Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

വിശ്വസിക്കാന്‍ പറ്റുന്നില്ല; എ.ബി ഡിവില്ലേഴ്‌സ് വര്‍ണവെറിയന്‍; വെളിപ്പെടുത്തലുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നോര്‍മന്‍ ആരെന്‍ഡ്‌സെ; സംഭവം നടന്നത് 2015

14 AUGUST 2020 05:14 PM IST
മലയാളി വാര്‍ത്ത

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലെ സംബന്ധിച്ച വര്‍ണ്ണ വെറിയും വംശീയതയും പുതിയ കാര്യമല്ല. എന്നാല്‍ ലോകം മുഴുവന്‍ ആരാധകരുള്ള എ.ബി ഡിവില്ലേഴ്‌സിനെ പോലെ തികച്ചും മാന്യനായ ഒരു ക്രിക്കറ്റര്‍ ഒരു വര്‍ണ്ണവെറിയനാണെന്ന വെളിപ്പെടുത്തല്‍ അത്ഭുതത്തോടെയാണ് ലോകം കേള്‍ക്കുന്നത്. ഈ സംഭവത്തെ കുറിച്ച് അക്കാലത്തെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് (സി.എസ്.എ) പ്രസിഡന്റായിരുന്ന നോര്‍മന്‍ ആരെന്‍ഡ്‌സെയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഒരു ദക്ഷിണാഫ്രിക്കന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2015ലെ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിനിടെ കറുത്ത വര്‍ഗക്കാരനായ ഖായ സോന്‍ഡോയെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ താന്‍ ഇന്ത്യന്‍ പര്യടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ക്യാപ്റ്റനായിരുന്ന എ ബി ഡിവില്ലിയേഴ്‌സ് ഭീഷണി മുഴക്കിയെന്ന് വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പരിക്കേറ്റ ജെ.പി ഡുമിനിക്ക് പകരം പരമ്പരയ്ക്കിടെ സി.എസ്.എയുടെ സെലക്ഷന്‍ പോളിസി അനുസരിച്ച് കറുത്ത വര്‍ഗക്കാരനായ ഖായ സോന്‍ഡോയായിരുന്നു ടീമിലെത്തേണ്ടിയിരുന്നത്. മുംബൈയില്‍ നടക്കാനിരുന്ന അഞ്ചാം ഏകദിനത്തിന്റെ തലേദിവസത്തെ ടീം ഷീറ്റില്‍ സോന്‍ഡോയുടെ പേരുണ്ടായിരുന്നു. താരത്തിന്റെ അരങ്ങേറ്റ മത്സരമാകേണ്ടിയിരുന്ന കളിയായിരുന്നു അത്. എന്നാല്‍ മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് താരം ടീമില്‍ നിന്ന് പുറത്തായി. ഈ നടപടി അനീതിയും സി.എസ്.എയുടെ സെലക്ഷന്‍ പോളിസിക്ക് വിരുദ്ധവുമാണെന്നാണ് നോര്‍മന്‍ ആരെന്‍ഡ്‌സെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പിന്നീട് ഡുമിനിക്ക് പകരം ദക്ഷിണാഫ്രിക്കയില്‍ നിന്ന് പറന്നെത്തിയ ഡീന്‍ എല്‍ഗാറാണ് ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ കളിച്ചത്. അതിനു മുമ്പ് വെറും അഞ്ച് ഏകദിനങ്ങളില്‍ മാത്രമാണ് എല്‍ഗാര്‍ കളിച്ചത്. അതിനു ശേഷം നടന്ന 70 ഏകദിനങ്ങളില്‍ ടീമിലേക്ക് അദ്ദേഹത്തെ പരിഗണിച്ചതു പോലുമില്ല. ആ സംഭവത്തിനു ശേഷം മൂന്നു വര്‍ഷം കഴിഞ്ഞ് 2018ലാണ് പിന്നീട് ഖായ സോന്‍ഡോയ്ക്ക് അരങ്ങേറ്റ മത്സരം ലഭിച്ചത്. 2015ലെ ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമിലുണ്ടായിരുന്നെങ്കിലും ആ പരമ്പര മുഴുവന്‍ ടീമിന് പുറത്തിരിക്കാനായിരുന്നു സോന്‍ഡോയുടെ വിധി. 2015ലെ ഈ പരമ്പരയ്ക്കു പിന്നാലെ ടീമിലെ കറുത്ത വര്‍ഗക്കാരായ താരങ്ങള്‍ ഉള്‍പ്പെടുന്ന 'ബ്ലാക്ക് പ്ലെയേഴ്‌സ് യൂണിറ്റി' എന്ന ഗ്രൂപ്പ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് കത്തയക്കുകയും ചെയ്തിരുന്നു. വര്‍ഗ മാനദണ്ഡമനുസരിച്ചുള്ള സംവരണ തീരുമാനപ്രകാരം കറുത്തവര്‍ഗക്കാരെ ടീമിലെടുക്കുന്നുണ്ടെങ്കിലും അവരെ വെള്ളം ചുമക്കുന്നവരായി മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ എന്നായിരുന്നു സോന്‍ഡോയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി കത്തില്‍ പറഞ്ഞിരുന്നത്.

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ആഷ്‌വെല്‍ പ്രിന്‍സും പിന്നീട് ഈ സംഭവത്തോട് പ്രതികരിച്ചിരുന്നു. 2015 ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ കറുത്ത വര്‍ഗക്കാരനായ വെര്‍നോണ്‍ ഫിലാന്‍ഡറെ കളിപ്പിക്കേണ്ടി വന്നതിനെ കുറിച്ച് ഡിവില്ലിയേഴ്‌സ് തന്റെ ആത്മകഥയില്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മത്സരത്തില്‍ കൈല്‍ ആബട്ടിനെ കളിപ്പിക്കാനായിരുന്നു ക്യാപ്റ്റനായിരുന്ന ഡിവില്ലിയേഴ്‌സ് താത്പര്യപ്പെട്ടത്. എന്നാല്‍ സി.എസ്.എയുടെ സെലക്ഷന്‍ പോളിസി അനുസരിച്ച് ഫിലാന്‍ഡറെ ടീമിലെടുക്കേണ്ടി വരികയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെ ചുറ്റിപ്പറ്റി വംശീയതയുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം കൊഴുക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു  (23 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (1 hour ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (1 hour ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (1 hour ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (2 hours ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (2 hours ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (2 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (2 hours ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (3 hours ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (3 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (3 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (4 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (4 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (4 hours ago)

Malayali Vartha Recommends