മയക്കുമരുന്ന് ഉപയോഗം; വിലക്കിന് പിന്നാലെ അലക്സ് ഹെയിൽസിനെ ലോകകപ്പിനുള്ള 15 അംഗ ടീമിൽ നിന്നും പുറത്താക്കി

മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയ ഇംഗ്ലീഷ് ഓപ്പണർ അലക്സ് ഹെയിൽസിനെ ലോകകപ്പിനുള്ള 15 അംഗ ടീമിൽ നിന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് പുറത്താക്കി. നേരത്തെ കുറ്റം തെളിഞ്ഞതിനാൽ ഹെയിൽസിന് 21 ദിവസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലോകകപ്പിനുള്ള ടീമിൽ നിന്നും പുറത്താക്കിയ നടപടി വന്നത്.
മുൻപും മയക്കുമരുന്ന് ഉപയോഗിച്ചതിന് കുപ്രസിദ്ധി നേടിയ താരം ബെൻ സ്റ്റോക്സുമൊത്ത് മദ്യപിച്ച് അടിപിടിയുണ്ടാക്കിയ സംഭവത്തിലും ഉൾപ്പെട്ടിരുന്നു. ലോകകപ്പിന് മുൻപ് പാക്കിസ്ഥാനെതിരേ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്നും ഹെയ്ൽസിനെ ഒഴിവാക്കി. കഴിഞ്ഞയാഴ്ച നടന്ന പരിശോധനയിലാണ് ഹെയ്ൽസ് പിടിക്കപ്പെട്ടത്. ഹെയ്ൽസിന് പകരക്കാരനെ ഇസിബി തീരുമാനിച്ചിട്ടില്ല. ഹാംഷെയറിന്‍റെ ജയിംസ് വിൻസ് പകരം ടീമിലെത്തിയേക്കുമെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
https://www.facebook.com/Malayalivartha