'ട്വന്റി20 ലീഗുകള്‍ അന്താരാഷ്ട്ര ക്രിക്കറ്റിന് ഭീഷണി'; 10 വര്‍ഷത്തിനുള്ളില്‍ ക്രിക്കറ്റ് ഫുട്ബാള്‍ പോലെയാകുമെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡുപ്ലെസിസ്
വിവിധ രാജ്യങ്ങളില്‍ കൂണുപോലെ മുളച്ചുപൊന്തുന്ന ട്വന്റി20 ലീഗുകളാണ് അന്താരാഷ്ട്ര ക്രിക്കറ്റിനുള്ള ഏറ്റവും വലിയ ഭീഷണിയെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡുപ്ലെസിസ്. ലീഗുകളും അന്താരാഷ്ട്ര ക്രിക്കറ്റും തമ്മിലുള്ള സന്തുലനം നിലനിര്‍ത്താന്‍ വേണ്ടി അധികാരികള്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
'ട്വന്റി20 ലീഗുകള്‍ അന്താരാഷ്ട്ര ക്രിക്കറ്റിന് ഭീഷണിയാണ്. ലീഗുകളുടെ ശക്തി വര്‍ഷം തോറും വര്‍ധിക്കുകയാണ്. തുടക്കകാലത്ത് ലോകത്ത് വെറും രണ്ട് ലീഗുകളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ ഇത് ഒരു വര്‍ഷത്തില്‍ ഏഴ് ലീഗുകളായി മാറിയിരിക്കുന്നു. ലീഗുകള്‍ കൂടുതല്‍ ശക്തമാവുകയാണ്' -പാകിസ്താന് സൂപ്പര്‍ ലീഗുമായി ബന്ധപ്പെടുത്തിയുള്ള ഒരു വെര്‍ച്വല്‍ അഭിമുഖത്തില്‍ ഡുപ്ലെസി പറഞ്ഞു.
പി.എസ്.എല്ലില്‍ പെഷാവര്‍ സാല്‍മിക്ക് വേണ്ടിയാണ് ഡുപ്ലെസിസ് കളിക്കുന്നത്. കോവിഡ് കാരണം മാറ്റിവെച്ച ടൂര്‍ണമെന്റ് ജൂണ്‍ ഒമ്ബതിന് പുനരാരംഭിക്കുകയാണ്.
ക്രിക്കറ്റ് ബോര്‍ഡുകളുടെ തലപ്പത്തിരിക്കുന്നവര്‍ തിരുത്തല്‍ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഭാവി അപകടത്തിലാകും. ഫുട്ബാളില്‍ ഉള്ളപോലെ അന്താരാഷ്ട്ര ക്രിക്കറ്റ് ഭാവിയില്‍ ആഭ്യന്തര ലീഗുകളോട് തോറ്റുപോകാനുള്ള സാധ്യതയുണ്ടെന്നും മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന് പറഞ്ഞു.
'അതൊരു വലിയ വെല്ലുവിളിയാണ്. ഒരുപക്ഷേ 10 വര്‍ഷത്തിനുള്ളില്‍ ക്രിക്കറ്റ് ഫുട്ബാള്‍ പോലെയാകും. ലോക മത്സരങ്ങള്‍ക്കിടയില്‍ ഇത്തരം ലീഗുകളും അരങ്ങേറുേമ്ബാള് അന്താരാഷ്ട്ര താരങ്ങളും അതില്‍ കളിക്കും' -ഡുപ്ലെസി പറഞ്ഞു. കാലം കഴിയുന്നതോെട കരീബിയന്‍ താരങ്ങളായ ക്രിസ് ഗെയിലിനെയും ഡ്വൈന്‍ ബ്രാവോയെയും പോലെ കൂടുതല്‍ താരങ്ങള്‍ ഫ്രീലാന്‍സ് ക്രിക്കറ്റര്‍മാരായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ദേശീയ ടീമുകള്‍ക്കായിരിക്കും ഇതുകൊണ്ട് ഏറ്റവും വലിയ നഷ്ടം.
https://www.facebook.com/Malayalivartha