Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

'ഇന്ത്യന്‍ ജ്ഴ്സിയില്‍ കളിക്കുന്ന സമയത്ത് ഉറക്കമില്ലാത്ത രാത്രികള്‍ കരിയറിലുണ്ടായി; ഓരോ മത്സരത്തിന് മുൻപും സമ്മര്‍ദ്ദവും ഉത്കണ്ഠയും വേട്ടയാടി; ഗ്രൗണ്ടിലെത്തും മുൻപ് മനസ്സില്‍ മത്സരം തുടങ്ങും; ക്രമേണ അത് ഉള്‍ക്കൊള്ളാന്‍ പഠിച്ചു'; സച്ചിന്‍ തെണ്ടുല്‍ക്കര്‍

17 MAY 2021 10:43 PM IST
മലയാളി വാര്‍ത്ത

More Stories...

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ലോക ക്രിക്കറ്റിന്റെ ചരിത്ര പുസ്തകത്തില്‍ ഏറ്റവും കൂടുതല്‍ തവണ എഴുതിച്ചേര്‍ക്കപ്പെട്ട പേരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടേത്. സെഞ്ചുറികളുടേതോ, നേടിയ റണ്‍സിന്റെതോ ഏതുമാകട്ടെ, ഇതിഹാസ തുല്യമായ

ഇന്നിങ്‌സുകളിലൂടെ സച്ചിന്‍ എന്ന പേരിന് മുന്നില്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഓരോ തവണയും എഴുതിച്ചേര്‍ത്തത് പുതിയ മാനങ്ങളാണ്, നാഴികക്കല്ലുകളാണ്. ക്രിക്കറ്റ് ആരാധകര്‍ ഇത്രത്തോളം നെഞ്ചേറ്റിയ മറ്റൊരു താരവും ക്രിക്കറ്റ് ലോകത്ത് ഉണ്ടാകില്ല. അതുകൊണ്ടു തന്നെയാണ് താരത്തെ ക്രിക്കറ്റ് ഇതിഹാസമെന്ന് വിശേഷിപ്പിക്കുന്നതും.

 

ക്രിക്കറ്റ് ലോകം ഇത്രത്തോളം ഹൃദയത്തില്‍ ഏറ്റു വാങ്ങുമ്പോഴും, ഗാലറികളില്‍ നിന്നും സച്ചിന്‍.... സച്ചിന്‍... എന്ന പേര് താളത്തില്‍ ഉയര്‍ന്നു കേൾക്കുമ്പോഴുംകരിയറില്‍ താന്‍ അനുഭവിച്ച ഉത്കണ്ഠയും സമ്മര്‍ദ്ദവും തുറന്നു പറയുകയാണ് സച്ചിന്‍. മത്സരത്തിന് ഇറങ്ങുമ്പോൾ ഒരു സാധാരണ ക്രിക്കറ്റ് താരത്തെ പോലെയായിരുന്നു സച്ചിനും.

ഓരോ മത്സരത്തിന് മുൻപും സമ്മർദ്ദവും ഉത്കണ്ഠയും തന്നെ വേട്ടയാടിയിരുന്നതായി സച്ചിന്‍ പറയുന്നു. എല്ലാ തയ്യാറെടുപ്പുകളും നടത്തിയാലും ഉത്കണ്ഠ തന്റെ ഉള്ളില്‍ തന്നെയുണ്ടാകുമെന്ന് സച്ചിന്‍ പറയുന്നു.

 

 

'ഞാന്‍ ഇന്ത്യന്‍ ജ്ഴ്സിയില്‍ കളിക്കുന്ന സമയത്ത് ഉറക്കമില്ലാത്ത രാത്രികള്‍ എന്റെ കരിയറിലുണ്ടായിരുന്നു. ഒരു മത്സരത്തിന് ഇറങ്ങും മുൻപും ശാരീരികമായി തയ്യാറെടുക്കുന്നതിനൊപ്പം മാനസികമായും തയ്യാറെടുപ്പ് നടത്തണമെന്ന് ഞാന്‍ അന്ന് സ്വന്തം അനുഭവത്തിലൂടെ മനസ്സിലാക്കി. ഞാന്‍ ഗ്രൗണ്ടില്‍ എത്തുന്നതിന് മുൻപ് തന്നെ എന്റെ മനസ്സില്‍ ഞാന്‍ മത്സരം തുടങ്ങിയിട്ടുണ്ടാകും. ആ സമയത്ത് എന്റെ ഉത്കണ്ഠയും സമ്മര്‍ദ്ദവും കൂടും. പിന്നീട് ക്രമേണ അത് ഉള്‍ക്കൊള്ളാന്‍ ഞാന്‍ പഠിച്ചു.

മത്സരത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ് ഇതെന്ന് ഞാന്‍ സ്വയം വിശ്വസിച്ചു. ഉറങ്ങാന്‍ കഴിയാത്തത് ഒരു പ്രശ്നമല്ലെന്നും മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. ആ സമയങ്ങളില്‍ മത്സരവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ആലോചിക്കാന്‍ ശ്രമിച്ചു.' സച്ചിന്‍ പറയുന്നു.

 

പ്രധാന മത്സരങ്ങള്‍ക്കു മുന്‍പുള്ള രാത്രികളില്‍ എനിക്ക് ഉറക്കം കിട്ടിയിരുന്നില്ല. രാത്രി വൈകിവരെ ടിവി കണ്ടും പുലര്‍ച്ചെ എഴുന്നേറ്റു വിഡിയോ ഗെയിം കളിച്ചുമാണു ഞാന്‍ ആ മോശം അവസ്ഥ മറികടന്നത്. രാവിലെ തനിയെ ഒരു കപ്പ് കാപ്പിയുണ്ടാക്കുന്നതുപോലും മനോധൈര്യം കൂട്ടുമെന്ന് അക്കാലത്ത് എനിക്കു മനസ്സിലായി' സച്ചിന്‍ പറയുകയുണ്ടായി.

ഒരു കായികതാരത്തിനു ശാരീരികമായ ആരോഗ്യം മാത്രമല്ല മാനസികാരോഗ്യവും അത്ര തന്നെ പ്രധാനപ്പെട്ടതാണെന്നമാണ് സച്ചിന്റെ അഭിപ്രായം. കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളും വിഷാദ രോഗവുമെല്ലാം കാരണം മല്‍സര രംഗത്തു നിന്നു പിന്മാറുകയോ,

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

വിട്ടു നില്‍ക്കുകയോ ചെയ്ത ഒരുപാട് കായിക താരങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഏറ്റവും അവസാനമായി ഓസ്ട്രേലിയയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലും ഈ തരത്തില്‍ ക്രിക്കറ്റില്‍ നിന്നും ചെറിയ ഇടവേളയെടുത്തിരുന്നു.

ശാരീരികമായി മാത്രമല്ല ഒരു മല്‍സരത്തിനു മുൻപ് മാനസികമായും നമ്മള്‍ കരുത്ത് നേടേണ്ടതുണ്ട്. ഈ യാഥാര്‍ഥ്യം ഒരു സമയത്തു ഞാനും തിരിച്ചറിഞ്ഞിരുന്നു. ശരീരത്തിനൊപ്പം മനസും പൂര്‍ണമായും ആരോഗ്യത്തോടെ നിലനിര്‍ത്തുകയെന്നത് വളരെ പ്രധാനമാണ്.

 

കരിയറില്‍ 10 - 12 വര്‍ഷത്തോളം ഓരോ മത്സരത്തിനും മുന്‍പ് കടുത്ത ഉത്കണ്ഠയും ഭീതിയും ഞാന്‍ നേരിട്ടിരുന്നു. നിര്‍ണായക മത്സരങ്ങള്‍ക്ക് മുൻപുള്ള രാത്രികളില്‍ എനിക്കു ഉറക്കം കിട്ടിയിരുന്നില്ല. പിന്നീടാണ് എന്റെ തയ്യാറെടുപ്പിന്റെ ഭാഗമാണ് ഇതെന്നും ഞാന്‍ അംഗീകരിച്ചു തുടങ്ങിയത്. ഇതു കൂടാതെ, തന്റെ സഹോദരന്‍ നല്‍കിയ ചില ഉപദേശങ്ങളും ഉത്കണ്ഠയെ മറികടക്കാന്‍ സഹായിച്ചിരുന്നതായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വ്യക്തമാക്കി. കൂടാതെ, വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്നതും അലക്കുന്നതുമെല്ലാം കളിക്കു തയ്യാറെടുക്കാന്‍ എന്നെ സഹായിച്ച കാര്യങ്ങളാണ്.

മത്സരത്തിന്റെ തലേദിവസം തന്നെ താന്‍ തന്റെ ക്രിക്കറ്റ് ബാഗ് തയ്യാറാക്കി വെക്കുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം തന്നെ പഠിപ്പിച്ചത് സഹോദരനായിരുന്നു. പിന്നീടുള്ള തന്റെ കരിയറില്‍ ഇവയെല്ലാം ശീലമായി മാറുകയും ചെയ്തു. ഇന്ത്യക്കു വേണ്ടി കരിയറിലെ അവസാനത്തെ മല്‍സരത്തില്‍ കളിക്കുന്നതിനു മുൻപും ഇവയൊക്കെ താന്‍ ആവര്‍ത്തിച്ചിരുന്നതായും സച്ചിന്‍ വിശദമാക്കി.

 

 

ഉത്കണ്ഠ ഉള്‍പ്പെടെയുള്ള മാനസിക പ്രശ്നങ്ങളുണ്ടെങ്കില്‍ അവയെ അംഗീകരിക്കുകയെന്നതാണ് അവയെ മറികടക്കാനുള്ള ആദ്യത്തെ വഴിയെന്നു സച്ചിന്‍ പറഞ്ഞു. പരുക്കേല്‍ക്കുകയാണെങ്കില്‍ അത് പരിശോധിക്കാനും ഭേദമാക്കാനുമെല്ലാം ഡോക്ടര്‍മാരും ഫിസിയോമാരുമുണ്ടാവും. മാനസികാരോഗ്യത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി.

കരിയറില്‍ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടാവുകയെന്നത് സാധാരണമാണ്. എന്നാല്‍, തിരിച്ചടികള്‍ നേരിടുന്ന സമയങ്ങളില്‍ നിങ്ങള്‍ക്കു ചുറ്റിലും ആളുകള്‍ വേണം. തനിക്കു മാനസിക പ്രശ്നങ്ങളുണ്ടെന്നു സ്വയം ഒരാള്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ അതില്‍ നിന്നും പുറത്ത് വരാനുള്ള വഴികള്‍ അയാള്‍ തന്നെ സ്വയം കണ്ടെത്തുമെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.

 

അതോടൊപ്പം, ഒരു വ്യക്തിക്ക് ഏതൊരാളില്‍ നിന്നും പലതും പഠിക്കാന്‍ കഴിയുമെന്ന് തന്റെ ജീവിതത്തിലെ ഒരു സംഭവം ഉദാഹരണമായി കാണിച്ച്‌ സച്ചിന്‍ വ്യക്തമാക്കി. ഒരിക്കല്‍ ചെന്നൈയിലെ ഒരു ഹോട്ടല്‍ സ്റ്റാഫിന്റെ ഉപദേശം ബാറ്റിങ് മെച്ചപ്പെടുത്താന്‍ തന്നെ സഹായിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

'ഹോട്ടലില്‍ താമസിക്കവെ ദോശയുമായി അകത്തേക്കു വന്ന റൂംബോയ് അതു മേശയ്ക്കു മുകളില്‍ വച്ച ശേഷം എനിക്കൊരു ഉപദേശവും നല്‍കി. ബാറ്റ് സ്വിങ് ചെയ്യിക്കുന്നതില്‍ നിങ്ങള്‍ക്കു തടസമാവുന്നത് കൈമുട്ടിലെ ഗാര്‍ഡാണെന്നൊയിരുന്നു അയാള്‍ ചൂണ്ടിക്കാട്ടിയത്. ഇതു തന്നെയയായിരുന്നു സത്യമെന്നു എനിക്കു ബോധ്യമായി. ഈ ഉപദേശം സ്വീകരിച്ച്‌ ഞാന്‍ വരുത്തിയ മാറ്റം എന്റെ പ്രശ്നം പരിഹരിക്കാന്‍ സഹായിച്ചു.' സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (1 hour ago)

Tragic fire കണ്ണീരോടെ കുടുംബം  (1 hour ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (1 hour ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (1 hour ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (1 hour ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (1 hour ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (1 hour ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (1 hour ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (2 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (2 hours ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (2 hours ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (4 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (4 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (4 hours ago)

Malayali Vartha Recommends