ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്: ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു
പകൽ-രാത്രി ആയി നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. പിങ്ക് പന്ത് ഉപയോഗിച്ചാണ് പകലും രാത്രിയുമായി നടക്കുന്ന ടെസ്റ്റ് മത്സരം. നാല് മത്സരങ്ങൾ ഉൾപ്പെടുന്ന ടെസ്റ്റ് സീരിസിൽ ഓരോ ടെസ്റ്റ് വീതം ജയിച്ച് തുല്യനിലയിലാണ് ഇരുടീമും.
ചെന്നൈ ചെപ്പോക്കിൽ നടന്ന ആദ്യ രണ്ടു ടെസ്റ്റിൽ ആദ്യത്തേത് ഇംഗ്ലണ്ട് 227 റൺസിനും രണ്ടാം ടെസ്റ്റ് ഇന്ത്യ 317 റൺസിനും വിജയിച്ചിരുന്നു.
അഹമ്മദാബാദിലെ മൊട്ടേരാ സ്റ്റേഡിയത്തിലാണ് മൂന്നാം ടെസ്റ്റ് അരങ്ങേറിയത്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ മൂന്ന് റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇഷാന്ത് ശർമ്മ ഓപ്പണറായ ഡൊമിനിക്ക് സിബിളിയെ റൺസൊന്നും എടുക്കാതെ പുറത്താക്കി.
ജസ്പ്രീത് ബുംറ,ഇഷാന്ത് ശർമ്മ,രവിചന്ദ്ര അശ്വിൻ,അക്ഷർ പട്ടേൽ എന്നിവരടങ്ങുന്ന ബൗളിംഗ് നിരയുമായാണ് ഇന്ത്യ മൂന്നാം ടെസ്റ്റിൽ ഇറങ്ങിയത്.
https://www.facebook.com/Malayalivartha