വിരമിച്ച താരങ്ങള്‍ക്കും വരുന്നു ക്രിക്കറ്റ് ലീഗ്

ക്രിക്കറ്റ് ലോകത്ത് എക്കാലത്തെയും വിലയേറിയ താരങ്ങളാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും ഷെയ്ന്‍ വോണും. ഈ ഇതിഹാസ താരങ്ങള്‍ വീണ്ടും ബാറ്റും പന്തുമേന്തി കളിക്കളത്തിലേക്ക് ഇറങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാതൃകയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച കളിക്കാരെ ഉള്‍പ്പെടുത്തി ട്വന്റി 20 ക്രിക്കറ്റ് ലീഗ് തുടങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. സച്ചിന്റെയും വോണിന്റെയും നേതൃത്വത്തിലാണ് പുതിയ ലീഗ് വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് പുറത്തുവിട്ടത് ഒരു ഓസ്‌ട്രേലിയന്‍ ദിനപത്രമാണ്.
പുതിയ ലീഗിനായി സച്ചിനും വോണും 28 മുന്‍ താരങ്ങളെ സമീപിച്ചതായും ഒരു മത്സരത്തില്‍ 25,000 യുഎസ് ഡോളര്‍ വീതം താരങ്ങള്‍ക്ക് ലഭ്യമാകും വിധത്തിലാണ് ലീഗ് ഒരുക്കുന്നതെന്നും ഈ റിപ്പോര്‍ട്ട് പറയുന്നു. 42 മാസത്തിനുള്ളില്‍ ഇത്തരത്തിലുള്ള 15 ട്വന്റി 20 മത്സരങ്ങള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് മല്‍സരങ്ങള്‍ നടക്കുക. ആദ്യ പതിപ്പ് ഈ വര്‍ഷം സെപ്റ്റംബറില്‍ യുഎസില്‍ അരങ്ങേറുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മുന്‍ താരങ്ങളായ ബ്രറ്റ്‌ലീ,റിക്കി പോണ്ടിങ്, ആദം ഗില്‍ക്രിസ്റ്റ്, ഗ്രെന്‍ മെഗ്രാത്ത്, ആന്‍ഡ്രൂ ഫ്രിന്‍ഡോഫ് ,ജാക്വസ് കല്ലിസ് തുടങ്ങിയവര്‍ കരാര്‍ ഒപ്പിടാന്‍ തീരുമാനിച്ചവരില്‍ ചിലരാണെന്നും പത്രം പറയുന്നു. റിപ്പോര്‍ട്ടിനോട് ഇതിഹാസ താരങ്ങള്‍ ഇനിയും പ്രതികരിച്ചിട്ടില്ല. ലോകത്തെ വന്‍കിട താരങ്ങള്‍ അണിനിരത്ത് പുതിയ ക്രിക്കറ്റ് ലീഗ് തുടങ്ങിയാല്‍ അത് വേഗം ഹിറ്റാകുമെന്ന കാര്യം ഉറപ്പാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha