Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

'ഞാന്‍ കോച്ചായിരിക്കെ, നിങ്ങള്‍ എനിക്കൊപ്പം പരമ്പരയ്ക്ക് വരികയാണെങ്കില്‍ ഒരു മത്സരമെങ്കിലും കളിക്കാതെ മടങ്ങിപ്പോകില്ല'; രാഹുല്‍ ദ്രാവിഡ് വാക്ക് പാലിച്ചു, അഞ്ച് യുവതാരങ്ങള്‍ ഒരുമിച്ച്‌ അരങ്ങേറി!! 41 വര്‍ഷത്തിന് ശേഷം ചരിത്രമെഴുതി ഇന്ത്യ

23 JULY 2021 04:36 PM IST
മലയാളി വാര്‍ത്ത


'ഞാന്‍ കോച്ചായിരിക്കെ, നിങ്ങള്‍ എനിക്കൊപ്പം പരമ്പരയ്ക്ക് വരികയാണെങ്കില്‍ ഒരു മത്സരമെങ്കിലും കളിക്കാതെ മടങ്ങിപ്പോകില്ല'. ശ്രീലങ്കയിലേക്കുളള പര്യടനത്തിന് മുന്‍പാണ് കോച്ചായി തിരഞ്ഞെടുക്കപ്പെട്ട മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ രാഹുല്‍ ദ്രാവിഡ് യുവതാരങ്ങളോട് ഇങ്ങനെ പറയുന്നത്. ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച്‌ പരമ്പര നേടിയ ഇന്ത്യയാകട്ടെ അവസാന മത്സരത്തില്‍ കളിക്കാനിറങ്ങിയത് വൈസ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍ അടക്കം ആറ് താരങ്ങളെ മാറ്റിയാണ്.

അവസരം ലഭിച്ചതില്‍ അഞ്ചു പേരുടെയും അരങ്ങേറ്റ മത്സരം ആണെന്നതാണ് മറ്റൊരു പ്രത്യേകത. ആദ്യ രണ്ട് മത്സരങ്ങളില്‍ കളിച്ച ടീമില്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ഹാര്‍ദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് മാത്രമാണ് മൂന്നാം മത്സരത്തില്‍ ഇന്ത്യ അവസരം നല്‍കിയത്. അഞ്ച് പുതുമുഖങ്ങള്‍ക്കൊപ്പം വലംകയ്യന്‍ ഫാസ്റ്റ് ബൗളറായ നവ്ദീപ് സെയ്നിയും ടീമില്‍ ഇടംപിടിച്ചു. നവ്ദീപ് സെയ്നിയുടെ എട്ടാമത്തെ ഏകദിന മത്സരമാണിത്.

 

 

 

 

മലയാളി താരം സഞ്ജു സാംസണ്‍, നിതീഷ് റാണ, ചേതന്‍ സാകരിയ, കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചാഹര്‍ എന്നിവരാണ് ശ്രീലങ്കയ്ക്കെതിരായ മൂന്നാം മത്സരത്തില്‍ തങ്ങളുടെ ഏകദിന അരങ്ങേറ്റം കുറിച്ചത്. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാ​ഹല്‍ എന്നിവരെയാണ് മൂന്നാമത്തെ മത്സരത്തില്‍ പുറത്ത് ഇരുത്തിയത്. ഹാര്‍ദിക് പാണ്ഡ്യയാണ് മൂന്നാം മത്സരത്തില്‍ വൈസ് ക്യാപ്റ്റന്‍.


രാജ്യാന്തര ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തിന് ശേഷം ഇത് രണ്ടാം തവണ മാത്രമാണ് ഇന്ത്യ ഇത്രയധികം പുതുമുഖങ്ങള്‍ക്ക് ഒന്നിച്ച്‌ അവസരം നല്‍കുന്നത്. ഇതിനു മുന്‍പ് 1980ല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യ ദിലീപ് ദോഷി, കീര്‍ത്തി ആസാദ്, റോജര്‍ ബിന്നി, സന്ദീപ് പാട്ടീല്‍, തിരുമലൈ ശ്രീനിവാസന്‍ എന്നിങ്ങനെ അഞ്ചുപേര്‍ക്ക് ഒന്നിച്ച്‌ അരങ്ങേറ്റത്തിന് അവസരം നല്‍കിയിരുന്നു.

 

 

 

 

ശിഖര്‍ ധവാന്‍ നയിക്കുന്ന ടീം ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഏഴു വിക്കറ്റിന്റെ അനായാസ വിജയം നേടിയിരുന്നു. രണ്ടാം മത്സരത്തില്‍ തോല്‍വിയില്‍ നിന്ന് ദീപക് ചാഹറിന്റെയും ഭുവനേശ്വര്‍ കുമാറിന്റെയും ഇന്നിങ്സുകളാണ് ഇന്ത്യയെ വിജയത്തില്‍ എത്തിച്ചത്. ഇതില്‍ ദീപക് ചാഹറിനെ എട്ടാം നമ്പറിൽ ബാറ്റിങ്ങിനിറക്കിയത് അടക്കം കോച്ച്‌ രാഹുല്‍ ദ്രാവിഡിന്റെ നിര്‍ദേശ പ്രകാരമായിരുന്നു എന്ന് താരങ്ങള്‍ തന്നെ പറഞ്ഞിരുന്നു.

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലെ ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, സൂര്യകുമാര്‍ യാദവ്, നിതീഷ് റാണ, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചാഹര്‍, നവ്ദീപ് സെയ്നി, ചേതന്‍ സാകരിയ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (1 hour ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (1 hour ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (1 hour ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (1 hour ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (1 hour ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (2 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (2 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (2 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (2 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (2 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (2 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (2 hours ago)

Malayali Vartha Recommends