Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ഐപിഎൽ കന്നി കിരീടത്തിന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇനിയും കാത്തിരിക്കണം.; എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് നാല് വിക്കറ്റിന് പരാജയപ്പെട്ട് ബാംഗ്ലൂര്‍ പുറത്ത്

12 OCTOBER 2021 12:11 AM IST
മലയാളി വാര്‍ത്ത

ഐപിഎല്ലില്‍ കന്നി കിരീടത്തിന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഇനിയും കാത്തിരിക്കണം. അസാധ്യ പ്രകടനവുമായി നിറഞ്ഞുനിന്ന സീസണിനൊടുവില്‍ നടന്ന എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് നാല് വിക്കറ്റിന് പരാജയപ്പെട്ട് ബാംഗ്ലൂര്‍ പുറത്ത്. ബുധനാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത ഡല്‍ഹിയെ നേരിടും.

ഷാര്‍ജ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ബാംഗ്ലൂര്‍ ഉയര്‍ത്തിയ 139 എന്ന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന കൊല്‍ക്കത്ത രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെയാണ് വിജയതീരമണഞ്ഞത്. ശുഭ്മന്‍ ഗില്‍(18 പന്തില്‍ 29-നാല് ഫോര്‍), വെങ്കിടേഷ് അയ്യര്‍(30 പന്തില്‍ 26-ഒരു സിക്‌സ്), നിതീഷ് റാണ(25 പന്തില്‍ 23-ഒാരോ വീതം സിക്‌സും ഫോറും), സുനില്‍ നരൈന്‍(15 പന്തില്‍ 26-മൂന്ന് സിക്‌സ്) എന്നിവര്‍ കൂട്ടിച്ചേര്‍ത്ത ചെറിയ സ്‌കോറുകളാണ് കൊല്‍ക്കത്തയെ തുണച്ചത്.

കൊല്‍ക്കത്തയെപ്പോലെ മികച്ച പ്രകടനമാണ് ബാംഗ്ലൂരിന്റെ ബൗളിങ് നിരയും പുറത്തെടുത്തത്. ഒരു ഘട്ടത്തില്‍ കൊല്‍ക്കത്ത അനായാസജയത്തിലേക്ക് പോകുമെന്നുറപ്പിച്ചിടത്തു നിന്നാണ് ഹര്‍ഷല്‍ പട്ടേലും മുഹമ്മദ് സിറാജും യുസ്‌വേന്ദ്ര ചഹലും ചേര്‍ന്ന് കളി നിയന്ത്രണത്തിലാക്കിയത്. എന്നാല്‍, ഡാന്‍ ക്രിസ്റ്റ്യനുനല്‍കിയ 12-ാം ഓവറാണ് കളിയുടെ ഗതി തിരിച്ചു. ഈ ഓവറില്‍ സുനില്‍ നരൈന്‍ ആറ് സിക്‌സറാണ് പറത്തിയത്. ഇതടക്കം 22 റണ്‍സ് അടിച്ചെടുത്തു കൊല്‍ക്കത്ത ബാറ്റസ്മാന്മാര്‍. സിറാജ്, ഹര്‍ഷല്‍, ചഹല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

 


നേരത്തെ, ടോസ് ലഭിച്ച ബാംഗ്ലൂര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നായകന്‍ വിരാട് കോഹ്‌ലിയും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് ടീമിന് ഭേദപ്പെട്ട തുടക്കം നല്‍കി. എന്നാല്‍, ആറാം ഓവറില്‍ പടിക്കല്‍ വീണതോടെ ബാംഗ്ലൂരിന്റെ സ്‌കോര്‍വേഗം കുറഞ്ഞു. 18 പന്തില്‍ രണ്ട് ഫോര്‍ സഹിതം 21 റണ്‍സുമായാണ് പടിക്കല്‍ മടങ്ങിയത്. തുടര്‍ന്നെത്തിയ കഴിഞ്ഞ കളിയിലെ താരം ശ്രീകാര്‍ ഭരതിനെ പുറത്താക്കി സുനില്‍ നരൈന്‍ ബാംഗ്ലൂര്‍വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നാലെ മികച്ച നിലയിലേക്ക് നീങ്ങിയ കോഹ്‌ലിയുടെ കുറ്റിയും പിഴുതു നരൈന്‍. 33 പന്തില്‍ അഞ്ച് ബൗണ്ടറി സഹിത 39 റണ്‍സായിരുന്നു കോഹ്്‌ലിയുടെ സമ്ബാദ്യം.

അധികം വൈകാതെ എബി ഡിവില്ലിയേഴ്‌സിനെയും നരൈന്‍ ബൗള്‍ഡാക്കി. 11 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. അവസാന പ്രതീക്ഷയായിരുന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലിനും അധികം പിടിച്ചുനില്‍ക്കാനായില്ല. 18 പന്തില്‍ 15 റണ്‍സ് മാത്രമാണ് മാക്‌സ്‌വെല്‍ നേടിയത്.

നാല് ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ കൊയ്ത നരൈന്‍ തന്നെയാണ് ബാംഗ്ലൂരിനെ വരിഞ്ഞുമുറുക്കിയത്. ലോക്കി ഫെര്‍ഗൂസന്‍ നാല് ഓവറില്‍ 30 റണ്‍സ് നല്‍കി രണ്ടു വിക്കറ്റും നേടി.

 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരന്‍ ബിലാലിന്റെ മൃതദേഹം കണ്ടെത്തി...  (5 minutes ago)

മാർത്താണ്ഡത്തെ നഴ്‌സിങ് ഹോസ്റ്റലിലെ വ്യത്തികേട് വിളിച്ച് പറഞ്ഞു ടാർഗെറ്റ് ചെയ്ത കൊന്നു..? അൻസിജി മരിച്ചു  (13 minutes ago)

വറുതിയുടെ കർക്കിടകം അവസാനിച്ചു..! പൊന്നിൻ ചിങ്ങത്തിൻ്റെ വരവ്  (15 minutes ago)

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് തിങ്കളാഴ്ച ഡൽഹിയിൽ തുടക്കം....  (15 minutes ago)

ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട തുറന്നു...  (40 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (55 minutes ago)

എഫ് കപ്പ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ മുക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ആഴ്‌സണലിന് കമ്യൂണിറ്റി ഷീൽഡ് കിരീടം  (1 hour ago)

സങ്കടക്കാഴ്ചയായി.. മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു  (1 hour ago)

സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താനൊരുങ്ങി ദേശീയ പരീക്ഷാ ഏജൻസി  (1 hour ago)

ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ഇളവ് നൽകാൻ നിർദ്ദേശം... ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി...  (2 hours ago)

വറുതിയുടെ കർക്കടകത്തെ പിന്നിലാക്കി ഇന്ന് ചിങ്ങപ്പിറവി...കർഷകരുടെ ദിനം  (2 hours ago)

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (7 hours ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (7 hours ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (7 hours ago)

Malayali Vartha Recommends