Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി


അടുത്ത 3 മണിക്കൂറിൽ..തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴ... മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് പിന്നാലെ ചരക്ക് വിമാനം പൊട്ടിത്തെറിച്ചു വന്‍ അപകടം..പെട്രോളിയം വസ്തുക്കളുടെ റീസൈക്ലിങ് നടക്കുന്ന മേഖലയിൽ വിമാനം വീണതിനാൽ വലിയ തീപിടിത്തമുണ്ടായി..


വാസുവിനെ അറസ്റ് ചെയ്യുമോ എന്നുള്ളത് കണ്ടറിയാം.. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും..മണ്ഡലമാസം ഈ മാസം പതിനാറിന് ആരംഭിക്കും..അതിന് മുൻപ്..

ഐപിഎല്‍ പതിനാലാം സീസണ് ഇന്ന് തുടക്കം; വൈകുന്നേരം 7.30ന് ചെപ്പോക്ക് സ്റ്റേഡിയത്തിൽ ആദ്യ മത്സരം, ആരാധകര്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമില്ല: അങ്കത്തിന് തുടക്കം കുറിക്കുന്നത് മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും

09 APRIL 2021 11:23 AM IST
മലയാളി വാര്‍ത്ത

ഇന്ന് മുതൽ ക്രിക്കറ്റ് വെടിക്കെട്ടിന് തുടക്കം. ഇന്ത്യൻ പ്രീമിയര്‍ ലീഗ് പതിനാലാം സീസണ് ഇന്ന് ചെന്നൈയില്‍ തുടക്കം കുറിക്കും. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം.

വൈകുന്നേരം 7.30ന് ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരത്തിന് തുടക്കം കുറിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ വലിയ ആശങ്കകള്‍ക്കിടയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. അതിനാൽ ആരാധകര്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമില്ല.

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ മുബൈയെ സംബന്ധിച്ചടത്തോളം ഈ സീസണില്‍ അവര്‍ ലക്ഷ്യം വയ്ക്കുന്നത് തുടര്‍ച്ചയായി മൂന്ന് കിരീടം നേടി ഹാട്രിക്ക് നേട്ടം ലഭിക്കാനാണ്. ബാംഗ്ലൂരിനിത് 13 വര്‍ഷം കളിച്ചിട്ടും കിരീടമൊന്നും നേടാനാകാത്ത നാണക്കേട് മാറ്റാനുള്ള അവസരവുമാണ്.

കഴിഞ്ഞ വര്‍ഷം കിരീടം നേടിയ ടീമിലെ പ്രധാനികളെ എല്ലാം മുന്നിൽ നിർത്തിയാണ് മുംബൈ ടീം ഇറങ്ങുന്നത്. അസറുദ്ധീന്‍, സച്ചിന്‍ ബേബി തുടങ്ങിയ മലയാളി താരങ്ങള്‍ ഉള്‍പ്പടെ ബാറ്റിങ്ങിലും ബോളിങ്ങിലും അല്പം മാറ്റങ്ങള്‍ വരുത്തിയാണ് ബാംഗ്ലൂര്‍ ടീം രംഗത്ത് എത്തുന്നത്.

മധ്യ ഓവറുകളില്‍ കരുത്താകാന്‍ മാക്‌സ്‌വെല്‍, കെയില്‍ ജാമിസണ്‍, ഡാന്‍ ക്രിസ്റ്റ്യന്‍ എന്നീ വിദേശ താരങ്ങളുമായാണ് ബാംഗ്ലൂരിന്റെ വരവ്.

മുംബൈയുടെ ഓപ്പണര്‍ ഡി കോക്ക് ഇല്ലാതെയാണ്‌ മുംബൈ നാളെ ഇറങ്ങാനുള്ള സാധ്യത. പാകിസ്താനുമായുള്ള മത്സരത്തിന് ശേഷം എത്തുന്ന ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ആദ്യത്തെ മൂന്ന് നാല് മത്സരങ്ങള്‍ നഷ്ടമാകും.

ബാംഗ്ലൂര്‍ നിരയില്‍ കോവിഡ് മുക്തനായ ദേവദത്ത് പടിക്കല്‍ ടീമിനൊപ്പം ചേര്‍ന്നത് ടീമിന് ആശ്വാസം നല്‍കുന്നതാണ്. പരിശീലന മത്സരങ്ങളില്‍ യുവതാരങ്ങളായ രജത് പതിദാറും, ഷഹബാസ് അഹമ്മദും മികച്ച കളി പുറത്തെടുത്തതും പ്രതീക്ഷ നല്‍കുന്നതാണ്.

 

 

ഡി കോക്കിന്റെ അഭാവത്തില്‍ മുംബൈക്കായി ക്രിസ് ലിനും, രോഹിത് ശര്‍മയുമാകും ബാറ്റിംഗിന് തുടക്കം കുറിക്കുന്നത്. സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, കൃണാല്‍ പാണ്ഡ്യ, രാഹുല്‍ ചഹാര്‍ എന്നിവര്‍ അവസാന ഇലവനില്‍ ഇടം നേടും.

ബാംഗ്ലൂരിന് വേണ്ടി വിരാട് കോഹ്‌ലിയും ദേവദത്ത് പടിയ്ക്കലും തന്നെയാകും ഓപ്പണിങ് റോളില്‍, മൂന്നമനായി ഡിവില്ലിയേഴ്സും അഞ്ചാമനായി മാക്‌സ്‌വെല്ലും എത്താനാണ് കൂടുതൽ സാധ്യതയും. രജത് പതിദര്‍ നാലാമനായി എത്തുമ്പോള്‍ മലയാളി താരങ്ങളായ സച്ചിനും, അസറുദ്ധീനും അവസരം ലഭിക്കാന്‍ കാത്തിരിക്കേണ്ടി വരും.

ബോളിങ്ങില്‍ വാഷിഗ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹല്‍, നവദീപ് സെയ്നി, മുഹമ്മദ് സിറാജ് എന്നിവര്‍ അവസാന പതിനൊന്നില്‍ ഇടം നേടും. വിദേശ താരങ്ങളായി ഡിവില്ലിയേഴ്സിനും, മാക്സ്വെല്ലിനും പുറമെ ഡാന്‍ ക്രിസ്റ്റ്യനും, കെയില്‍ ജാമിന്‍സനുമാണ് സാധ്യത കൂടുതൽ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി പി ഐക്ക് പണി കൊടുക്കാൻ ശിവൻ കുട്ടി  (8 minutes ago)

ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ...  (20 minutes ago)

രാഹുലിന്റെ അടുത്ത് നിന്നാൽ പെണ്ണുങ്ങൾ എല്ലാം പെറും..!പറഞ്ഞ കമ്മികളുടെ നെഞ്ചത്ത് റീത്ത് നടിയെ കെട്ടിപിടിച്ച് രാഹുൽ..!  (22 minutes ago)

മഴ മാറിയാലും മലയാളികൾ സൂക്ഷിക്കുക  (27 minutes ago)

ഇന്ന് ഔട്ട്പേഷ്യൻ സേവനങ്ങളിൽ പിജി വിദ്യാർത്ഥികളും ഹൗസ് സർജന്മാരും മാത്രമാണ് പങ്കെടുക്കുന്നത്...  (36 minutes ago)

US കാർ​ഗോ വിമാനം തകർന്നുവീണു;  (42 minutes ago)

സ്വർണ വിലയിൽ വീണ്ടും ഇടിവ്.  (48 minutes ago)

അപകട ഇൻഷുറൻസ് പദ്ധതി  (55 minutes ago)

വാസുവിന്റേത് നിര്‍ണ്ണായക റോള്‍  (1 hour ago)

ചുഴലിക്കാറ്റിൽ മരണസംഖ്യ ഉയരുന്നു.....  (1 hour ago)

അലങ്കാരവസ്തുക്കളുടെ വർദ്ധനവ്, കുടുംബ ബന്ധുജനങ്ങളുടെ പ്രീതി, വീട്ടിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക എന്നിവ ഇന്ന് ലഭിക്കും  (1 hour ago)

ഹയർ സെക്കൻഡറി അദ്ധ്യാപകരെ തരംതാഴ്‌ത്താൻ...  (1 hour ago)

ഇന്ത്യൻ ഹോസ്പിറ്റാലിറ്റി മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന ഹോളി ഗ്രെയിൽ റസ്റ്ററന്റ് ഉടമ അന്തരിച്ചു...  (2 hours ago)

. ഉയർന്ന തിരമാലയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിലെ തീരപ്രദേശങ്ങളിൽ...  (2 hours ago)

ഡിക് ചെനി അന്തരിച്ചു....  (2 hours ago)

Malayali Vartha Recommends