Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി- 20യില്‍ വിന്‍ഡീസിന് എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.... കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബിലെ കോഹ്‌ലിയുടെയും സംഘത്തിന്റെയും ആദ്യ തോല്‍വി

09 DECEMBER 2019 07:15 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി- 20യില്‍ വിന്‍ഡീസിന് എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയ ലക്ഷ്യം വിന്‍ഡീസ് ഒന്‍പത് പന്തുകള്‍ ബാക്കി നില്‍ക്കെ വെറും രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ താളം കണ്ടെത്താന്‍ പെടാപ്പാടുപെട്ട ക്രീസില്‍ വിന്‍ഡീസിനായി ബാറ്റെടുത്തവരെല്ലാം കോഹ്ലിയുടെ ബോളര്‍മാരെ കണക്കിനു ശിക്ഷിച്ചു. ഏകദിന പരമ്പരയില്‍ കാര്യവട്ടത്ത് മാനം കെടുത്തിവിട്ട ഇന്ത്യയെ അതേ മണ്ണില്‍ തിരിച്ചടിച്ച് പൊള്ളാര്‍ഡും കൂട്ടരും മുംബൈയിലേക്കു മടങ്ങി. ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് കരീബിയന്‍സ് വിജയഭേരി മുഴക്കിയത്. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബിലെ കോഹ്‌ലിയുടെയും സംഘത്തിന്റെയും ആദ്യ തോല്‍വിയാണ്. 45 പന്തില്‍ നാലു സിക്‌സും നാലു ഫോറുമായി 65 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ലെന്‍ഡല്‍ സിമ്മണ്‍സിന്റെ പ്രകടനമാണ് സന്ദര്‍ശകര്‍ക്ക് ആവേശവിജയം സമ്മാനിച്ചത്. ഇന്ത്യന്‍ ബൗളര്‍മാരെയെല്ലാം കണക്കിന് ശിക്ഷിച്ചായിരുന്നു വിന്‍ഡീസിന്റെ ആധികാരിക ജയം.
ഹൈദരാബാദിലെ തനിയാവര്‍ത്തനമായിരുന്നു ഇന്ത്യന്‍ ഫീല്‍ഡിങ്ങില്‍ കാര്യവട്ടത്തും കണ്ടത്. ക്യാച്ചുകള്‍ നിലത്തിടാന്‍ താരങ്ങള്‍ ഓരോരുത്തരായി മത്സരിക്കുന്നത് 44,000ത്തോളം വരുന്ന കാണികള്‍ക്ക് നിരാശയോടെ കണ്ടിരിക്കാനേ സാധിച്ചിരുന്നുള്ളൂ. സിമ്മണ്‍സ് ആറ് റണ്‍സില്‍ നില്‍ക്കുമ്പോള്‍ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ മിഡ്ഓഫില്‍ കൊടുത്ത അനായാസ ക്യാച്ച് വാഷിങ്ടണ്‍ സുന്ദര്‍ നഷ്ടപ്പെടുത്തി.

തൊട്ടടുത്ത പന്തില്‍ എവിന്‍ ലൂയിസിനെ കീപ്പര്‍ ഋഷഭ് പന്തും വിട്ടുകളഞ്ഞതോടെ ഗാലറിയില്‍ ധോണിക്കും സഞ്ജുവിനുമായി മുറവിളി ഉയര്‍ന്നു. ജീവന്‍ തിരിച്ചുകിട്ടിയ ഓപണര്‍മാര്‍ പിന്നെ തിരിഞ്ഞുനോക്കിയില്ല. പന്തെറിയാന്‍ എത്തിയവരെയൊക്കെ തല്ലി നട്ടെല്ലൊടിച്ചു. ഒന്നാം വിക്കറ്റില്‍ ഇരുവരും 9.5 ഓവറില്‍ 73 റണ്‍സാണ് അടിച്ചുകൂട്ടിയത്. 35 പന്തില്‍ 40 റണ്‍സ് നേടിയ ലൂയിസിനെ സുന്ദറിന്റെ പന്തില്‍ പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കുമ്പോഴേക്കും കാര്യങ്ങള്‍ സന്ദര്‍ശകരുടെ വരുതിയിലെത്തിയിരുന്നു. ലൂയിസ് മടങ്ങിയെകിലും ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്കൊപ്പം അടിച്ചുകളിച്ച സിമ്മണ്‍സ് വിന്‍ഡീസിന് അനായാസ ജയം സമ്മാനിക്കുകയായിരുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (3 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (4 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (4 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (7 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (9 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (9 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (9 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (9 hours ago)

Malayali Vartha Recommends