മുംബൈയും ചെന്നൈയും ഇന്ന് ഏറ്റുമുട്ടുന്നു

41 ദിവസങ്ങളില്‍ രാവും പകലുമായി കാഴ്ചവെച്ച വിസ്മയങ്ങള്‍ അവസാനിക്കുമ്പോള്‍ എട്ടാമത് ഐ.പി.എല്ലിന്റെ കലാശപ്പോരില്‍ ശേഷിക്കുന്നത് നാല് ടീമുകള്‍. കിരീട ജേതാവ് ആരെന്നറിയാന്‍ നാല് മത്സരങ്ങളുടെ ദൂരം മാത്രം. ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍, രാജസ്ഥാന്‍ റോയല്‍സ് എന്നീ നാല് ടീമുകള്‍ പ്‌ളേ ഓഫില്‍ മാറ്റുരക്കാന്‍ യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റണ്ണേഴ്‌സ് അപ്പായ കിങ്‌സ് ഇലവന്‍ പഞ്ചാബും അവസാന നാലിലത്തൊതെ പുറത്തായതാണ് ഇത്തവണത്തെ പ്രത്യേകത. ഏറ്റവും വലിയ പതനം പഞ്ചാബിന്‍േറതായിരുന്നു. പഞ്ചാബ് ഇക്കുറി പട്ടികയില്‍ ഏറ്റവും പിന്നിലായി. അതേസമയം, മാറിമറിഞ്ഞ സാധ്യതകള്‍ക്കൊടുവില്‍ കൊല്‍ക്കത്തയും പുറത്തായി. പ്രകടനത്തില്‍ വിട്ടുവീഴ്ചയില്ലാതെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒന്നാമതായി പ്‌ളേ ഓഫില്‍ ഇടംപിടിച്ചത്. കുറഞ്ഞ സ്‌കോറുകളിലും എതിരാളികളെ പിടിച്ചുകെട്ടിയതിന്റെ ക്രെഡിറ്റ് ധോണി എന്ന ക്യാപ്റ്റന് അവകാശപ്പെട്ടതാണ്.
അവസാനവട്ട കുതിപ്പില്‍ പോയന്റ് നിലയില്‍ രണ്ടാമതത്തെിയ മുംബൈയും മഴ മുടക്കിയ കളിയില്‍ പോയന്റ് പങ്കുവെച്ച് ബാംഗ്‌ളൂരും പ്‌ളേ ഓഫില്‍ ഇടം കണ്ടു. ആദ്യ മത്സരങ്ങളിലെ മികച്ച പ്രകടനങ്ങളില്‍നിന്ന് പിന്നാക്കം പോയെങ്കിലും പ്‌ളേ ഓഫിലത്തൊന്‍ രാജസ്ഥാനും കഴിഞ്ഞു. ചൊവ്വാഴ്ച മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ക്വാളിഫയറില്‍ പോയന്റ് നിലയില്‍ മുന്നില്‍നില്‍ക്കുന്ന ചെന്നൈയും മുംബൈയും ഏറ്റുമുട്ടും. ബുധനാഴ്ച പുണെ എം.സി.എ ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന എലിമിനേറ്ററില്‍ ബാംഗ്‌ളൂരും രാജസ്ഥാനും ഏറ്റുമുട്ടും. ഈ മത്സരത്തില്‍ തോല്‍ക്കുന്ന ടീം പുറത്താകും.
ക്വാളിഫയറില്‍ തോറ്റ ടീമും എലിമിനേറ്ററില്‍ വിജയിച്ച ടീമും ഏറ്റുമുട്ടുന്ന രണ്ടാമത്തെ ക്വാളിഫയര്‍ വെള്ളിയാഴ്ച റാഞ്ചിയില്‍ നടക്കും. ഈ മത്സരത്തിലെ വിജയി ആദ്യ ക്വാളിഫയറുമായി ഞായറാഴ്ച കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന ഫൈനല്‍ പോരാട്ടത്തിനിറങ്ങും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha