ഇനി പവര്‍ പ്ലേ ഇല്ല... ഏകദിനത്തില്‍ ബാറ്റിങ് പവര്‍ പ്ലേ ഒഴിവാക്കിയേക്കും

ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇനി ആശങ്ക. ഏകദിന ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും ബാറ്റിങ് പവര്‍ പ്ലേ ഒഴിവാക്കിയേക്കും. ഇതിനായി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐ സി സി ക്രിക്കറ്റ് കമ്മിറ്റി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനു മുന്നില്‍ പുതിയ നിര്‍ദ്ദേശം വച്ചു. ഏകദിനങ്ങളില്‍ ഈ ഇടെ വരുത്തിയ പരിഷ്‌ക്കാരങ്ങള്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കുടുതല്‍ അനുകൂലമാണെന്നാണ് വിലയിരുത്തല്‍. ഇതിനെ തുടര്‍ന്നാണ് ബാറ്റിങ് പവര്‍ പ്ലേ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ആദ്യ പത്ത് ഓവറില്‍ മാത്രം പവര്‍പ്ലേ മതിയെന്നാണ് നിര്‍ദ്ദേശം. പത്ത് ഓവറിന് ശേഷം 40 ഓവറിനുള്ളില്‍ അഞ്ച് ഓവര്‍ പവര്‍ പ്ലേ കൂടി ബാറ്റ്‌സ്മാന്മാര്‍ക്ക് ലഭിക്കുന്നുണ്ട്. ഈ അഞ്ച് ഓവര്‍ പവര്‍ പ്ലേയുടെ ആവശ്യം ഇല്ലെന്നാണ് റിപ്പോര്‍ട്ട്. അവസാന പത്ത് ഓവറില്‍ സര്‍ക്കിളിന് പുറത്ത് അഞ്ച് ഫീല്‍ഡര്‍മാരെ അനുവദിക്കണം, ആദ്യ പത്ത് ഒവറില്‍ ക്യാച്ചിങ് പൊസിഷനില്‍ രണ്ട് ഫീല്‍ഡര്‍മാര്‍ വേണമെന്ന നിയമം ഒഴിവാക്കാനും ശുപാര്‍ശയുണ്ട്. ഏകദിനത്തിലും ട്വന്റി20യിലും എല്ലാ നോ ബോളുകള്‍ക്കും ഫ്രീ ഹിറ്റ് നല്‍കണമെന്നും ശുപാര്‍ശയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha