Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

ആവേശം കൂടിയപ്പോള്‍ കളിനിയമം മറന്ന പന്ത് സ്റ്റംപിനു മുന്നില്‍ കയറി പന്തു പിടിച്ചു, ഫലമോ ഒരു ഔട്ടിന് ഉള്ള അവസരം പാഴായി!

08 NOVEMBER 2019 01:52 PM IST
മലയാളി വാര്‍ത്ത

ഇത്രയേറെ മത്സരങ്ങളില്‍ തുടര്‍ച്ചയായി നിറം മങ്ങിയിട്ടും സമകാലിക ഇന്ത്യന്‍ ക്രിക്കറ്റില്‍ പന്തിനോളം അവസരം കിട്ടിയ മറ്റാരെങ്കിലുമുണ്ടോയെന്ന് സംശയമാണ്. ഡല്‍ഹി ട്വന്റിയില്‍ അനവസരത്തില്‍ ഡിആര്‍എസ് വിളിക്കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പ്രേരിപ്പിച്ചതും ശിഖര്‍ ധവാന്റെ റണ്ണൗട്ടിനു ഹേതുവായതും കൊണ്ടെല്ലാം ആരാധകരുടെ കണ്ണിലെ കരടായി മാറിയിരിക്കയാണ് പന്ത്. രാജ്‌കോട്ടിലും ആ 'പതിവു' തെറ്റിച്ചില്ല. വിക്കറ്റ് കീപ്പിങ്ങിന്റെ ബാലപാഠം പോലും മറന്ന് ഉറപ്പുള്ള സ്റ്റംപിങ് അവസരം കളഞ്ഞുകുളിച്ച താരം, പലപ്പോഴും പന്തിന്റെ ദിശയറിയാതെ കാഴ്ചക്കാരനായും മാറി.

പന്തിന്റെ പിഴവുകള്‍ ഏറിയതോടെ, ട്വന്റി20 ലോകകപ്പിനു മുന്നോടിയായി മഹേന്ദ്രസിങ് ധോണിയെ വിക്കറ്റ് കീപ്പറായി തിരിച്ചുകൊണ്ടുവരണമെന്ന പ്രചാരണം ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ ശക്തമായി. ധോണിയില്ലെങ്കില്‍ ദിനേഷ് കാര്‍ത്തിക്കായാലും മതിയെന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഋഷഭ് പന്തിന്റെ മികവിനെ സംശയിക്കുന്നവര്‍ക്ക് കൂടുതല്‍ ശക്തിയോടെ അടിക്കാന്‍ വടി നല്‍കുന്നതാണ് രാജ്‌കോട്ട് ട്വന്റി20യില്‍ വരുത്തിയ ചില പിഴവുകള്‍.

ഇന്നിംഗ്‌സിന്റെ ആറാം ഓവറിലെ മൂന്നാം പന്തില്‍ വിക്കറ്റ് കീപ്പിങ്ങിന്റെ ബാലപാഠം മറന്നുപോയതു തന്നെ അതില്‍ പ്രധാനം.  ബംഗ്ലദേശ് ഓപ്പണര്‍ ലിട്ടണ്‍ ദാസിനെ സ്റ്റംപു ചെയ്തു പുറത്താക്കാനുള്ള ശ്രമത്തിനിടെയാണ് പന്ത് നിയമം തെറ്റിച്ചത്. ഈ സമയത്ത് 5.2 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 43 റണ്‍സ് എന്ന നിലയിലായിരുന്നു ബംഗ്ലദേശ്. ഇന്ത്യ ഏതുവിധേനയും ഒരു വിക്കറ്റ് വീഴ്ത്താന്‍ ശ്രമിക്കുന്ന സമയം. ലിട്ടണ്‍ ദാസ് 13 പന്തില്‍ 17 റണ്‍സോടെയും മുഹമ്മദ് നയിം 19 പന്തില്‍ 26 റണ്‍സോടെയും ക്രീസില്‍. യുസ്വേന്ദ്ര ചെഹലെറിഞ്ഞ ഓവറിലെ മൂന്നാം പന്ത് നേരിട്ട ലിട്ടണ്‍ ദാസ് ചെഹലിനെ കയറി കളിക്കാന്‍ ശ്രമിച്ചത് പാളിപ്പോയി. ഋഷഭ് പന്ത് ആ പന്ത് പിടിച്ചെടുക്കുമ്പോള്‍ ക്രീസിന് ഏറെ വെളിയിലായിരുന്നു ലിട്ടണ്‍ ദാസ്. പന്ത് സ്റ്റംപിളക്കി. ഇന്ത്യന്‍ താരങ്ങള്‍ ആഘോഷവും തുടങ്ങി.

അപ്പോഴാണ് ലിട്ടണ്‍ ദാസ് ക്രീസിന് ഏറെ വെളിയിലാണെന്ന് ഉറപ്പുണ്ടായിട്ടും ഔട്ടാണോ എന്ന കാര്യത്തില്‍ അംപയര്‍മാര്‍ക്കു സംശയം തോന്നിയത്. അങ്ങനെ ടെലിവിഷന്‍ റീപ്ലേ പരിശോധിച്ചപ്പോഴാണ് പന്തിന്റെ 'കുപ്രസിദ്ധമായ' നിയമലംഘനം വെളിച്ചത്തായത്. ബോളര്‍ എറിയുന്ന പന്ത് സ്റ്റംപിനു പിന്നില്‍നിന്നു മാത്രമേ വിക്കറ്റ് കീപ്പര്‍ പിടിക്കാന്‍ പാടുള്ളുവെന്നിരിക്കെ, ലിട്ടണ്‍ ദാസിനെ പുറത്താക്കാനുള്ള ആവേശത്തില്‍ വിക്കറ്റ് കീപ്പര്‍ പന്ത് സ്റ്റംപു കടക്കും മുന്‍പേ പന്തു പിടിച്ചു! എന്നിട്ട് ലിട്ടണ്‍ ദാസിനെ സ്റ്റംപും ചെയ്തു. എന്തു കാര്യം! തേഡ് അംപയര്‍ ആ ഔട്ട് തീരുമാനം റദ്ദാക്കി. മാത്രമല്ല, പന്ത് നോബോളും വിളിച്ചു! ചെഹലിന്റെ അടുത്ത രണ്ടു പന്തും ബൗണ്ടറി കടത്തിയാണ് ലിട്ടണ്‍ ദാസ് 'ലൈഫ്' ആഘോഷിച്ചത്. വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ രോഹിത് ശര്‍മയും ലിട്ടണ്‍ ദാസിനെ കൈവിട്ടതോടെ ബംഗ്ലദേശിന് 'ഇരട്ടി സന്തോഷം'!

അഞ്ചാം ഓവറിലെ പിഴവു തിരുത്തി ഒടുവില്‍ പന്തു തന്നെയാണ് ലിട്ടണ്‍ ദാസിനെ പുറത്താക്കിയതും. ചെഹല്‍ എറിഞ്ഞ എട്ടാം ഓവറില്‍ പന്തിന്റെ നേരിട്ടുള്ള ഏറില്‍ ലിട്ടണ്‍ ദാസ് റണ്ണൗട്ടായി. 21 പന്തില്‍ നാലു ഫോര്‍ സഹിതം 29 റണ്‍സെടുത്ത ലിട്ടണ്‍ ദാസ്, ഓവറിലെ രണ്ടാം പന്ത് കളിച്ച ശേഷം റണ്ണിനായി ശ്രമിച്ചതാണ് വിനയായത്. പന്ത് എവിടെയാണെന്ന് ലിട്ടണ്‍ ദാസ് കണ്ടില്ലെങ്കിലും അതു കണ്ടിരുന്ന മുഹമ്മദ് നയീം മറുവശത്ത് നിന്ന് അനങ്ങിയില്ല. ലിട്ടണ്‍ ദാസ് ക്രീസില്‍ തിരിച്ചെത്തും മുന്‍പേ പന്തു പിടിച്ചെടുത്ത ഋഷഭ് നേരിട്ടുള്ള ഏറില്‍ സ്റ്റംപിളക്കി.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശിക്ഷാവിധി മൂന്നരയ്ക്ക്  (18 minutes ago)

രൂപക്ക് റെക്കോഡ് തകർച്ച...  (46 minutes ago)

കൂറ്റന്‍ ദിശാ ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ ...  (49 minutes ago)

‌മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ഇടിച്ചു കയറി വിദ്യാർഥിനിക്ക് ദാരുണാന്ത്യം  (59 minutes ago)

പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞു ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ...  (1 hour ago)

രജനീകാന്തിന് ഇന്ന് 75ാം പിറന്നാൾ.  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്....  (2 hours ago)

ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അടൂരിലെ വീട്ടിലേക്ക്? ഹൈക്കോടതി നിലപാട് നിർണായകം; വീട്ടിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു  (2 hours ago)

ബസ് അപകടത്തില്‍ ഒമ്പതുമരണം...  (2 hours ago)

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു....  (2 hours ago)

കനത്ത മൂടൽമഞ്ഞിന് സാധ്യത  (3 hours ago)

മുൻകൂർ ജാമ്യ ഹർജിയിൽ 17 ന് പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്  (3 hours ago)

ശിവരാജ് പാട്ടീൽ അന്തരിച്ചു  (3 hours ago)

രാഹുല്‍ ഈശ്വര്‍ ഇപ്പോഴും അകത്ത് തന്നെ... ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍കൂര്ർ ജാമ്യം നിഷേധിച്ചല്‍ രാഹുല്‍ വീണ്ടും ഒളിവിലാകും  (4 hours ago)

Malayali Vartha Recommends