Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

കുല്‍ദീപിന് നാല് വിക്കറ്റ്, ന്യൂസിലന്‍ഡ് 157-ന് ഓള്‍ഔട്ട്

23 JANUARY 2019 11:43 AM IST
മലയാളി വാര്‍ത്ത

നേപ്പിയറില്‍ ഇന്ത്യയ്ക്കു മുന്നില്‍ ന്യൂസീലന്‍ഡ് തകര്‍ന്നടിഞ്ഞു. ഒന്നാം ഏകദിനം ജയിച്ചുകയറാന്‍ ഇന്ത്യയ്ക്ക് വേണ്ടത് 158 റണ്‍സ് മാത്രം. നായകന്‍ കെയ്ന്‍ വില്യംസന്‍ ഒഴികെയുള്ള ആര്‍ക്കും ഫോമിലെത്താന്‍ സാധിക്കാതെ പോയതോടെ ന്യൂസീലന്‍ഡ് 38 ഓവറില്‍ 157 റണ്‍സിന് എല്ലാവരും പുറത്തായി. തന്റെ 36-ാം ഏകദിന അര്‍ധസെഞ്ചുറി കുറിച്ച വില്യംസന്‍ 81 പന്തില്‍ ഏഴു ബൗണ്ടറികള്‍ സഹിതം 64 റണ്‍സെടുത്ത് പുറത്തായി

നാലു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവ്, മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി, 2 വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹല്‍ എന്നിവരാണ് ന്യൂസീലന്‍ഡിനെ തകര്‍ത്തുവിട്ടത്. പാര്‍ട്ട് ടൈം സ്പിന്നറുടെ റോള്‍ ഭംഗിയാക്കിയ കേദാര്‍ ജാദവിനാണ് ഒരു വിക്കറ്റ്. ഇന്നത്തെ മല്‍സരത്തോടെ മുഹമ്മദ് ഷമി ഏകദിനത്തില്‍ 100 വിക്കറ്റും പൂര്‍ത്തിയാക്കി. ന്യൂസീലന്‍ഡ് നിരയില്‍ ആറു താരങ്ങള്‍ക്ക് രണ്ടക്കം കടക്കാനായില്ല. ഒരു അര്‍ധസെഞ്ചുറി കൂട്ടുകെട്ടുപോലും പിറക്കാതെ പോയ ഇന്നിങ്‌സിനൊടുവിലാണ് ന്യൂസീലന്‍ഡ് 157 റണ്‍സിന് എല്ലാവരും പുറത്തായത്

വില്യംസന്‍ തന്റെ 36-ാം ഏകദിന അര്‍ധസെഞ്ചുറി നേടിയത് 63 പന്തില്‍ ആറു ബൗണ്ടറികളോടെയാണ്. കുല്‍ദീപ് യാദവിന് മല്‍സരത്തിലെ ആദ്യ വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോഴേയ്ക്കും 81 പന്തില്‍ ഏഴു ബൗണ്ടറികള്‍ സഹിതം 64 റണ്‍സായിരുന്നു വില്യംസന്റെ സമ്പാദ്യം. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (ഒന്‍പതു പന്തില്‍ അഞ്ച്), കോളിന്‍ മണ്‍റോ (ഒന്‍പതു പന്തില്‍ എട്ട്), റോസ് ടെയ്‌ലര്‍ (41 പന്തില്‍ 24),ടോം ലാഥം (10 പന്തില്‍ 11), ഹെന്റി നിക്കോള്‍സ് (17 പന്തില്‍ 12), മിച്ചല്‍ സാന്റ്‌നര്‍ (21 പന്തില്‍ 14), ഡഗ് ബ്രേസ്‌വെല്‍ (15 പന്തില്‍ ഏഴ്), ലോക്കി ഫെര്‍ഗൂസന്‍ (മൂന്നു പന്തില്‍ പൂജ്യം), ട്രെന്റ് ബൗള്‍ട്ട് (10 പന്തില്‍ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ടീം സൗത്തി ഒന്‍പതു റണ്‍സോടെ പുറത്താകാത നിന്നു.

സ്‌കോര്‍ ബോര്‍ഡില്‍ വെറും അഞ്ചു റണ്‍സുള്ളപ്പോള്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിനെ നഷ്ടമായ ന്യൂസീലന്‍ഡിന് പിന്നീട് പിടിച്ചുകയറാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ അവസരം നല്‍കിയില്ല. നാട്ടിലെ പരിചിത സാഹചര്യങ്ങളുടെ ആനുകൂല്യമുണ്ടായിട്ടും ഒരു അര്‍ധസെഞ്ചുറി കൂട്ടുകെട്ടു പോലും തീര്‍ക്കാന്‍ ന്യൂസീലന്‍ഡിനു സാധിച്ചിട്ടില്ല. മൂന്നാം വിക്കറ്റില്‍ റോസ് ടെയ്‌ലര്‍-കെയ്ന്‍ വില്യംസന്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 34 റണ്‍സാണ് ഇതുവരെയുള്ള ഉയര്‍ന്ന കൂട്ടുകെട്ട്.

ഇന്ത്യ ആശിച്ച തുടക്കം സമ്മാനിച്ചത് സ്‌കോര്‍ ബോര്‍ഡില്‍ അഞ്ചു റണ്‍സ് മാത്രമുള്ളപ്പോള്‍ ഗപ്റ്റിലിന്റെ കുറ്റി തെറിപ്പിച്ച് മുഹമ്മദ് ഷമിയാണ്. പിടിച്ചുകയറാനുള്ള കിവീസ് ശ്രമങ്ങളുടെ മുനയൊടിച്ച് സ്‌കോര്‍ 18-ല്‍ നില്‍ക്കെ രണ്ടാമത്തെ ഓപ്പണര്‍ കോളിന്‍ മണ്‍റോയെയും ഷമി തന്നെ വീഴ്ത്തി. ഇക്കുറിയും കുറ്റിതെറിപ്പിച്ചാണ് ഷമി മണ്‍റോയെ കൂടാരം കയറ്റിയത്

മൂന്നാം വിക്കറ്റില്‍ ക്ഷമയോടെ പിടിച്ചുനിന്ന റോസ് ടെയ്‌ലര്‍-വില്യംസന്‍ സഖ്യം ന്യൂസീലന്‍ഡിന് പ്രതീക്ഷ പകര്‍ന്നെങ്കിലും ഇന്ത്യയുടെ രക്ഷകനായി ചഹല്‍ അവതരിച്ചു. സ്‌കോര്‍ 50 കടന്നതിനു പിന്നാലെ ടെയ്ലറെ സ്വന്തം ബോളിങ്ങില്‍ പിടിച്ചു പുറത്താക്കിയ ചാഹല്‍, പിന്നാലെ ടോം ലാഥമിനെയും സമാന രീതിയില്‍ മടക്കി

പാര്‍ട്ട് ടൈം സ്പിന്നര്‍ കേദാര്‍ ജാദവിന്റേതായിരുന്നു അടുത്ത ഊഴം. വില്യംസനു കൂട്ടുനില്‍ക്കാനുള്ള ഹെന്റി നിക്കോള്‍സിന്റെ ശ്രമം പൊളിച്ച കേദാര്‍, ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റ് സമ്മാനിച്ചു. അപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 107 റണ്‍സ് മാത്രം. മിച്ചല്‍ സാന്റ്‌നറിനെയും ഷമി മടക്കിയതോടെ ആറിന് 133 റണ്‍സ് എന്ന നിലയിലായി ന്യൂസീലന്‍ഡ്.

ഡഗ് ബ്രേസ്‌വെല്ലിനെ കൂട്ടുപിടിച്ച് വില്യംസന്‍ രക്ഷാപ്രവര്‍ത്തനത്തിനു തുനിഞ്ഞെങ്കിലും ഇരട്ടപ്രഹരവുമായി കുല്‍ദീപ് എത്തിയതോടെ ന്യൂസീലന്‍ഡ് വീണ്ടും പതറി. 34-ാം ഓവറിന്റെ ആദ്യ പന്തില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ പ്രതിരോധം തകര്‍ത്ത ചാഹല്‍, അവസാന പന്തില്‍ ബ്രേസ്‌വെല്ലിനെയും മടക്കി. സ്‌കോര്‍ 146-ല്‍ നില്‍ക്കെയാണ് ന്യൂസീലന്‍ഡിന് രണ്ടു വിക്കറ്റ് നഷ്ടമായത്. ഒരു ഓവറിനു ശേഷം മടങ്ങിയെത്തിയ കുല്‍ദീപ് ലോക്കി ഫെര്‍ഗൂസനെയും പുറത്താക്കി ന്യൂസീലന്‍ഡിനെ ഒന്‍പതിന് 148 റണ്‍സ് എന്ന നിലയിലേക്കു തള്ളിവിട്ടു. അടുത്ത വരവില്‍ ടിം സൗത്തി സിക്‌സോടെ വരവേറ്റെങ്കിലും അവസാന പന്തില്‍ ബൗള്‍ട്ടിനെ (1) വീഴ്ത്തി കുല്‍ദീപ് കിവീസ് ഇന്നിങ്‌സിന് തിരശീലയിട്ടു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (7 minutes ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (21 minutes ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (27 minutes ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (29 minutes ago)

ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന  (37 minutes ago)

തൃഷ അഭിനയരംഗത്തുനിന്ന് പിന്മാറാനൊരുങ്ങുകയാണെന്നതില്‍ സത്യാവസ്ത എന്ത്?  (41 minutes ago)

മലപ്പുറത്ത് എംഡിഎംഎയുമായി നാലുപേര്‍ പിടിയില്‍  (2 hours ago)

കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി  (2 hours ago)

പ്രതിഷേധത്തിനിടെ മലയാളി വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ കേരളത്തില്‍ കേസെടുത്ത് പൊലീസ്  (3 hours ago)

ജര്‍മ്മനിയില്‍ മരിച്ച മലയാളി യുവതി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി  (3 hours ago)

മാനസികനില തെറ്റിയ തരത്തിലാണ് ശ്രിലേഖയുടെ പ്രവര്‍ത്തനങ്ങള്‍; അധിക്ഷേപ പരാമര്‍ശം നടത്തിയ ശ്രീലേഖയ്‌ക്കെതിരേ കേസെടുക്കണമെന്ന് ജെബി മേത്തര്‍  (4 hours ago)

ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തം ; 3 മലയാളി വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ 41കാരന്‍ അറസ്റ്റില്‍  (4 hours ago)

അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊല  (4 hours ago)

'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...  (4 hours ago)

കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്  (5 hours ago)

Malayali Vartha Recommends