ചെന്നൈയെ 25 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ ഫൈനലില്‍

ഒന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഓള്‍ റൗണ്ട് മികവില്‍ 25 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ എട്ടാം സീസണിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇത് മൂന്നാം തവണയാണ് മുംബൈ ഐപിഎല്‍ ഫൈനലില്‍ കടക്കുന്നത്. 188 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടെ പോരാട്ടം 162 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇന്നത്തെ മല്‍സരത്തില്‍ തോറ്റെങ്കിലും ചെന്നൈയ്ക്ക ്‌ഫൈനലില്‍ കയറാന്‍ ഒരവസരം കൂടിയുണ്ട്. നാളെ നടക്കുന്ന രാജസ്ഥാന്‍ബാംഗ്ലൂര്‍ മല്‍സരത്തിലെ വിജയികള്‍ ചെന്നൈയുമായി ഏറ്റുമുട്ടും. ഇതില്‍ ജയിച്ചാല്‍ ചെന്നൈയ്ക്ക് ഫൈനലില്‍ കടക്കാം.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ വിക്കറ്റ് കൂട്ടുകെട്ടില്‍ പാര്‍ഥിവ് പട്ടേലും സിമണ്‍സും കൂട്ടിച്ചേര്‍ത്തത് 90 റണ്‍സാണ്. അര്‍ധസെഞ്ചുറി (65) നേടിയ സിമണ്‍സും 17 പന്തില്‍ 41 റണ്‍സ് നേടിയ പൊള്ളാര്‍ഡുമാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. സിമണ്‍സും പൊള്ളാര്‍ഡും അഞ്ചു സിക്‌സര്‍ വീതം നേടി. 35 റണ്‍സുമായി പാര്‍ഥിവ് പട്ടേലും മികച്ച പ്രകടനം നടത്തി. ചെന്നൈയ്ക്കായി മൂന്നു വിക്കറ്റ് നേടിയ ബ്രാവോ ആണ് തിളങ്ങിയത്. മോഹിത് ശര്‍മ, നെഹ്‌റ, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് ആദ്യ ഓവറില്‍ തന്നെ തിരിച്ചടി നേരിടേണ്ടി വന്നു. ഡ്വെയ്ന്‍ സ്മിത്ത് നാലാം പന്തില്‍ പുറത്ത്. ആറാം ഓവറില്‍ ഹസിയും വീണു. എന്നാല്‍ ഹര്‍ബജന്‍ സിങ് എറിഞ്ഞ പതിനൊന്നാം ഓവറാണ് കളിയില്‍ നിര്‍ണായകമായത്. ചെന്നൈ സ്‌കോര്‍ 86 എത്തി നില്‍ക്കുമ്പോള്‍ സുരേഷ് റൈയ്‌ന പുറത്തായി. തൊട്ടടുത്ത പന്തില്‍ തന്നെ ക്യാപ് റ്റന്‍ ധോണിയും പുറത്ത്. പിന്നീട് വന്ന ബ്രാവോ പ്രതീക്ഷ നല്‍കിയെങ്കിലും പാര്‍ഥിവ് പട്ടേല്‍ മനോഹരമായ ത്രോയിലൂടെ റണ്‍ഔട്ട് ആക്കുകയായിരുന്നു. സ്‌കോര്‍ 162 ല്‍ എത്തിയപ്പോഴേക്കും ചെന്നൈയുടെ മുഴുവന്‍ ബാറ്റ്‌സ്മാന്‍മാരും കൂടാരം കയറി. ചെന്നൈ നിരയില്‍ 45 റണ്‍സുമായി ഡുപ്ലെസിസും 25 റണ്‍സുമായി റൈയ്‌നയും 23 റണ്‍സുമായി അശ്വിനും മാത്രമാണ് പിടിച്ചു നിന്നത്. മുംബൈയ്ക്കായി മലിംഗ മൂന്നു വിക്കറ്റ് വീഴ്ത്തി. വിനയ് കുമാറും ഹര്‍ഭജന്‍ സിങ്ങും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha