Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

കെട്ടിലും മട്ടിലും പുത്തൻ മാറ്റങ്ങളുമായി ഐപിഎൽ-2021.... ഇന്നിങ്സുകൾക്ക് ഇനി ഒന്നര മണിക്കൂർ മാത്രം... തകർപ്പൻ മാറ്റങ്ങളുമായി ബിസിസിഐ

01 APRIL 2021 06:44 PM IST
മലയാളി വാര്‍ത്ത

ഈ വർഷത്തെ ഐപിഎൽ മാമാങ്കം ഏപ്രിൽ 9 നു തുടങ്ങാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ മത്സരത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുകയാണ് ബിസിസിഐ. ഓൺ ഫീൽഡ് അമ്പയർ നൽകുന്ന സോഫ്റ്റ് സിഗ്നൽ ഒഴിവാക്കിയും, മത്സരത്തിലെ ഓരോ ഇന്നിങ്സുകളുടെയും സമയം 90 മിനിറ്റാക്കി കുറച്ചുമാണ് ബിസിസിഐ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ കൊണ്ടു വന്നിരിക്കുന്നത്.

ക്രിക്ബസിൽ വന്ന റിപ്പോർട്ട് പ്രകാരം, ബിസിസിഐ സോഫ്റ്റ് സിഗ്നൽ റൂൾ എടുത്ത് കളയുകയും, 20 ഓവർ മത്സരം 90 മിനിറ്റിൽ പൂർത്തിയാക്കണമെന്ന് ടീമുകൾക്ക് നിർദേശം നൽകിയതായും പറയുന്നുണ്ട്. മാറ്റങ്ങൾ സംബന്ധിച്ച നിർദേശങ്ങളടങ്ങിയ കത്ത് 8 ടീമുകൾക്കും ബിസിസിഐ നൽകിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

”മത്സര സമയം നിയന്ത്രിക്കുന്നതിനായി ഓരോ ഇന്നിങ്സിലേയും ഇരുപതാമത്തെ ഓവർ 90 മിനിറ്റിൽ ഉൾപ്പെടുത്തി, നേരത്തെ ഇത് ഇരുപതാമത്തെ ഓവർ 90 മിനിറ്റിനു മുൻപോ ശേഷമോ ആരംഭിക്കണം എന്നായിരുന്നു.” ബിസിസിഐ പറഞ്ഞു. ബാറ്റിങ് ടീം അനാവശ്യമായി മത്സര സമയം പാഴാക്കുകയാണെങ്കിൽ മുന്നറിയിപ്പ് നൽകാനും പുതിയ ഓവർ – റേറ്റ് റൂൾ പ്രകാരം നടപടിയെടുക്കാനും നാലാം അമ്പയർക്ക് അധികാരമുണ്ട്.

ഓൺ ഫീൽഡ് അമ്പയർ നൽകുന്ന സോഫ്റ്റ് സിഗ്നൽ തേർഡ് അമ്പയറുടെ തീരുമാനത്തിന് ഇനി യാതൊരു സാധ്യതയും നൽകില്ലെന്നും ബിസിസിഐ വ്യക്തമാക്കി. ”ഫീൽഡർ പന്ത് കൈവിട്ടോ, ബാറ്റ്സ്മാൻ പുറത്തായോ, അതോ ബാറ്റ്സ്മാൻ മനഃപൂർവ്വം ഫീൽഡ് തടസപ്പെടുത്തിയോ എന്ന കാര്യങ്ങൾ തേർഡ് അമ്പയർ തന്നെ തീരുമാനിക്കും. പിടിച്ച ഒരു ക്യാച്ച് കൃത്യമാണോ എന്ന് തനിക്ക് ലഭ്യമായ എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് പരിശോധിച്ച ശേഷം അമ്പയർ തന്റെ തീരുമാനം അറിയിക്കും” എന്നും ബിസിസിഐ കൂട്ടിച്ചേർത്തു.

ഷോർട് റൺ നിയമത്തിലും ബിസിസിഐ ഭേദഗതി കൊണ്ടു വന്നിട്ടുണ്ട്. ഇനി ഷോർട് റൺ സംബന്ധിച്ച ഓൺ ഫീൽഡ് അമ്പയറുടെ തീരുമാനങ്ങൾ തേർഡ് അമ്പയർക്ക് പരിശോധിക്കാനും തെറ്റെങ്കിൽ ഫീൽഡ് അമ്പയറുടെ തീരുമാനം തിരുത്താനും സാധിക്കും.

2019ന് ശേഷം ആദ്യമായി ഇന്ത്യയിൽ നടക്കുന്ന ഐപിഎൽ ആണ് ഇപ്പോൾ നടക്കാനൊരുങ്ങുന്നത്. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലായിരുന്നു കഴിഞ്ഞ വർഷത്തെ ഐപിഎൽ മത്സരങ്ങൾ നടന്നത്.

ഇത്തവണ ചെന്നൈയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈ, മുംബൈ, ഡൽഹി, അഹമ്മദാബാദ്, ബാംഗ്ലൂർ എന്നീ അഞ്ച് വേദികളിലാണ് എല്ലാ മത്സരങ്ങളും നടക്കുക. ടൂർണമെന്റിന്റെ ഫൈനൽ മേയ് 29 ന് അഹമ്മദാബാദിൽ വച്ച് നടക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (3 minutes ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (19 minutes ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (34 minutes ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (5 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (5 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (5 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (5 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (5 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (5 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (5 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (5 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (5 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (5 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (6 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (6 hours ago)

Malayali Vartha Recommends