Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

ഗവാസ്‌കര്‍ക്ക് കുശുമ്പ് അബ്‌സല്യൂട്ട്‌ലി ഫെണ്ടാസ്റ്റിക്ക് എന്ന് ഇതിഹാസ താരങ്ങള്‍ സഞ്ജു തുടങ്ങിയിട്ടേ ഉള്ളൂ..

07 OCTOBER 2022 06:20 PM IST
മലയാളി വാര്‍ത്ത

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിലെ സഞ്ജു സാംസന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ മൗനം പാലിക്കാനാകാതെ ഇതിഹാസ താരങ്ങള്‍. അബ്‌സല്യൂട്ട്‌ലി ഫെണ്ടാസ്റ്റിക്ക് ഇന്നിങ്‌സ് ആയിരുന്നു അത്. സഞ്ജുവിനെ പ്രശംസ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. മുന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിംഗ്, മുഹമ്മദ് കൈഫ്, ഇര്‍ഫാന്‍ പത്താന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം ഇയാന്‍ ബിഷപ്പ്.. തീരുന്നില്ല അങ്ങനെ നീളുകയാണ് ലിസ്റ്റ്. ഇതിനിടയില്‍ സഞ്ജുവിന്റെ വളര്‍ച്ചയില്‍ കുശുമ്പുള്ളവരും ഉണ്ട്. ഗവാസ്‌കറുടെ മൗനം അതിനുദാഹരണമാണ്.

ലഖ്‌നൗവിലെ മഴയ്ക്ക് ശേഷമുണ്ടായ ഇന്ത്യയുടെ വിക്കറ്റ്മഴ തുടച്ചുനീക്കി വിജയത്തോളം ടീമിനെ എത്തിച്ച സഞ്ജുവിന്റെ പ്രയത്‌നത്തിനാണ് ഇതിഹാസ ഓപ്പണറായ വീരുവിന്റെ പ്രശംസ. നിര്‍ഭാഗ്യം കൊണ്ട് ടീം ഇന്ത്യ പരാജയപ്പെട്ടെങ്കിലും ഏറെ നിലവാരമുള്ള ഇന്നിംഗ്‌സാണ് സഞ്ജു കാഴ്ചവെച്ചതെന്ന് വീരേന്ദര്‍ സെവാഗ് ട്വീറ്റ് ചെയ്തു.

സഞ്ജു വിജയത്തോളം ടീമിനെ എത്തിച്ചു എന്നത് എടുത്തുപറഞ്ഞായിരുന്നു ഇന്ത്യയുടെ എക്കാലത്തയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ ഹര്‍ഭജന്‍ സിംഗിന്റെ പ്രതികരണം. സഞ്ജു അഗ്രസീവും ഇംപ്രസീവുമായി ബാറ്റ് വീശിയെന്നും അഭിനന്ദനം അര്‍ഹിക്കുന്നതായുമായിരുന്നു മുന്‍താരം മുഹമ്മദ് കൈഫിന്റെ കുറിപ്പ്.

താരത്തിന്റെ കടുത്ത ആരാധകരായ ഇയാന്‍ ബിഷപ്പും ഇര്‍ഫാന്‍ പത്താനുമുണ്ടായിരുന്നു. സഞ്ജുവിന്റെ ബാറ്റിംഗ് അഴകിനെ മുമ്പും പ്രശംസിച്ചിട്ടുണ്ട് ഇരുവരും. ഇതില്‍ ഇയാന്‍ ബിഷപ്പിന്റെ സഞ്ജു സ്‌നേഹം വിഖ്യാതവുമാണ്. 'ടീം അര്‍ഹിച്ച മത്സരഫലമല്ല ലഭിച്ചത്. എന്നാല്‍ പുറത്താകാതെ 86 റണ്‍സെടുത്ത സഞ്ജുവിന്റെ ഇന്നിംഗ്‌സ് സന്തോഷം നല്‍കുന്നു. ഏകദിന കരിയറില്‍ തന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സഞ്ജുവിന് ആത്മവിശ്വാസം നല്‍കും' എന്നുമായിരുന്നു ഇതിഹാസ താരവും കമന്റേറ്ററുമായ ഇയാന്‍ ബിഷപ്പിന്റെ ട്വീറ്റ്.

'സഞ്ജു സാംസണ്‍ നന്നായി കളിച്ചു. എന്നാല്‍ നിര്‍ഭാഗ്യം ഒന്നുകൊണ്ട് മാത്രം മത്സരം തോറ്റു' എന്നായിരുന്നു ഇര്‍ഫാന്‍ പത്താന്റെ പ്രതികരണം. അതെസമയം സഞ്ജുവിന്റെ പ്രധാന വിമര്‍ശകരില്‍ ഒരാളായ സുനില്‍ ഗവാസ്‌ക്കര്‍ ഇതുവരെ ഇക്കാര്യത്തില്‍ ഒന്നും പ്രതികരിച്ചിട്ടില്ല.

സഞ്ജു സാംസണ്‍ എന്ന പേര് എന്നെന്നും ഓര്‍ത്തിരിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഈയൊരു ഒറ്റ ഇന്നിംഗ്‌സ് മതി. 514 എന്ന നിലയില്‍ തലപോയ ടീമിനെ ഇരട്ട പാര്‍ട്ണര്‍ഷിപ്പുമായി മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും വിജയപ്രതീക്ഷ നല്‍കുകയുമായിരുന്നു സഞ്ജു സാംസണ്‍. അവസാന ഓവര്‍ വരെ പ്രോട്ടീസ് ബൗളര്‍മാരുടെ നെഞ്ചില്‍ ഭയം കോരിയിട്ട ഇന്നിംഗ്‌സ്. ഇതോടെ ലഖ്‌നൗവിലെ ഇന്ത്യദക്ഷിണാഫ്രിക്ക ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിക്ക് സഞ്ജുവിനെ പാടിപ്പുകഴ്ത്തുകയാണ് ക്രിക്കറ്റ് പ്രേമികള്‍.


സഞ്ജുവിന്റെ ബാറ്റിംഗ് പാടവത്തെ മത്സരശേഷം ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ പ്രശംസിക്കാന്‍ മറന്നില്ല. 'ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടവീര്യത്തില്‍ സന്തോഷമുണ്ട്. തീര്‍ച്ചയായും സ്‌കോര്‍ പിന്തുടരുമ്പോള്‍ നല്ല തുടക്കമല്ല നമുക്ക് കിട്ടിയത്. എന്നാല്‍ ശ്രേയസ് അയ്യരും സഞ്ജു സാംസണും ഷര്‍ദ്ദുല്‍ ഠാക്കൂറും മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. കാണാന്‍ അഴകായിരുന്നു ഇവരുടെ ബാറ്റിംഗ്' എന്നുമായിരുന്നു മത്സര ശേഷം സമ്മാനവേളയില്‍ ശിഖര്‍ ധവാന്റെ പ്രതികരണം.


മത്സര ശേഷം സഞ്ജുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 'ഇന്നിംഗ്‌സിന്റെ അവസാനത്തില്‍ എനിക്ക് രണ്ട് ഷോട്ടുകള്‍ മിസ്സായി. തബ്രൈസ് ഷംസിയെ ആക്രമിക്കുക എന്നതായിരുന്നു പദ്ധതി. കാരണം അദ്ദേഹം നന്നായി ബൗള്‍ ചെയ്യുന്നുണ്ടായിരുന്നില്ല. അദ്ദേഹം ഇന്നിംഗ്‌സിന്റെ അവസാനം ഒരോവര്‍ എറിയുമെന്ന് എനിക്കറിയാമായിരുന്നു. അവസാന ഓവറില്‍ 24 റണ്‍സ് കണ്ടെത്താനാകുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. 40ാം ഓവറില്‍ നാല് സിക്‌സറുകള്‍ ഉറപ്പാണെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. ക്രീസില്‍ സമയം ചിലവഴിക്കുന്നത് ഞാനിഷ്ടപ്പെടുന്നു. ഒരിക്കല്‍ നിങ്ങള്‍ ഇന്ത്യന്‍ ജേഴ്‌സി ധരിച്ചുകഴിഞ്ഞാല്‍, അത് വളരെ സവിശേഷമാകും. ജയിക്കാനായാണ് കളിച്ചതെങ്കിലും രണ്ട് ഷോട്ടുകള്‍ വിജയത്തിലെത്തിയില്ല. ഏതായാലും ടീമിനുള്ള എന്റെ സംഭാവനയില്‍ സന്തോഷമുണ്ട്'.

ന്യൂ ബോളില്‍ റണ്‍സ് കണ്ടെത്തുക പ്രയാസമാണ്. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് നോക്കിയാല്‍ 1520 ഓവറുകള്‍ക്ക് ശേഷം പിച്ച് അനായാസമായി. ഡേവിഡ് മില്ലറും ഹെന്‍ഡ്രിക് ക്ലാസനും നന്നായി ബാറ്റ് ചെയ്തു. നമ്മുടെ ടീമില്‍ ബാറ്റിംഗില്‍ എനിക്ക് പുറമെ ശ്രേയസ് അയ്യരും ഷര്‍ദ്ദുല്‍ ഠാക്കൂറും മികച്ചുനിന്നു. ആദ്യ 20 ഓവറുകള്‍ക്ക് ശേഷം പിച്ച് കൂടുതല്‍ ബാറ്റിംഗ് സൗഹാര്‍ദമായതാണ് കാരണം. ലഖ്‌നൗവിലെ ബാറ്റിംഗ് സാഹചര്യങ്ങള്‍ എളുപ്പമായിരുന്നില്ല'.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ 9 റണ്‍സിന് തോറ്റെങ്കിലും ഏകദിന കരിയറിലെ തന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറുമായി സഞ്ജു സാംസണ്‍ ശ്രദ്ധപിടിച്ചുപറ്റുകയായിരുന്നു. മഴ കാരണം 40 ഓവറായി ചുരുക്കിയ മത്സരത്തില്‍ 250 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് എട്ട് വിക്കറ്റിന് 240 റണ്‍സേ നേടാനായുള്ളൂ. ശിഖര്‍ ധവാനും(4), ശുഭ്മാന്‍ ഗില്ലും(3), റുതുരാജ് ഗെയ്ക്‌വാദും(19), ഇഷാന്‍ കിഷനും പുറത്തായ ശേഷം ആറാമനായി ക്രീസിലെത്തി 63 പന്ത് നേരിട്ട സഞ്ജു 9 ഫോറും 3 സിക്‌സും ഉള്‍പ്പടെ പുറത്താകാതെ 86* റണ്‍സ് നേടി. സഞ്ജുവിന്റെ പോരാട്ടത്തിന് പുറമെ ശ്രേയസ് അയ്യര്‍ 50ഉം ഷര്‍ദ്ദുല്‍ ഠാക്കൂര്‍ 33ഉം റണ്‍സ് നേടിയെങ്കിലും ടീമിന് വിജയിക്കാനായില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (2 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (3 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (3 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (3 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (3 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (4 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (6 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (6 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (6 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (7 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (7 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (7 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (8 hours ago)

Malayali Vartha Recommends