റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രണ്ടാം ക്വാളിഫയറിന്

ഐപിഎല്‍ എട്ടാം സീസണിലെ എലിമിനേറ്റര്‍ മല്‍സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 71 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. 181 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 109 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. അജിങ്ക്യ രഹാനെ മാത്രമാണ് രാജസ്ഥാനില്‍ തിളങ്ങിയത്. രഹാനെ 39 പന്തില്‍ നിന്നായി 42 റണ്‍സെടുത്തു. രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ചെന്നൈയെ നേരിടും.
രാജസ്ഥാന്‍ റോയല്‍സിന് രണ്ടാം ഓവറില്‍ തന്നെ വാട്‌സന്റെ (10 റണ്‍സ്) വിക്കറ്റ് നഷ്ടമായി. അഞ്ചാം ഓവറില്‍ അഞ്ചു റണ്‍സുമായി സഞ്ജു സാംസണും മടങ്ങി. ഒന്‍പതാം ഓവറില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് 12 റണ്‍സുമായി പുറത്തേക്ക്. 14ാം ഓവറില്‍ രഹാനെയും പുറത്തായതോടെ രാജസ്ഥാന്റെ പരാജയം ഉറപ്പായി. കരുണ്‍ നായര്‍ (12), ജെയിംസ് ഫാല്‍ക്ക്‌നര്‍ (4) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്‌കോര്‍. റോയല്‍ ചഞ്ചേഴ്‌സിനായി ശ്രീനാഥ് അരവിന്ദ്, ഹര്‍ഷല്‍ പട്ടേല്‍, ഡേവിഡ് വെയ്‌സ്, യുസ്!വേന്ദ്ര ചഹാല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തിരുന്നു. അര്‍ധസെഞ്ച്വറി നേടിയ എബി ഡിവില്ല്യേഴ്‌സും (38 പന്തില്‍ 66) മന്‍ദീപ് സിങ്ങും (34 പന്തില്‍ 54 നോട്ടൗട്ട്) ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 113 റണ്‍സാണ് റോയല്‍ ചലഞ്ചേഴ്‌സിനെ ഉയര്‍ന്ന സ്‌കോര്‍ നിലയില്‍ എത്തിച്ചത്.]
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha