സ്പിൻ മാന്ത്രിക പിച്ച്; ഇംഗ്ലണ്ട് വീണ്ടും വൻ ബാറ്റിംഗ് തകർച്ചയിൽ
ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന്റെ 112 റൺസിനെതിരെ 145 റൺസിന് പുറത്തായ ഇന്ത്യക്ക് കളിയിലേക്ക് വീണ്ടും തിരിച്ച് വരാൻ സുവർണ്ണാവസരം. രണ്ടാം ഇന്നിംഗ്സിൽ ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.
നേരത്തെ സ്പിന്നർ ജോ റൂട്ടിന്റെ ബൗളിംഗ് മികവിൽ ഇന്ത്യൻ ബാറ്റിംഗ് നിരയെ 145 റൺസിൽ പിടിച്ച് നിർത്താൻ ഇംഗ്ലണ്ടിന് കഴിഞ്ഞിരുന്നു. ആകെ വെറും 33 റൺസ് ലീഡ് മാത്രമായിരുന്നു ഇന്ത്യയ്ക്ക് നേടാൻ കഴിഞ്ഞത്.
ഇപ്പോഴിതാ ഇന്ത്യൻ സ്പിന്നർമാരായ അക്ഷർ പട്ടേലും രവിചന്ദ്ര അശ്വിനും അഞ്ചും നാലും വിക്കറ്റ് വീതം വീഴ്ത്തി ഇംഗ്ലണ്ടിനെ വീണ്ടും ചുരുട്ടിക്കെട്ടിയിരിക്കുകയാണ്.
ഇംഗ്ലണ്ടിന് ആകെ 47 റൺസ് മാത്രമാണ് ലീഡ് ഉള്ളത്. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഇന്ത്യക്ക് അനായാസം വിജയത്തിൽ എത്താം.
https://www.facebook.com/Malayalivartha