ബംഗ്ലാദേശ് പര്യടനത്തില്‍ ടീം ഇന്ത്യക്ക് പുതിയ നായകന്‍

ജൂണില്‍ ബംഗ്ലാദേശില്‍ നടക്കുന്ന ഏകദിനടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് പുതിയ ആളാകും. ടെസ്റ്റ് മത്സരങ്ങളില്‍നിന്ന് വിരമിച്ച എം.എസ്. ധോനിയും പകരമെത്തിയ ക്യാപ്റ്റന്‍ വിരാട് കോലിയും ബംഗ്ലാദേശ് പര്യടനത്തില്‍നിന്ന് വിട്ടുനില്‍ക്കാനാണ് സാധ്യത. അങ്ങനെവന്നാല്‍ രണ്ട് ഫോര്‍മാറ്റിലും പുതിയ നായകന്മാരെ കണ്ടെത്തേണ്ടിവരും.
ഏകദിനത്തില്‍ കോലിയുടെ അഭാവത്തില്‍ സുരേഷ് റെയ്‌ന ടീമിനെ നയിക്കാന്‍ സാധ്യതയുണ്ട്. അതേസമയം ടെസ്റ്റില്‍ അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവരിലൊരാള്‍ നായകനാകുമെന്നാണ് റിപ്പോര്‍ട്ട്.
ഒരു ടെസ്റ്റാണ് ഇന്ത്യ ബംഗ്ലാദേശുമായി കളിക്കുക. ജൂണ്‍ 10 മുതല്‍ 14 വരെയാണ് ടെസ്റ്റ്. പിന്നീട് മൂന്ന് ഏകദിനങ്ങളും കളിക്കും. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ധോനി ടെസ്റ്റില്‍നിന്ന് വിരമിച്ചപ്പോള്‍ വിരാട് കോലിയാണ് തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചത്. ഏകദിനത്തിലും ധോനിയുടെ അഭാവത്തില്‍ കോലിക്കാണ് സാധ്യത.
എന്നാല്‍, ഈ രണ്ടുതാരങ്ങളും ബംഗ്ലാദേശ് പര്യടനത്തില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള സന്നദ്ധത ബി.സി.സി.ഐ.യെ അറിയിച്ചിട്ടുണ്ട്.
ലോകകപ്പ് ക്രിക്കറ്റില്‍ സെമിവരെയെത്തിയ ഇന്ത്യ മാര്‍ച്ചില്‍ ലോകകപ്പ് മത്സരം പൂര്‍ത്തിയായശേഷം ഇന്ത്യയിലെത്തിയ ഉടന്‍ ഐ.പി.എല്‍. മത്സരം തുടങ്ങി. ടീം ഇന്ത്യയിലെ പ്രമുഖതാരങ്ങളെല്ലാം ഐ.പി.എല്ലിലും കളിക്കുന്നുണ്ട്. തുടര്‍ച്ചയായ മത്സരങ്ങള്‍ കാരണമാണ് ബംഗ്ലാദേശ് പര്യടനത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ധോനിയും കോലിയും തീരുമാനിച്ചത്. ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിനെ മെയ് 20ന് പ്രഖ്യാപിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha