രോഹിതിന്റെ ട്വീറ്റ്: 'ഞാനെന്റെ ടീമിനു വേണ്ടി മാത്രമല്ല കളത്തിലിറങ്ങുന്നത്; രാജ്യത്തിനു വേണ്ടിക്കൂടിയാണ്!' ട്വീറ്റ് ഏറ്റെടുത്ത് ആരാധകര്‍

സ്‌മൈലികളുടെയോ മറ്റെന്തെങ്കിലും ചിഹ്നങ്ങളുടെയോ 'ആഡംബരമില്ലാതെ' രോഹിത് ശര്‍മ ഇന്നലെ ട്വിറ്ററിലും മറ്റു സമൂഹ മാധ്യമങ്ങളിലും എഴുതിയ ഒരു വാചകത്തിനു പിന്നാലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം.
ഗാലറിയിലെ ആരാധകര്‍ക്കു നടുവിലൂടെ ബാറ്റിങ്ങിന് പൂര്‍ണ സജ്ജനായി കളത്തിലേക്ക് വരുന്ന ചിത്രത്തിനൊപ്പമുള്ള വാചകം ഇങ്ങനെയാണ്, 'ഞാനെന്റെ ടീമിനു വേണ്ടി മാത്രമല്ല കളത്തിലിറങ്ങുന്നത്; രാജ്യത്തിനു വേണ്ടിക്കൂടിയാണ്'!
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയുമായി രോഹിത്തിന് അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് 'ഒരിടത്തും തൊടാതെ'യുള്ള രോഹിത്തിന്റെ ട്വീറ്റ്. ടീം ക്യാപ്റ്റന്‍ വിരാട് കോലിയുമായി പിണക്കത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചപ്പോഴും മൗനം പാലിച്ച രോഹിത്, ഈ ട്വീറ്റിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന അന്വേഷണത്തിലാണ് ആരാധകര്‍.
വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്കായി ചൊവ്വാഴ്ച യുഎസിലേക്കു പുറപ്പെട്ട ഇന്ത്യന്‍ ടീം അവിടെയെത്തിക്കഴിഞ്ഞ ശേഷമാണ് രോഹിത്തിന്റെ ട്വീറ്റ് എന്നു കരുതുന്നു. ഇപ്പോഴത്തെ വിവാദത്തിന്റെ പശ്ചാത്തലത്തിലാണു രോഹിത്തിന്റെ ട്വീറ്റെങ്കിലും കോലിയുമായി പ്രശ്‌നമുണ്ടെന്ന എന്തെങ്കിലും തരത്തിലുള്ള സൂചനകള്‍ അതു നല്‍കുന്നില്ല.
അതേസമയം, രോഹിത്തുമായി ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വിരാട് കോലി നിഷേധിച്ചിരുന്നു. വെസ്റ്റിന്‍ഡീസ് പര്യടനത്തിനായി പുറപ്പെടുന്നതിനു മുന്നോടിയായി നടത്തിയ പതിവു വാര്‍ത്താ സമ്മേളനത്തിലാണ് കോലി, രോഹിത്തുമായി പിണക്കത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചത്.
കോലിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത പരിശീലകന്‍ രവി ശാസ്ത്രിയും ഇതേ നിലപാടാണ് കൈക്കൊണ്ടത്. വെറുതെ നുണകള്‍ പ്രചരിപ്പിക്കുകയാണെന്നായിരുന്നു കോലിയുടെ പ്രതികരണം. അതേസമയം, രവി ശാസ്ത്രിയാകട്ടെ വിവാദം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു രോഷാകുലനായാണ് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha