Widgets Magazine 

04
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കെ പി സി സി കസേര ഒഴിഞ്ഞു കിടക്കുകയാണ്..അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിനായി നിലവിലുള്ള മന്ത്രിസ്ഥാനം എ.പി. അനില്‍കുമാര്‍ ഒഴിഞ്ഞേക്കും..ദീപാവലി കഴിഞ്ഞാൽ തീരുമാനം..


പ്രായപൂർത്തിയാകാത്ത മക്കൾക്ക് വാഹനം നൽകി നിരത്തിലേക്കിറക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കുക..നല്ല എട്ടിന്റെ പണിയാണ് കിട്ടാൻ പോകുന്നത്..


ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകർന്നാൽ ഇന്ത്യയടക്കമുള്ള സമീപരാജ്യങ്ങളിലേക്ക് വികിരണം വ്യാപിക്കാൻ സാധ്യത..നാലു സംസ്ഥാനങ്ങൾക്ക് ഭീഷണി..ഇന്ത്യയിൽനിന്ന് ഏകദേശം 2,500 കിലോമീറ്റർ അകലെ ഈ കേന്ദ്രം..


നാസയുടെ ദൂരദർശിനി ഇന്ന് ഭൂമിയിൽ പതിക്കും...ആഫ്രിക്ക, ഓസ്‌ട്രേലിയ, ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ, മധ്യ-തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങൾ ദൂരദർശിനി പതിക്കാൻ സാധ്യത..


മരിച്ച പോയവനെ പറ്റി ഇല്ലാക്കഥ ഉണ്ടാക്കല്ലേ, TRIANGLE LOVE ഇല്ല...!!!എന്തിനാ എന്റെ കൊച്ചിനെ കൊന്നത്; നെഞ്ച് പൊട്ടിക്കരഞ്ഞ് അഭിറാമിന്റെ അമ്മയും സഹോദരിയും

ഐസിസി ഏകദിന റാങ്കിങ്ങില്‍ കോഹ്ലി ഒന്നാമത്, ട്വന്റിയില്‍ നാലാമത്, തുടര്‍ച്ചയായി നാല് അര്‍ദ്ധസെഞ്ചുറി

26 MARCH 2021 03:52 PM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര... ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 186 റണ്‍സ് വിജയലക്ഷ്യം

സ്വകാര്യ ചിത്രങ്ങളും ചാറ്റുകളും വൈറൽ! ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്ത്?

ഐപിഎല്ലിൽ വമ്പൻ ട്വിസ്റ്റ്; ഹാർദിക് പാണ്ഡ്യ മുംബയ് വിടുന്നു, പകരമെത്തുന്നത് ട്വന്റി20യിലെ വിക്കറ്റ് വേട്ടക്കാരൻ

ഖത്തറിലെ ദോഹയിൽ നവംബർ 19 മുതൽ 29 വരെ നടക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മെൻസ് റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പിനുള്ള ഇന്ത്യ എ ടീമിനെ തിലക് വർമ നയിക്കും...

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍...

 

ഐസിസിയുടെ പുതിയ ഏകദിന റാങ്കിങ് ബാറ്റിങ്ങില്‍ ആദ്യ അഞ്ച് സ്ഥാനത്ത് രണ്ട് ഇന്ത്യക്കാര്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തന്നെയാണ് ഒന്നാമത്. 868 ആണ് കോഹ്ലിയുടെ റേറ്റിങ്. പാകിസ്ഥാന്‍ താരം ബാബര്‍ അസമാണ് രണ്ടാമത്. 837 ആണ് അസമിന്റെ റേറ്റിങ്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ്മയാണ് ആദ്യ അഞ്ചില്‍ ഉള്‍പ്പെട്ട രണ്ടാമത്തെയാള്‍. 836 റേറ്റിങ്ങുളള രോഹിത് നിലവില്‍ മൂന്നാം സ്ഥാനത്താണ്. ന്യൂസിലന്‍ഡ് താരമായ റോസ് ടെയ്‌ലര്‍, ഓസീസ് താരം ആരോണ്‍ ഫിഞ്ച് എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

ഇംഗ്ലണ്ടിനെതിരായ ട്വന്റി പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ വീക്കായ വിരാട് കോഹ്ലി പിന്നീടുളള മൂന്ന് കളിയിലും അര്‍ദ്ധസെഞ്ചുറി നേടി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. 73*, 77*, 80* എന്നിങ്ങനെ ആയിരുന്നു സ്കോര്‍. കൂടാതെ ഇന്നലെ നടന്ന ആദ്യ ഏകദിനത്തിലും കോഹ്ലി അര്‍ധസെഞ്ചുറി (56 റണ്‍സ്) നേടിയിരുന്നു. ഈ പ്രകടനങ്ങളാണ് കോഹ്ലിയുടെ റാങ്കിങ്ങില്‍ തുണയായത്.

 

 

ഐസിസിയുടെ ട്വന്റി ട്വന്റി റാങ്കിങ്ങിലും ബാറ്റ്‌സ്മാന്‍മാരുടെ കൂട്ടത്തില്‍ ആദ്യ അഞ്ച് സ്ഥാനത്ത് രണ്ട് ഇന്ത്യന്‍ താരങ്ങളുണ്ട്. നേരത്തെ അഞ്ചാം സ്ഥാനത്തായിരുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒരു സ്ഥാനം മെച്ചപ്പെടുത്തി 762 റേറ്റിങ്ങോടെ നാലാമത് എത്തി. കെ.എല്‍ രാഹുലാണ് അഞ്ചാമത്. 743 ആണ് കെ.എല്‍ രാഹുലിന്റെ റേറ്റിങ്. ഐസിസിയുടെ ട്വന്റി 20 ബൗളിങ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരം പോലുമില്ല. അതേസമയം ഏകദിനത്തിലെ ബൗളര്‍മാരുടെ റാങ്കിങ്ങില്‍ 697 റേറ്റിങ്ങോടെ ജസ്പ്രീത് ബുംമ്ര മൂന്നാം സ്ഥാനത്തുണ്ട്. ന്യൂസിലന്‍ഡ് താരം ട്രെന്‍ഡ് ബോള്‍ട്ടും അഫ്ഗാനിസ്ഥാന്‍ താരം മുജീബുര്‍ റഹ്മാനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഉള്ളത്.

 

 

ഏകദിനത്തിലെ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശ് ക്രിക്കറ്റര്‍ ഷാക്കിബ് അല്‍ ഹസനാണ് 412 റേറ്റിങ്ങോടെ ഒന്നാമത്. രണ്ടാമതുളള അഫ്ഗാനിസ്ഥാന്‍ താരം മുഹമ്മദ് നബിക്ക് 294 ആണ് റേറ്റിങ്. രവീന്ദ്ര ജഡേജയാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ ഓള്‍റൗണ്ടര്‍. 250 റേറ്റിങ്ങുളള ജഡേജ ഒന്‍പതാം സ്ഥാനത്താണുളളത്. ഇന്നലെ ഐസിസി പുറത്തുവിട്ട വനിതകളുടെ ട്വന്റി 20 റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം ഷഫാലി വര്‍മ്മയായിരുന്നു ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. മറ്റൊരു ഇന്ത്യന്‍ താരമായ സ്മൃതി മന്ദാന ഏഴാമതും ഉണ്ടായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്ത് വർഷത്തെ പ്രവാസവും സ്വന്തം വീടെന്ന സ്വപ്നവും; മകൻ മരിച്ച വിവരമറിഞ്ഞ് അമ്മ നാട്ടിലെത്തിയത് ജീവനറ്റ ശരീരത്തിന് മുന്നിലേക്ക്; തേങ്ങി തിരുവനന്തപുരം...  (10 minutes ago)

ജനങ്ങളുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന ആ സംവിധാനങ്ങളെ പരിഹസിക്കുകയും എതിർക്കുകയും ചെയ്തവരാണ് യു.ഡി.എഫ്; കേവലം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ട്രാഫിക് ക്യാമറകൾക്ക് മുകളിൽ കൊട്ടവെച്ച് മൂടാനും നിയമലംഘകരെ കയ  (21 minutes ago)

KPCC PRESIDENT ദീപാവലിയ്ക്ക് ശേഷം അടുത്ത വെടിക്കെട്ട്..  (23 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 53 കേസുകളിലായി 59 പേര്‍ കൂടി അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 14369  (25 minutes ago)

Minor driving രക്ഷിതാക്കൾക്കെതിരെയും കേസെടുക്കും  (32 minutes ago)

തൊഴിലാളികളുടെ ക്ഷേമം, തൊഴില്‍ സുരക്ഷ, വേതനം, ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനായി വിവിധ നിയമഭേദഗതികളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് ; മിനിമം വേതനത്തില്‍ വര്‍ധനയ്ക്ക് വഴിയൊരുക്കുമെ  (34 minutes ago)

Pickaxe Mountain ആണവ വികിരണം ഇന്ത്യയിലും എത്തുമോ  (43 minutes ago)

ആരോഗ്യ വകുപ്പിലെ തസ്തികകളെക്കുറിച്ച് പഠനം നടത്തി ആവശ്യമായ കുറവുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി 28 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു; ഇതിനായി രൂപീകരിച്ച സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന്റെ  (47 minutes ago)

NASA ആശങ്കയോടെ ബഹിരാകാശ ശാസ്ത്രജ്ഞർ..  (1 hour ago)

മരിച്ച പോയവനെ പറ്റി ഇല്ലാക്കഥ ഉണ്ടാക്കല്ലേ, TRIANGLE LOVE ഇല്ല...!!!എന്തിനാ എന്റെ കൊച്ചിനെ കൊന്നത്; നെഞ്ച് പൊട്ടിക്കരഞ്ഞ് അഭിറാമിന്റെ അമ്മയും സഹോദരിയും  (1 hour ago)

മോദിയെ പിണക്കിയവർ നിലം തൊട്ടിട്ടില്ല... ട്രംപിൻറെ പരാജയം ആഘോഷിച്ച് ഇന്ത്യക്കാരും; റഷ്യൻ എണ്ണ, കുടിയേറ്റ പ്രശ്നം തുടങ്ങി ഇന്ത്യയെ പിണക്കിയതിന് തിരിച്ചടിയോ? കാത്തിരിക്കുന്നത് നല്ല നാളുകളോ?  (1 hour ago)

Pangappara ആ ഒറ്റരാതി പ്രതിയെ കയ്യിൽ കിട്ടിയിട്ടും വിട്ടു..  (1 hour ago)

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും ജാഗ്രത പാലിക്കണം  (1 hour ago)

ട്രംപിനെ പരിഹസിച്ച് ഇറാൻ; അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം ആയുധമാക്കി പുതിയ നീക്കം!  (2 hours ago)

സ്വർണം പൊട്ടിക്കൽ സംഘം കളം നിറഞ്ഞു... കരിപ്പൂരിൽ വീണ്ടും സ്വർണം പൊട്ടിക്കൽ; ദുബായിൽ നിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി, ആറുപേർ പിടിയിൽ!  (2 hours ago)

Malayali Vartha Recommends