ക്രിക്കറ്റ് ടീമില്‍ ഇടം നേടണമോ? എങ്കില്‍ കിടക്ക പങ്കിടണം

പ്രതീക്ഷകളോടെയും സ്വപ്നങ്ങളോടെയുമാണ്് ഓരോ പെണ്‍കുട്ടികളും കായികം മേഖലയില്‍ എത്തിപ്പെടുന്നത്. ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന പെണ്‍കുട്ടികളാണ് ഈ മേഖലയില്‍ എത്തിച്ചേരുന്നതും. എന്നാല്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടാന്‍ വനിത താരങ്ങള്‍ക്ക് തന്റെ ശരീരം തന്നെ മറ്റൊരാള്‍ക്ക് വേണ്ടി കൊടുക്കേണ്ടി വരുന്ന സാഹച്ചര്യമാണ് ഇന്ന് നടക്കുന്നത്.
വനിതാ ക്രിക്കറ്റ് ടീമില്‍ ഇടം ലഭിക്കാന്‍ താരങ്ങള്‍ ഉന്നതരുമായി കിടക്ക പങ്കിടണമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കന്‍ വനിതാ ക്രിക്കറ്റ് ടീമിലാണ് ഇത്തരത്തിലൊരു ദുരവസ്ഥ. ഉന്നത സ്ഥാനങ്ങള്‍ നിലനിര്‍ത്താനും താരങ്ങള്‍ക്ക് കിടപ്പറ പങ്കിടേണ്ട അവസ്ഥയാണെന്ന് ലങ്കന്‍ കായിക മന്ത്രാലയമാണ് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ടീമില്‍ സ്ഥാനം ലഭിക്കാന്‍ അധികൃതര്‍ വനിതാ ക്രിക്കറ്റ് താരങ്ങളോട് കിടപ്പറ പങ്കിടാന്‍ ആവശ്യപ്പെടുന്നുവെന്ന ആരോപണം കഴിഞ്ഞ നവംബറില്‍ ഉയര്‍ന്നിരുന്നു. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജി നിമല്‍ ദിസ്സനായകെ ഉള്‍പ്പെട്ട മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്. ബുധനാഴ്ച്ചയാണ് സമിതി അന്വേഷണ റിപ്പോര്‍ട്ട് കായിക മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
നിരവധി വനിതാ ക്രിക്കറ്റ് താരങ്ങള്‍ പീഡനത്തിനായിയിട്ടുണ്ടെന്ന് തെളിവുസഹിതം അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. കുറ്റക്കാരായ അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കായിക മന്ത്രാലയം അറിയിച്ചു. എന്നാല്‍ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ഉന്നതരുടെ പേരുകള്‍ കായിക മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha