Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

എന്തിനീ ക്രൂരത... വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ കൂപ്പ് കുത്തിച്ചപ്പോള്‍ ഗ്യാലറികളില്‍ നിന്നും ആരാധകര്‍ അലറി വിളിച്ചത് സഞ്ജൂ സഞ്ജൂ എന്ന് മാത്രം; സ്വന്തം നാട്ടില്‍ നാട്ടുകാരുടെ മുമ്പില്‍ വെള്ളം ചുമക്കേണ്ടി വന്ന പന്ത്രണ്ടാമനായ സഞ്ജു സാംസന്‍ മലയാളികളുടെ വേദനയാകുമ്പോള്‍

09 DECEMBER 2019 12:22 PM IST
മലയാളി വാര്‍ത്ത

സ്വന്തം കാണികളുടെ മുമ്പില്‍ കളിക്കാന്‍ കഴിയുക എന്നത് ഏതൊരു കളിക്കാരനെ സംബന്ധിച്ചും വലിയ പ്രാധാന്യമാണ്. അതും പോകട്ടെ കളിപ്പിച്ചതുമില്ല വെള്ളം ചുമപ്പിക്കുകയെന്നു വച്ചാല്‍ അതൊരു അഭിമാനമല്ല അപമാനമായിട്ടാണ് പലരും കാണുന്നത്. നാട്ടുകാരുടെ മുന്നില്‍ വെള്ളം ചുമക്കാന്‍ പറഞ്ഞതിന് ക്യാപ്റ്റനോട് കലഹിച്ച് ടീമില്‍നിന്ന് പുറത്തുപോയ ഒരു താരമുണ്ടായിരുന്നു ഇന്ത്യക്ക്. കൊല്‍ക്കത്ത രാജകുമാരന്‍ സാക്ഷാല്‍ സൗരവ് ഗാംഗുലി. അന്ന് ടീമില്‍ പന്ത്രണ്ടാമനായിരുന്ന ഗാംഗുലിയോട് ബാറ്റ് ചെയ്യുന്നവര്‍ക്ക് വെള്ളം എത്തിച്ചു നല്‍കാനായിരുന്നു ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്റെ നിര്‍ദേശം. എന്നാല്‍, താന്‍ കളിക്കുന്നത് കാണാനെത്തിയ സ്വന്തം നാട്ടുകാരുടെ മുന്നില്‍ 'വാട്ടര്‍ബോയ്' ആയി കളത്തിനിറങ്ങാന്‍ ആ ചെറുപ്പക്കാരന്റെ ആത്മാഭിമാനം അനുവദിച്ചില്ല.

താന്‍ ടീമില്‍ കയറിയത് വെള്ളം ചുമക്കാനല്ലെന്ന് ഗാംഗുലി തുറന്നടിച്ചു. ഇതോടെ ധിക്കാരപരമായ പെരുമാറ്റത്തിന് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട താരമാണ് ഇന്നത്തെ ബി.സി.സി.ഐ പ്രസിഡന്റ്. ഇന്നലെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ പതിനായിരക്കണക്കിന് വരുന്ന സ്വന്തം നാട്ടുകാരുടെ മുന്നില്‍ വെള്ളം ചുമന്ന് ഓടേണ്ടിവന്ന സഞ്ജുവിന്റെ മനസ്സ് മറ്റാര്‍ക്ക് മനസ്സിലായില്ലെങ്കിലും ദാദക്ക് അറിയാന്‍ കഴിയും. പക്ഷേ, എതിര്‍ക്കാന്‍ ഗാംഗുലിയെപ്പോലൊരു തന്‍േറടം സഞ്ജുവിനുണ്ടാകണമെന്നില്ല. കാരണം ഈ 25കാരന്‍, തീരദേശവാസി പന്ത് തട്ടിപ്പഠിച്ചത് ഗോഡ്ഫാദര്‍മാരില്ലാതെയാണ്.

ബംഗ്ലാദേശിനെതിരായ മൂന്ന് ടി20യിലും വെള്ളം ചുമക്കാന്‍ വിധിക്കപ്പെട്ട സഞ്ജുവിന് ലോക്കല്‍ ബോയി എന്ന പരിഗണന നല്‍കി കാര്യവട്ടത്തിറക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്നലെ ഭൂരിഭാഗം പേരും. കാര്യവട്ടത്ത് ഇതേ പിച്ചില്‍ അവസാനമായി നടന്ന ഇന്ത്യ എദക്ഷിണാഫ്രിക്ക എ മത്സരത്തില്‍ 48 പന്തില്‍ 91 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. വിജയ് ഹസാരെ ട്രോഫിയില്‍ 129 പന്തില്‍ 212 റണ്ണെടുത്ത് ഏറ്റവും കൂടുതല്‍ ഫസ്റ്റ് ക്ലാസ് റണ്‍സെടുക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയി. എന്നിട്ടും ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ആ കൈക്കരുത്ത് പരീക്ഷിക്കാന്‍ പരിശീലകന്‍ രവിശാസ്ത്രിയും ക്യാപ്റ്റന്‍ കോഹ്‌ലിയും നാളിതുവരെ മെനക്കെട്ടിട്ടില്ല.

കാത്തിരുന്ന് സ്വന്തം നാട്ടിലെത്തിയ ടി20 മത്സരത്തിലും സഞ്ജു സാംസണ്‍ കളിക്കില്ലെന്നത് ആരാധകരെ കുറച്ചൊന്നുമല്ല നിരാശയിലാഴ്ത്തിയത്. മത്സരത്തിന് മുന്‍പ് വരെ സഞ്ജു പ്ലെയിങ് ഇലവനിലുണ്ടാകുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. ടോസിന് മുന്‍പ് സഞ്ജു ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങിയപ്പോള്‍ ആരാധകര്‍ ആ പ്രതീക്ഷ കയ്യടികളും ആര്‍പ്പുവിളികളുമായി ഉയര്‍ത്തി.

പരിശീലനത്തിനിറങ്ങിയ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവുമധികം കയ്യടി നേടിയത് സഞ്ജുവാണ്. സഞ്ജുവിന് ലഭിച്ച കയ്യടി കണ്ട് പരിശീലകന്‍ രവി ശാസ്ത്രി പോലും അമ്പരന്നു. ക്യാപ്റ്റന്‍ വിരാട് കോലിക്കുപോലും നല്‍കാത്ത സ്വീകരണമാണ് ആരാധകര്‍ സഞ്ജുവിന് കാര്യവട്ടത്ത് നല്‍കിയത്.

സഞ്ജു..സഞ്ജു... പരിശീലനസമയത്ത് ഗാലറിയില്‍ നിന്ന് ഉച്ചത്തില്‍ ആര്‍പ്പുവിളികളുയര്‍ന്നു. ഇതുകണ്ട് ചിരിച്ചുകൊണ്ട് ആരാധകരെ അഭിവാദ്യം ചെയ്തു സഞ്ജു. നടന്നുനീങ്ങുന്നതിനിടെ രവിശാസ്ത്രി സഞ്ജുവിന്റെ തോളില്‍ കയ്യിട്ട് ചേര്‍ത്തുപിടിച്ചു. ആരാധകരെ നോക്കി സഞ്ജുവിനെ ഇടിക്കുന്നപോലെ ആംഗ്യം കാട്ടിയ രവിശാസ്ത്രി സഞ്ജുവിനെ പുറത്തുതട്ടി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സഞ്ജുവാകട്ടെ പതിവുപോലെ ചിരിച്ചു. എന്നാല്‍ സകല പ്രതീക്ഷകളേയും അസ്ഥാനത്താക്കി സഞ്ജുവിനെ പന്ത്രണ്ടാമനാക്കി കുപ്പിവെള്ളം ചുമപ്പിച്ചു. ഓരോ തവണ സഞ്ജു ഗ്രൗണ്ടില്‍ വന്നപ്പോഴും ജനം സഞ്ജുവിന് വേണ്ടി ആര്‍ത്തു വിളിച്ചു. ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും ഒരിക്കല്‍ക്കൂടി മലയാളി താരം സഞ്ജു സാംസണ്‍ ഒഴിവാക്കപ്പെട്ടത് വലിയ പ്രതിഷേധങ്ങള്‍ക്കു ഇടയാക്കിക്കഴിഞ്ഞു. എന്തായാലും സഞ്ജുവിന്റെ വേദന മലയാളികള്‍ ഏറ്റുവാങ്ങുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (8 minutes ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (24 minutes ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (1 hour ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (1 hour ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (1 hour ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (1 hour ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (1 hour ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (1 hour ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (1 hour ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (1 hour ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (2 hours ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (2 hours ago)

CPI ചരിത്രപരമായ നീക്കം  (2 hours ago)

DOG LOVE സഹിക്കാനാവാതെ ബന്ധുക്കൾ  (2 hours ago)

മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും,  (2 hours ago)

Malayali Vartha Recommends