എന്റെ സ്കിന്‍ കളര്‍ ഓസ്‌ട്രേലിയക്ക് ചേരുന്നതല്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്, ഒത്തിരി അധിക്ഷേപങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്: ഉസ്മാന്‍ ഖവാജ

കരിയറിന്റെ തുടക്ക കാലത്ത് തനിക്കും വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ. തന്റെ കരിയറിന്റെ ആദ്യ കാലങ്ങളില്‍ തനിക്ക് നിറത്തിന്റെ പേരില്‍ പലതവണ അവഗണന നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഖവാജ പറഞ്ഞു.
'ഞാന്‍ ചെറുതായിരുന്നപ്പോള്‍, ഞാന്‍ ഒരിക്കലും ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കാന്‍ പോകുന്നില്ലെന്നും എന്റെ സ്കിന്‍ കളര്‍ ഓസ്‌ട്രേലിയക്ക് ചേരുന്നതല്ലെന്നും തുടങ്ങിയ അധിക്ഷേപങ്ങള്‍ അഹനീയമായിരുന്നു. ഞാന്‍ ടീമിന് ചേരില്ലെന്നും, അവര്‍ എന്നെ തിരഞ്ഞെടുക്കില്ലെന്നും പറഞ്ഞിട്ടുണ്ട്. അതായിരുന്നു ആളുകളുടെ മാനസികാവസ്ഥ. എന്നാല്‍ അതിപ്പോള്‍ മാറാന്‍ തുടങ്ങിയിട്ടുണ്ട്', ഖവാജ പറഞ്ഞു.
34കാരനായ ഖവാജ 2011ലെ ആഷസ് ടെസ്റ്റിലാണ് തന്റെ അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ചത്. ഓസ്‌ട്രേലിയക്ക് വേണ്ടി 44 ടെസ്റ്റ് മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. പാകിസ്താനിലെ ഇസ്ലാമബാദില്‍ ജനിച്ച ഖവാജ അഞ്ചു വയസ് പ്രായമുള്ളപ്പോഴാണ് കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലേക്ക് താമസം മാറിയത്.
https://www.facebook.com/Malayalivartha






















