മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി; ഡല്‍ഹിയ്ക്ക് മോശം തുടക്കം
ഐ.പി.എല്‍ പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹിയ്ക്ക് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്ബോള് 12 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് എന്ന നിലയിലാണ്.
രണ്ടാം ഓവറില്‍ ശിഖര്‍ ധവാനെ റണ്ണൗട്ടിലൂടെ നഷ്ടമായ ടീമിന് അധികം വൈകാതെ പൃഥ്വി ഷായെയും ഷിമ്രണ്‍ ഹെറ്റ്മ്യറെയും നഷ്ടമായി. മുഹമ്മദ് ഷമിയ്ക്കാണ് മൂന്ന് വിക്കറ്റുകളും ലഭിച്ചത്. ആറ് ഓവറുകള്‍ കഴിയുമ്ബോള്‍ ശ്രേയസ്സ് അയ്യരും ഋഷഭ് പന്തുമാണ് ഡല്‍ഹി ക്യാപിറ്റല്‍സിനായി ക്രീസിലുള്ളത്.
ഡല്‍ഹിക്കെതിരെ ടോസ്. നേടിയ പഞ്ചാബ് ക്യാപ്ടന് കെ.എല്‍. രാഹുല്‍ ആദ്യം പന്തെറിയാന്‍ തീരുമാനിച്ചു. സൂപ്പര്‍ താരം ക്രിസ് ഗെയ്ല് ഇല്ലാതെയാണ് കിംഗ്സ് ഇലവന് പഞ്ചാബ് ആദ്യ മത്സരത്തിനിറങ്ങുന്നത്.
https://www.facebook.com/Malayalivartha