സണ്‍റൈസേഴ്‌സിനെതിരെ ബാംഗ്‌ളൂരിന് ത്രസിപ്പിക്കുന്ന ജയം

ഐ.പി.എല്ലില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെതിരെ ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ആറുവിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. മഴമൂലം വൈകിത്തുടങ്ങിയതിനാല്‍ 11 ഓവര്‍ വീതമാക്കിയാണ് മത്സരം ആരംഭിച്ചത്. ആദ്യം ബാറ്റ് ചെയ്ത സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് നേടിയത്. വീണ്ടും മഴ പെയ്തതിനെ തുടര്‍ന്ന് ബാംഗ്‌ളൂരിന്റെ വിജയലക്ഷ്യം ആറ് ഓവറില്‍ 81 റണ്‍സായി പുനര്‍നിര്‍ണയിച്ചു. ഒരുപന്ത് ശേഷിക്കേയാണ് ബാംഗ്‌ളൂര്‍ വിജയലക്ഷ്യം നേടിയത്. വിജയത്തോടെ ബാംഗ്‌ളൂര്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha