Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമത് സമ്മേളനത്തിന് ഇന്ന് തുടക്കമാകും...


വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത ഹര്‍ജികളില്‍ സുപ്രിംകോടതി വിധി ഇന്ന്.... ചീഫ്ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്


ഇത് അഭിമാനപോരാട്ടം.... പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കി


ഓപ്പറേഷൻ സിന്ദൂർ.. ഇന്ത്യൻ വ്യോമസേന തകർത്ത പാകിസ്ഥാനിലെ മുരിദ്കെയിലുള്ള ഭീകരകേന്ദ്രത്തിന്റെ പുനർനിർമാണം..രഹസ്യാന്വേഷണ ഏജൻസികൾ തയാറാക്കിയ റിപ്പോർട്ട്..


അതിക്രൂരമായ മർദ്ദനത്തിന്റെ വാർത്ത.. രണ്ട് യുവാക്കള്‍ അതി ക്രൂര പീഡനത്തിനിരയായത്..മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ ആയിരുന്നു പീഡനം..ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കി..

പഞ്ചാബിനോടുള്ള പക നെഞ്ചില്‍; ആവേശം അവസാനിച്ചത് പരിക്കില്‍; അശ്വിന് പരിക്ക് പറ്റിയത് ഇങ്ങനെ? അടുത്ത മത്സരത്തില്‍ കളിക്കാന്‍ സാധിക്കുമോ എന്ന് കണ്ടറിയണം; കളി സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയതില്‍ അശ്വിന്റെ പരിക്കും കാരണമായി

21 SEPTEMBER 2020 02:54 PM IST
മലയാളി വാര്‍ത്ത

ആര്‍. അശ്വിന് പഞ്ചാബിനോട് വല്ലത്തൊരു പക നെഞ്ചിലുണ്ട്. അതിന് കാരണവുമുണ്ട്. കഴിഞ്ഞ തവണ പഞ്ചാബ് കിങ്‌സ് ഇലവന്‍ന്റെ ക്യാപ്റ്റനായിരുന്ന ആര്‍.അശ്വിന്‍. എന്നാല്‍ ഇത്തവണ താര ലേലത്തിന് മുമ്പേ ഒരു ദാക്ഷണ്യവും കാട്ടാതെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും ടീമില്‍ നിന്നും അശ്വനെ പഞ്ചാബ് ടീം മാനേജ്‌മെന്റ് മാറ്റിയിരുന്നു. 2019 ലെ ഐ.പി.എല്‍ നല്ല തുടക്കമാണ് പഞ്ചാബ് കിങ്‌സ് നടത്തിയത്. എന്നാല്‍ പോരാട്ടം അവസാനിച്ചത് പോയന്റ് പട്ടികയില്‍ ആറാമതായിയാണ്. ആദ്യ നാല് അക്കത്തില്‍ എത്താന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. ഇതുതന്നെയാണ് അശ്വിന്റെ ക്യാപ്റ്റന്‍ സ്ഥാനവും എന്തിന് ടീമിലെ സ്ഥാനം പോലും നഷ്ടപ്പെടാന്‍ കാരണമായത്. എന്നാല്‍ അതില്‍ ഒരു അനീതിയുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ പഞ്ചാബിന്റെ ബാറ്റിംഗ് പ്രതീക്ഷ കെ.എല്‍ രാഹുലും ബൗളിംഗ് പ്രതീക്ഷ അശ്വിനും മാത്രമായിരുന്നു. ഇവര്‍ ഒഴികെ മാറ്റാരും ടീമില്‍ തിളങ്ങയുമില്ല. എന്നിട്ടും അശ്വിന്‍ ടീമില്‍ നിന്നും പോലും പുറത്താകുകയും രാഹുല്‍ ക്യാപ്റ്റനാകുകയും ചെയ്തു. അപ്പോള്‍ പിന്നെ മനുഷ്യ സഹജമായ ഒരു പക ആ ടീമിനോട് തോന്നിയില്ലെങ്കിലെ അത്ഭുതമുള്ളു.

പക തീര്‍ക്കാനുള്ളതാണെന്ന് ആദ്യ പന്തില്‍ തന്നെ അശ്വിന്‍ തെളിയിച്ചു. ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ കരുണ്‍ നായരെ പുറത്താക്കി. ആ ഓവറിലെ തന്നെ അഞ്ചാം പന്തില്‍ അപകടകാരിയായ വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാനെയും മടക്കി. അതിന്റെ ആഘോഷത്തില്‍ മതി മറന്ന രവിചന്ദ്ര അശ്വിന് തന്റെ ആവേശം നിയന്ത്രിക്കാന്‍ സാധിച്ചില്ല. അദ്ദേഹത്തിന്റെ മുഖത്തെ ചിരി അടുത്ത പന്തില്‍ തന്നെ മായുന്ന കാഴ്ച്ചയാണ് പിന്നീട് മത്സരത്തില്‍ കണ്ടത്. തികച്ചും അനാവശ്യമായൊരു ഡൈവിംഗില്‍ ബോള്‍ തടയാനുള്ള ശ്രമം വിഭലമാകുകയും തോളെല്ലിന് പരിക്കേള്‍ക്കുകയും ചെയ്യും. എന്തിനാണ് അദ്ദേഹം ഇത്തരമൊരു ശ്രമത്തിന് മുതിര്‍ന്നുവെന്നാണ് ആരാധകരും സഹതാരങ്ങളും ഇപ്പോഴും ചിന്തിക്കുന്നത്. ഒരോവര്‍ മാത്രമെറിഞ്ഞ് അശ്വിന്‍ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. പകരം അജിങ്ക്യ രഹാനെ ഫീല്‍ഡറായി ഇറങ്ങി.

എന്നാല്‍ അശ്വിന്റെ പരിക്ക് ഡല്‍ഹിക്ക് വലിയ ബുദ്ധിമുട്ടാണ് വരുത്തി വച്ചത്. കളിയുടെ തുടക്കത്തില്‍ ഡല്‍ഹി നേടിയ ആദിപത്യം പിന്നിട് മായങ്ക് അഗര്‍വാള്‍ തകര്‍ക്കുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിച്ചത്. അശ്വിന്‍ എന്ന ഡല്‍ഹിയുടെ ബൗളിംഗിന്റെ നട്ടെല്ല് പെട്ടന്ന് നഷ്ടമായത് അവരുടെ ബൗളിംഗിനെ ബാധിച്ചു. അശ്വിന്റെ ബാക്കിയുണ്ടായിരുന്ന മൂന്ന് ഓവറുകളുടെ വില ശരിക്കും ഡല്‍ഹി അനുഭവിച്ചു. പരിക്കേറ്റ് അശ്വിന്‍ പുറത്ത് പോയിരുന്നു ഇല്ലായിരുന്നുവെങ്കില്‍ ഡല്‍ഹിയുടെ വിജയം സൂപ്പര്‍ ഓവര്‍ വരെ നീളുമായിരുന്നില്ല. അത്രക്കും ഫോമിലായിരുന്ന അശ്വിന്‍. ആകെ എറിഞ്ഞ ഒരു ഓവറില്‍ രണ്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം നേടിയത് രണ്ടു വിക്കറ്റാണ്. അതും പവര്‍പ്ലേ ഓവറില്‍.

അശ്വിന്റെ പരുക്ക് ഗുരുതരമല്ലെന്നും അദ്ദേഹം അടുത്ത മത്സരത്തില്‍ കളിക്കുമെന്നുമണ് ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ കളിക്കുശേഷം പറഞ്ഞത്. എന്നാല്‍ അശ്വിന്റെ പരിക്ക് ഗുരുതരമല്ലെന്ന് കരുതുന്നുവെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ട്വീറ്റ് ചെയ്തുവെങ്കിലും അടുത്ത കളില്‍ അശ്വിന് കളിക്കാന്‍ സാധിക്കുമോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കിട്ടില്ല. ഇത് ഡല്‍ഹി ആരാധകരെ നിരാശപ്പെടുത്തുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എതിരാണെന്ന്  (11 minutes ago)

ഇന്ന് സഭയിൽ ഒരു ചുക്കും സംഭവിക്കില്ല,എല്ലാം മാറിമറിഞ്ഞു രാഹുൽ എത്തും..?രാജിയിലേക്ക്..? 2 മണിക്കൂർ.. സഭ പിരിയും  (14 minutes ago)

ബിരുദ, ബിരുദാനന്തര ബിരുദ, നിയമ പ്രോഗ്രാമുകളിലെ 2026-ലെ പ്രവേശനത്തിനായി നടത്തുന്ന കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റിന് ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം  (22 minutes ago)

മത്സരത്തിനിടയിലെ അബദ്ധം  (33 minutes ago)

ദുരൂഹത ആരോപിച്ച് കുടുംബം  (46 minutes ago)

നര്‍ത്തകിയും ചെന്നൈ 'കലാക്ഷേത്ര'യിലെ നൃത്താധ്യാപികയുമായിരുന്ന ശാരദ ഹോഫ്മന്‍ അന്തരിച്ചു....  (46 minutes ago)

ചുരാചന്ദ്പുരില്‍ യുവാക്കളും കേന്ദ്രസേനയും ഏറ്റുമുട്ടി...  (1 hour ago)

അന്തരിച്ച ജനനേതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരം അര്‍പ്പിച്ചു  (1 hour ago)

ചർച്ചയായി ഇന്ത്യ വിഷൻ 2047  (1 hour ago)

സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ മാവോവാദി കൊല്ലപ്പെട്ടു....  (2 hours ago)

സ്വകാര്യ ജ്വല്ലറിയിലെ മാനേജരെയും ജീവനക്കാരെയും ആക്രമിച്ച സംഘം കവര്‍ന്നത് 1250 പവന്‍  (2 hours ago)

ആന്റി-സബ്മറൈന്‍ യുദ്ധക്കപ്പല്‍ നാവികസേനയ്ക്ക് കൈമാറി....  (2 hours ago)

പമ്പയിലെ സ്‌പോട്ട് ബുക്കിംഗില്‍ ഇതുവരെ നിയന്ത്രണമില്ല...  (2 hours ago)

മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി സമരത്തോട് സഹകരിക്കണമെന്ന് കെ.എസ്.യു ജില്ല പ്രസിഡന്റ്  (2 hours ago)

പ്രിയപ്പെട്ടവരുമായി പുണ്യ സ്ഥലങ്ങളിലേക്കോ വിനോദയാത്രകള്‍ക്കോ പോകാന്‍ അവസരം... ഇന്നത്തെ ദിവസഫലമിങ്ങനെ....  (3 hours ago)

Malayali Vartha Recommends