്ത്?  (42 minutes ago)

മലപ്പുറത്ത് എംഡിഎംഎയുമായി നാലുപേര്‍ പിടിയില്‍  (2 hours ago)

കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി  (2 hours ago)

പ്രതിഷേധത്തിനിടെ മലയാളി വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ കേരളത്തില്‍ കേസെടുത്ത് പൊലീസ്  (3 hours ago)

ജര്‍മ്മനിയില്‍ മരിച്ച മലയാളി യുവതി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി  (4 hours ago)

മാനസികനില തെറ്റിയ തരത്തിലാണ് ശ്രിലേഖയുടെ പ്രവര്‍ത്തനങ്ങള്‍; അധിക്ഷേപ പരാമര്‍ശം നടത്തിയ ശ്രീലേഖയ്‌ക്കെതിരേ കേസെടുക്കണമെന്ന് ജെബി മേത്തര്‍  (4 hours ago)

ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തം ; 3 മലയാളി വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ 41കാരന്‍ അറസ്റ്റില്‍  (4 hours ago)

അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊല  (4 hours ago)

'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...  (4 hours ago)

കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്  (5 hours ago)

Malayali Vartha Recommends