ഇന്ത്യ - ശ്രീലങ്ക ട്വന്റി 20 പരമ്പര; രണ്ടാം മത്സരത്തില്‍ വിജയിച്ച് ശ്രീലങ്കയുടെ ഗംഭീരതിരിച്ചുവരവ്
ട്വന്റി 20 പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ ജയിച്ച് ശ്രീലങ്കയുടെ ഗംഭീരതിരിച്ചുവരവ്. നാല് വിക്കറ്റിന് ജയിച്ച ലങ്ക പരമ്ബര 1-1 സമനിലയാക്കി. ഇന്ത്യ ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം ലങ്ക രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. അവസാന ഓവര്‍വരെ ജയപരാജയം മാറിമറിഞ്ഞ മത്സരം ധനഞ്ജയ് ഡി സില്‍വയാണ് ഇന്ത്യയില്‍നിന്ന് തട്ടിയെടുത്തത്. ധനഞ്ജയ് പുറത്താകാതെ 40 റണ്‍സ് എടുത്തു. ചാമിക കരുണരത്നെ (12*) ധനഞ്ജയ്ക്ക് മികച്ച പിന്തുണ നല്കി.
ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്ക് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 135 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. നായകന് ശിഖര്‍ ധവാന് (42 പന്തില്‍ 40) ടോപ് സ്കോററായി. ഗെയ്ക് വാദ് (18 പന്തില്‍ 21), ദേവദത്ത് പടിക്കല്‍ (23 പന്തില്‍ 290 എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. 13 പന്തില്‍ ഏഴു റണ്‍സ് നേടിയ സഞ്ജു സാംസണ് നിരാശപ്പെടുത്തി. ഓപ്പണിംഗില്‍ ധവാനും ഗെയ്ക് വാദും 49 റണ്‍സിന്റെ മികച്ച തുടക്കമിട്ടശേഷമാണ് ഇന്ത്യയുടെ തകര്‍ച്ച. രണ്ടു വിക്കറ്റ് വീഴ്ത്തിയ അകില ധനഞ്ജയയാണ് ഇന്ത്യയെ തകര്‍ത്തത്.
എട്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. കോവിഡ് ബാധിച്ച കൃണാല്‍ പാണ്ഡ്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയ പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, ഇഷാന് കിഷന്, യുസ് വേന്ദ്ര ചാഹല്‍, കൃഷ്ണപ്പ ഗൗതം, ദീപക് ചാഹര്‍ എന്നിവരെ ഐസോലേഷനില്‍ പ്രവേശിച്ചിതോടെ ഇന്ത്യക്കു ടീമില്‍ മുഴുവന്‍ അഴിച്ചുപണി നടത്തേണ്ടിവന്നു. ചേതന്‍ സക്കരിയ, ദേവദത്ത പടിക്കല്‍, നിതീഷ് റാണ, ഋതുരാജ് ഗെയ്ക് വാദ് എന്നിവര്‍ ഇന്ത്യക്കായി അന്താരാഷ് ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു.
https://www.facebook.com/Malayalivartha