ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ഹര്‍ഭജന്‍ തിരിച്ചെത്തി

ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീം ക്യാപ്റ്റനായി എം.എസ്. ധോണി തന്നെ തുടരും. വിരാട് കോഹ്‌ലി ടെസ്റ്റ് ടീമിനെ നയിക്കും. ഹര്‍ഭജന്‍സിംഗ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി ടെസ്റ്റ് ടീമിലാണ് ഹര്‍ഭജനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2013 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേയാണ് ഹര്‍ഭജന്‍ അവസാനമായി ടെസ്റ്റ് കളിച്ചത്. ഐപിഎല്ലിലെ മികച്ച പ്രകടനമാണു ഹര്‍ഭജനെ ടീമില്‍ തിരിച്ചെത്തിച്ചത്. സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ബംഗ്ലദേശ് ടീമിന്റെ ഘടനയ്ക്കനുസരിച്ചാണ് ടെസ്റ്റ് ടീമില്‍ അശ്വിനുപുറമെ രണ്ടാമതൊരു ഓഫ് സ്പിന്നറായി ഹര്‍ഭജന്‍ സിങ്ങിനെ കൂടി ഉള്‍പ്പെടുത്തിയതെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. കഴിഞ്ഞ രഞ്ജി ട്രോഫി മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ഹര്‍ഭജന്‍ കളിച്ചിരുന്നത്. എന്നാല്‍ ഇതില്‍നിന്ന് മാത്രം ഹര്‍ഭജന്‍ ആറു വിക്കറ്റുകളാണെടുത്തത്. ഐപിഎല്‍ മല്‍സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി 14 മല്‍സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകളും ഹര്‍ഭജന്‍ സ്വന്തമാക്കി പാട്ടീല്‍ പറഞ്ഞു.
ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി(ക്യാപ്റ്റന്‍), മുരളി വിജയ്, ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രാഹാനെ, രോഹിത് ശര്‍മ്മ, വൃദ്ധിമാന്‍ സാഹ, ആര്‍. അശ്വിന്‍, ഹര്‍ഭജന്‍സിംഗ്, കരണ്‍ ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, വരുണ്‍ ആരോണ്‍, ഇഷാന്ത് ശര്‍മ്മ.
ഏകദിന ടീം: എം.എസ്. ധോണി(ക്യാപ്റ്റന്‍) രോഹിത് ശര്‍മ്മ, അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മോഹിത് ശര്‍മ്മ, സ്റ്റുവര്‍ട്ട് ബിന്നി, ധവാല്‍ കുല്‍ക്കര്‍ണി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha