ബാംഗ്ലൂര്‍- രാജസ്ഥാന്‍ മത്സരം മഴ കാരണം ഉപേക്ഷിച്ചു

ചലഞ്ചേഴ്‌സിന്റെ വെടിക്കെട്ട് ബാറ്റിങ് പാഴായി. കൗമാരതാരം സര്‍ഫറാസിന്റെ തകര്‍പ്പന്‍ ബാറ്റിങും മഴയില്‍ മുങ്ങി. ഐപിഎല്ലില്‍ ആവേശം വാനോളമെത്തിയ ബാംഗ്ലൂര്‍ രാജസ്ഥാന്‍ മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇരു ടീമുകളും ഓരോ പോയിന്റു വീതം പങ്കിട്ടു.
ആദ്യം ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനിറങ്ങിയ ബാംഗ്ലൂര്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. എബി ഡി വില്ലിയേഴ്‌സിന്റെയും സര്‍ഫറാസിന്റെയും വെടിക്കെട്ടു പ്രകടനം. ഡിവില്ലിയേഴ്‌സ് 45 പന്തില്‍ 57ഉം സര്‍ഫറാസ് ഖാന്‍ 21 പന്തില്‍ പുറത്താകാതെ 45ഉം റണ്‍സെടുത്തു. റോയല്‍ ചലഞ്ചേഴ്‌സിന്റെ ഇന്നിങ്‌സിനു ശേഷം മഴ തുടങ്ങി. തുടര്‍ന്ന് മത്സരം ഉപേക്ഷിക്കാന്‍ അംപയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha