പോരാട്ടം കടുക്കും

ഐ.പി.എല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിന്റെ എതിരാളി ആരെന്ന് ഇന്ന് അറിയാം. രണ്ടാം ക്വാളിയഫയര്‍ മല്‍സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിങ്‌സും ഏറ്റുമുട്ടും. എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിന് തകര്‍ത്താണ് ചലഞ്ചേഴ്‌സ് ക്വാളിഫയര്‍ പോരാട്ടത്തിന് എത്തിയത്. ആദ്യ ക്വാളിഫയറില്‍ സൂപ്പര്‍ കിങ്‌സ് , മുംബൈ ഇന്ത്യന്‍സിനോട് തോല്‍ക്കുകയായിരുന്നു.
ഇതുവരെ കിരീടം നേടാത്ത റോയല്‍ചലഞ്ചേഴ്‌സും മുന്‍ ചാംപ്യന്‍മാരായ സൂപ്പര്‍ കിങ്‌സും. ബാറ്റിങ്ങിലും ബോളിങ്ങിലും സൂപ്പര്‍ താരങ്ങളുടെ നിരയുമായി അണിനിരക്കുന്നു. ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ വിരാട് കോലി ചലഞ്ചേഴ്‌സിനെ നയിച്ചെത്തുന്‌പോള്‍, ഇന്ത്യയ്ക്ക് ലോക കിരീടം നേടിത്തന്ന ധോണിയാണ് സൂപ്പര്‍ കിങ്‌സിന്റെ നായകന്‍. ബാറ്റിങ്ങില്‍ ഗെയില്‍, കോലി,ഡിവില്ലിയേഴ്‌സ് ത്രയം ചലഞ്ചേഴ്‌സ് നിരയില്‍ അണിനിരക്കും.
സൂപ്പര്‍ കിങ്‌സിനെ പ്ലേ ഓഫിലേക്ക് നയിച്ച മക്കല്ലത്തിന്റെ അഭാവം അവര്‍ക്ക് തിരിച്ചടിയാകും. എങ്കിലും ഡ്വൈയിന്‍ സ്മിത്തും ധോണിയും റെയ്‌നയും ഹസിയും ബാറ്റിങ്ങില്‍ കരുത്തോടെയുണ്ട്. ബോളിങ്ങില്‍ മിച്ചല്‍ സ്റ്റാര്‍ക്കും യശുവേന്ദ്ര ചാഹലും റോയല്‍ ചലഞ്ചേഴ്‌സ് നിരയില്‍ മികവോടെ നില്‍ക്കുന്നു. ഇവര്‍ക്ക് മറുപടിയായി ഡ്വൊയിന്‍ ബ്രാവോയെയും ആഷിഷ് നെഹ്്‌റയെയും ആണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് അണിനിരത്തുന്നത്. മുംബൈ ഇന്ത്യന്‍സിനോട് 25 റണ്‍സിന് തോറ്റാണ് സൂപ്പര്‍ കിങ്‌സ് രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിന് ഇറങ്ങുന്നത്.
രാജസ്ഥാന്‍ റോയല്‍സിനെതിരെ ആധികാരിക വിജയത്തോടെയാണ് ചലഞ്ചേഴ്‌സ് ഇറങ്ങുന്നത്. ക്യാപ്റ്റന്‍ ധോണിയുടെ നാടായ റാ!ഞ്ചിയില്‍ പോരാട്ടത്തിന് ഇറങ്ങുന്‌പോള്‍ ടീം ഇന്ത്യയുടെ ഭാവി തന്റെ കൈകളില്‍ ഭദ്രമെന്ന് കോലിക്ക് തെളിയിക്കേണ്ടതുണ്ട്. വിജയിക്കുന്ന ടീം ഞായറാഴ്ച കിരീടപ്പോരാട്ടത്തിന് മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും. ആരു ജയിച്ചാലും ഈ സീസണില്‍ ഒരു ഇന്ത്യന്‍ താരം തന്നെ ഐ.പി.എല്‍ കിരീടം ഉയര്‍ത്തുമെന്ന് ഉറപ്പായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha