സണ്‍റൈസസ് ഹൈദരാബാദിനെ 9 വിക്കറ്റിന് തോല്‍പ്പിച്ച് മുംബൈ പ്ലേ ഓഫില്‍ പ്രവേശിച്ചു

നിര്‍ണായക മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാര്‍ ഫോമിലേക്ക് ഉയര്‍ന്നു; സണ്‍റൈസസ് ഹൈദരാബാദിനെ 9 വിക്കറ്റിന് തോല്‍പ്പിച്ച് രണ്ടാമനായി മുംബൈ പ്ലേ ഓഫില്‍ പ്രവേശിച്ചു. തോല്‍വിയോടെ ഹൈദരാബാദ് പുറത്തായി. ഹൈദരാബാദ് ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യം 37 പന്ത് അവശേഷിക്കെ മുംബൈ നേടുകയായിരുന്നു. ഇതോടെ ഐപിഎല്‍ എട്ടാം സീസണിലെ പ്ലേഓഫ് ലൈനപ്പായി. ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളാണ് പ്ലേഓഫില്‍ പ്രവേശിച്ചത്. ചൊവ്വാഴ്ച നടക്കുന്ന ക്വാളിഫയര്‍ മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാരായ ചെന്നൈയും രണ്ടാം സ്ഥാനക്കാരയ മുംബൈയും ഏറ്റുമുട്ടും. ബുധനാഴ്ച ബാംഗ്ലൂരും രാജസ്ഥാനും എലിമിനേറ്റര്‍ മല്‍സരത്തില്‍ ഏറ്റുമുട്ടും.
സ്വന്തം കാണികള്‍ക്ക് മുന്നില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ തീരുമാനം പിഴയ്ക്കുകയായിരുന്നു ഇന്ന്. ആദ്യ ഓവറില്‍ ശിഖര്‍ധവാനെ (1) പുറത്താക്കി മലിംഗയാണ് ഹൈദരാബാദിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ വാര്‍ണറെ (6) പുറത്താക്കി മക്ലെഹാന്‍ രണ്ടാമത്തെ തിരിച്ചടി നല്‍കി. പിന്നീട് മുംബൈ ആഗ്രഹിച്ച സമയത്തെല്ലാം വിക്കറ്റുകള്‍ വീണു. 25 റണ്‍സെടുത്ത മോര്‍ഗണും 19 റണ്‍സെടുത്ത സ്‌റ്റെയിനുമാണ് സ്‌കോര്‍ 100 കടത്തിയത്. മുംബൈയ്ക്കായി മക്ലെഹാന്‍ മൂന്നു വിക്കറ്റും മല്ലിഗയും ജഗദീശ സ്വച്ചിതും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഈ മൂന്നു ബൗളര്‍മാരുടയും എക്കോണമി അഞ്ച് റണ്‍സില്‍ താഴെയാണ്.
ജയം മുന്നില്‍ കണ്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. സിമണ്‍സും (48) പാര്‍ഥിവ് പട്ടേലും (51) ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 106 റണ്‍സാണ്. 14ാം ഓവറില്‍ കരണ്‍ ശര്‍മായാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പക്ഷേ, അപ്പോഴേക്കും ജയം മുംബൈയുടെ കയ്യെത്തും ദൂരെയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ മക്ലെഹാന്‍ ആണ് കളിയിലെ കേമന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha