Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

തന്റെ വമ്പന്‍ സിക്‌സറുകള്‍ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സഞ്ജു; ഒപ്പം രാഹുല്‍ തിവാട്ടിയക്ക് നല്‍കിയ ഉപദേശവും; റൈഫി വിന്‍സന്റ് ഗോമസിന്റെ പിന്തുണയും ഉപദേശവും; ഇന്ന് വെടിക്കെട്ടിന്റെ മൂന്നാം പക്കം

30 SEPTEMBER 2020 03:21 PM IST
മലയാളി വാര്‍ത്ത

More Stories...

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

ഇന്ത്യ-വെസ്റ്റിൻഡീസ് പോരാട്ടം നാളെ കാര്യവട്ടത്ത്....

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു

സഞ്ജുവിനെ ഒതുക്കുമ്പോൾ... സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് ​ഗംഭീർ

ഐ.പി.എല്ലില്‍ മിന്നുന്ന ഫോമിലാണ് മലയാളി താരം സഞ്ജു സാംസണ്‍. കഴിഞ്ഞ രണ്ടു മത്സരങ്ങളിലായി സഞ്ജു നേടിയത് 16 സികസ്‌റുകളാണ്. ഓരോ സിക്‌സറുകളും ഒന്നിന് ഒന്നിന് മികച്ചത്. ഗ്രൗണ്ടിലൂടെ ബോളുകള്‍ പായിച്ച് ഫോറുകള്‍ നേടുന്നതിനേക്കാല്‍ സഞ്ജു ഇഷ്ടപ്പെടുന്നത് ആളൊഴിഞ്ഞ ഗാലറികളില്‍ ബോള്‍ എത്തിച്ച് സിക്‌സുകള്‍ നേടാനാണ്. ഈ സിക്‌സുകള്‍ പിന്നിലെ രഹസ്യമെന്താണ് ചോദിക്കുന്നത് മുതിര്‍ന്ന് ക്രിക്കറ്റ് താരങ്ങളായിരുന്നു. സഞ്ജുവിന്റെ ഹാന്റ് പവറിന് കാരണമായ കഴിക്കുന്ന ഭക്ഷണം എന്താണെന്ന് ചോദിച്ച് പലരും ഇതിനോടകം തന്നെ രംഗത്ത് വന്നിയിരുന്നു. ഇതാ ഇപ്പോള്‍ സഞ്ജു തന്നെ ഈ രഹസ്യം വെളിപ്പെടുത്തുകയാണ്. ഈ സീസണില്‍ സഞ്ജുവിന്റെ ആദ്യ അഭിമുഖം ഒരു മലയാളം ന്യൂസ് ചാനല്‍ നല്‍കിയിരുന്നു. ലോക്ഡൗണ്‍ കാലത്തെ കഠിനാദ്ധ്വാനത്തിനൊപ്പം മുന്‍ കേരള ക്രിക്കറ്റ് ടീം നായകന്‍ റൈഫി വിന്‍സന്റ് ഗോമസിന്റെ പിന്തുണയും ഉപദേശവും തനിക്ക് ഊര്‍ജമായി എന്നാണ് സഞ്ജു അഭിമുഖത്തില്‍ പറഞ്ഞത്.

സെഞ്ചുറി നേടുന്നതില്‍ അല്ല ടീമിന്റെ ജയമാണ് ലക്ഷ്യം. ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും സഞ്ജു പറഞ്ഞു. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് എതിരായ മത്സരം വലിയ അനുഭമായിരുന്നു. റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുമ്പോള്‍ രാഹുല്‍ തിവാട്ടിയക്ക് പരമാവധി പിന്തുണ നല്‍കാനാണ് ശ്രമിച്ചത്. ഒരു സിക്‌സ് അടിച്ചാല്‍ മതി ഫോമിലെത്താന്‍ പറ്റുമെന്ന് അദേഹത്തോട് പറഞ്ഞു. അതിനു ശേഷം വമ്പന്‍ സിക്‌സുകളുമായി തിവാട്ടിയ ടീമിനെ ജയിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നി. സിക്‌സര്‍ അടിച്ചുകൂട്ടുക എന്നതായിരുന്നു ടീമിന് ആവശ്യം. മികച്ച സിക്‌സര്‍ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അതിനായി പരിശീലനം നടത്തിയിരുന്നു. ലോക്ക്ഡൗണിലെ നാലഞ്ച് മാസം ജിമ്മിലും, ബീച്ചിലും, ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലും പരിശീലനം നടത്തിയിരുന്നു. ഫിറ്റ്‌നസ് നന്നായി ശ്രദ്ധിച്ചിരുന്നു. അത് ഗുണം ചെയ്തു. ഭാര്യ ചാരുവിന്റെയും കുടുംബാംഗങ്ങളുടേയും പിന്തുണ ലഭിച്ചു. രാവിലെ അഞ്ചരയ്ക്ക് എഴുന്നേറ്റാണ് പരിശീലനം തുടങ്ങുന്നത്. ഫിറ്റ്‌നസ് പരിശീലകന്‍ അമല്‍ മനോഹരനും നന്ദിയറിയിക്കുന്നു.

കേരള മുന്‍ നായകനും ഐപിഎല്‍ താരവുമായിരുന്ന റൈഫി വിന്‍സന്റ് ഗോമസിന്റെ പിന്തുണയും ഉപദേശവും സഹായമായി. കഴിഞ്ഞ 10 വര്‍ഷമായി റൈഫി തന്നെ പിന്തുണയ്ക്കുന്നുണ്ട്. സഹായം നല്‍കാറുണ്ടെന്നും സഞ്ജു പറഞ്ഞു. സെഞ്ചുറി താനെ വന്നുകൊള്ളും. സെഞ്ചുറി അടിക്കുമെന്ന് പ്രതീക്ഷിച്ചല്ല മത്സരത്തില്‍ ഇറങ്ങുന്നത്. ടീമിന്റെ ആവശ്യം അനുസരിച്ചാണ് കളിക്കുന്നത്. ടീമിനായി എത്രയും പെട്ടെന്ന് റണ്‍സ് എടുക്കാനാണ് ശ്രമിക്കുന്നത്. അതിന് വേണ്ടിയാണ് സിക്‌സറുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. ദേശീയ ടീം തെരഞ്ഞെടുപ്പ് തന്റെ കയ്യിലല്ല. മികച്ച പ്രകടനം തുടരാനും പ്രകടനം മെച്ചപ്പെടുത്താനുമാണ് താന്‍ ശ്രമിക്കുന്നതെന്നും സഞ്ജു പറഞ്ഞു. കഴിഞ്ഞ സീസണിലെ പ്രകടനത്തില്‍ തനിക്ക് നിരശയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പുതിയ സീസണിന് ഒരുങ്ങുമ്പോള്‍ വ്യക്തമായ പദ്ധതിയുണ്ടായിരുന്നുവെന്നും സഞ്ജു പറഞ്ഞു. സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തത് അത്ഭുതം നല്‍കുന്നു എന്ന് ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വരുന്ന പത്തോ അതിലധികം വര്‍ഷമോ തനിക്ക് ക്രിക്കറ്റില്‍ തുടരാന്‍ സാധിക്കും. അതുകൊണ്ടുതന്നെ എല്ലാം ക്രിക്കറ്റിന് സമര്‍പ്പിക്കാനാണ് തന്റെ തീരുമാനം. കാരണം തനിക്ക് വേണ്ടതെല്ലാം ക്രിക്കറ്റാണ് നല്‍കുന്നത്. കുടുംബവും സുഹൃത്തുക്കളും നല്‍കുന്ന പിന്തുണ വലുതാണ്. തന്റെ അച്ഛന്‍ കരുത്തുറ്റ മനസിന്റെ ഉടമയാണ്. ആ കരുത്ത് തന്നെയാണ് തനിക്കും ലഭിച്ചിട്ടുള്ളത്. തന്റെ ശരീരത്തിന്റെ കരുത്തും താന്‍ മനസിലാക്കുന്നു. കായികപരമായ കരുത്ത് വര്‍ധിപ്പിക്കാന്‍ താന്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നു. അതിന്റെ ഫലം പുറത്തുവരുന്നത് കാണുമ്പോള്‍ വളരെ സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു.

2019 സീസണില്‍ 12 മത്സരത്തില്‍ നിന്ന് 342 റണ്‍സാണ് സഞ്ജു സാംസണ്‍ ആകെ നേടിയത്. എന്നാല്‍ ഇത്തവണ സഞ്ജുവിന്റെ തിരിച്ചുവരവാണ് ആദ്യ രണ്ട് മത്സരത്തിലൂടെ കണ്ടത്. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേവ്‌സിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (2 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (3 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (4 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (4 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (4 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (4 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (4 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (5 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (5 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (5 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (5 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (7 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (7 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (7 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (7 hours ago)

Malayali Vartha Recommends