കിരീടനേട്ടത്തിനുശേഷം നാട്ടിലേക്ക് .... ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം ഇന്ന് രാവിലെ ന്യൂഡല്‍ഹിയിലെത്തി... പ്രത്യേക എയര്‍ഇന്ത്യ വിമാനത്തിലാണ് എത്തിയത്, വരവേല്‍ക്കാന്‍ ആരാധകര്‍, വന്‍ സ്വീകരണമൊരുക്കാന്‍ ബി.സി.സി.ഐ

ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം ഇന്ന് രാവിലെ ന്യൂഡല്‍ഹിയിലെത്തി... പ്രത്യേക എയര്‍ഇന്ത്യ വിമാനത്തിലാണ് എത്തിയത്, വരവേല്‍ക്കാന്‍ ആരാധകര്‍, വന്‍ സ്വീകരണമൊരുക്കാന്‍ ബി.സി.സി.ഐ.
പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ ടീം ബാര്‍ബഡോസ് ഗ്രാന്റ്ലി ആദംസ് വിമാനത്താവളത്തില്‍നിന്ന് ബുധനാഴ്ച യാത്രതിരിച്ചിരുന്നു. താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി കാണും. 11 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച. അതിനുശേഷം സ്വീകരണത്തിനും റോഡ് ഷോക്കുമായി മുംബൈയിലേക്കുപോകുകയും ചെയ്യും.
താരങ്ങള്‍, സപ്പോര്‍ട്ടിങ് സ്റ്റാഫ്, കുടുബാംഗങ്ങള്‍ എന്നിവര്‍ക്കായി ബി.സി.സി.ഐ. പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയിരുന്നു. കിരീടനേട്ടത്തിനുശേഷം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് 'ബെറില്‍' ചുഴലിക്കാറ്റ് ആഞ്ഞടിഞ്ഞത്. ഇതോടെ ബാര്‍ബഡോസിലെ വിമാനത്താവളവും അടച്ചു.
കാറ്റഗറി നാലില്‍പ്പെടുന്ന ചുഴലിക്കാറ്റും മഴയും കാരണം ടീമിന് മൂന്നുദിവസമായി ഹോട്ടലില്‍ തങ്ങേണ്ടിവന്നു. ഇതോടെയാണ് യാത്ര പ്രതിസന്ധിയിലായത്. ബി.സി.സി.ഐ. ഇടപെട്ടാണ് പ്രത്യേകവിമാനം ഏര്‍പ്പാടാക്കിയത്.
അതേസമയം വാംഖഡേ സ്റ്റേഡിയത്തില്‍ സ്വീകരണപരിപാടി ഒരുക്കിയിട്ടുണ്ട്. ടീമിന് പ്രഖ്യാപിച്ച 125 കോടി ചടങ്ങില്‍ ബി.സി.സി.ഐ. കൈമാറും. രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായും ടീം കൂടിക്കാഴ്ച നടത്തിയേക്കും.
https://www.facebook.com/Malayalivartha