Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

എട്ടു വർഷത്തെ കാത്തിരിപ്പ് വിരാമമിടാൻ ഇന്ത്യ–പാക്ക് ട്വന്റി20 പരമ്പര.... ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ...

25 MARCH 2021 08:35 PM IST
മലയാളി വാര്‍ത്ത

രാജ്യാന്തര രാഷ്ട്രീയ കാരണങ്ങളാൽ 8 വർഷത്തോളമായി മുടങ്ങിക്കിടക്കുന്ന ഇന്ത്യ–പാക്കിസ്ഥാൻ ക്രിക്കറ്റ് ബന്ധം ഈ വർഷം നടക്കാൻ സാധ്യതകളേറുന്നു. ക്രിക്കറ്റ് പ്രേമികൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് ടി20.

പാക്കിസ്ഥാനിലെ ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ അടിസ്ഥാനപ്പെടുത്തി വിലയിരുത്തുകയാണെങ്കിൽ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഈ വർഷം ഒരു ട്വന്റി20 പരമ്പര കളിക്കാനുള്ള ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന സൂചന.

ഇന്ത്യാ-പാക് നിയന്ത്രണ രേഖയിൽ കഴിഞ്ഞ മാസം മുതൽ ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ക്രിക്കറ്റ് ബന്ധങ്ങളും പുനരാരംഭിക്കാനുള്ള നീക്കം നടക്കുന്നത്. പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതുപോലെ ഇന്ത്യ–പാക്കിസ്ഥാൻ ട്വന്റി20 പരമ്പര നടന്നാൽ, കഴിഞ്ഞ എട്ടു വർഷത്തിനിടെ ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന ആദ്യ ദ്വിരാഷ്ട്ര പരമ്പരയായി മാറും ഇത്.

2012–13 സീസണിൽ ലഘു ഏകദിന, ട്വന്റി-20 പരമ്പരകൾക്കായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യ സന്ദർശിച്ചതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അവസാന ദ്വിരാഷ്ട്ര പരമ്പരയായി കണക്കാക്കുന്നത്.

ഇന്ത്യയുമായി ക്രിക്കറ്റ് പരമ്പരയ്ക്ക് തയാറായിരിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നിർദ്ദേശം ലഭിച്ചതായി ബോർഡിന്റെ ഉന്നതനെ ഉദ്ധരിച്ച് പാക്ക് മാധ്യമമായ ‘പാക്കിസ്ഥാനി ജാങ്’ ആണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി ബന്ധപ്പെട്ടവരാരും ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടുമില്ല.

‘പരമ്പരയുമായി ബന്ധപ്പെട്ട് ബിസിസിഐ അധികൃതരുമായി നേരിട്ട് ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ലെങ്കിലും, ഈ വർഷം തന്നെ ഒരു ട്വന്റി20 പരമ്പര കളിക്കാൻ തയാറായിരിക്കാൻ പിസിബിക്ക് നിർദ്ദേശം ലഭിച്ചതായി ബോർഡ് പ്രതിനിധി വെളിപ്പെടുത്തിയതായി’ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

ഈ വർഷം തന്നെ ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ കൂടുതൽ ട്വന്റി20 പരമ്പരകൾ കളിക്കുമെന്ന് ബിസിസിഐ പ്രതിനിധികൾ തന്നോടു പറഞ്ഞതായി ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലി വെളിപ്പെടുത്തിയിരുന്നു. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കുന്ന കാര്യത്തിൽ ഇതുവരെ യാതൊരു നീക്കവും നടന്നിട്ടില്ലെന്നാണ് ബിസിസിഐയുടെയും പിസിബിയുടെയും പരസ്യമായ നില‍പാട്.

ഈ വർഷം ഒക്ടോബർ – നവംബർ മാസങ്ങളിലായാണ് ഇന്ത്യ ആതിഥ്യം വഹിക്കുന്ന ട്വന്റി20 ലോകകപ്പ് നടക്കാനായി സാധ്യതയുള്ളത്. ഇതിനു മുന്നോടിയായി ഇന്ത്യൻ താരങ്ങളെ കാത്ത് നിൽക്കുന്നത് തിരക്കിട്ട മത്സരക്രമമാണുള്ളത്. അടുത്ത മാസം ഒൻപത് മുതൽ മേയ് 30 വരെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14–ാം സീസൺ കൊടിയേറും.

അതിനു ശേഷം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലൻഡിനെ നേരിടുന്നതിനായി ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോകും. ജൂൺ 18 മുതൽ സതാംപ്ടണിലാണ് മത്സരം നടക്കുക. ക്വാറന്റീനിൽ കഴിയേണ്ടതിനാൽ ഇതിനും ഏറെ മുൻപു തന്നെ ഇന്ത്യൻ താരങ്ങൾ ഇംഗ്ലണ്ടിലെത്തേണ്ടി വരും. അതിനുശേഷം ഒരു മാസത്തോളം ഇന്ത്യയ്ക്ക് ഒരു മാസത്തോളം മത്സരങ്ങളില്ല.

അതുകൊണ്ടുതന്നെ ജൂലൈ മാസത്തിലായിരിക്കും ഇന്ത്യ–പാക്കിസ്ഥാൻ പരമ്പരയ്ക്കുള്ള സാധ്യതയെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റിൽ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയ്ക്കായി ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോകും.

ഓഗസ്റ്റ് നാലിന് ആരംഭിച്ച് സെപ്റ്റംബർ 14നാണ് പര്യടനം പൂർത്തിയാകുക. അതിനുശേഷം വീണ്ടും ഇന്ത്യയ്ക്ക് മത്സരങ്ങളില്ലാത്ത ഒരു മാസമാണ്. ഈ ഇടവേളയുടെ സമയത്തും ഇന്ത്യ–പാക്കിസ്ഥാൻ പരമ്പര നടക്കാൻ സാധ്യതയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (3 minutes ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (19 minutes ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (34 minutes ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (5 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (5 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (5 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (5 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (5 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (5 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (5 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (5 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (5 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (5 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (6 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (6 hours ago)

Malayali Vartha Recommends