ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയം

ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 59 റണ്‍സ് വിജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയുയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് വനിതകള്‍ 40.4 ഓവറില്‍ 168 റണ്‍സെടുത്തു .
64 പന്തില്‍ 42 റണ്‍സെടുത്ത മധ്യനിര താരം തേജല്‍ ഹസബ്‌നിസാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. തേജലിന്റെ അരങ്ങേറ്റ മത്സരമാണിത്.
ദീപ്തി ശര്‍മ (51 പന്തില്‍ 41), ജെമീമ റോഡ്രിഗസ് (36 പന്തില്‍ 35), യാസ്തിക ഭാട്യ (43 പന്തില്‍ 37), ഷെഫാലി വര്‍മ (22 പന്തില്‍ 33) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി. സ്‌കോര്‍ 12ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയെ (5) നഷ്ടമായ ശേഷമായിരുന്നു ടീം ഇന്ത്യയുടെ തിരിച്ചുവരവ്.
അമേലിയ കെര്‍ കിവീസിനായി നാലു വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ന്യൂസീലന്‍ഡ് വനിതകള്‍ 168 റണ്‍സെടുത്ത് പുറത്താകുകയായിരുന്നു. ബ്രൂക്ക് ഹാലിഡേയും (54 പന്തില്‍ 39), മാഡി ഗ്രീനും (32 പന്തില്‍ 31) തിളങ്ങി. ലോറന്‍ ഡൗണ്‍ (56 പന്തില്‍ 26), ജോര്‍ജിയ പ്ലിമര്‍ (25 പന്തില്‍ 25), അമേലിയ കെര്‍ (23 പന്തില്‍ 25) എന്നിവരാണ് കിവീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
ഇന്ത്യയ്ക്കായി രാധ യാദവ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ മത്സരം കളിക്കുന്ന സൈമ താക്കോര്‍ രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കി. പരമ്പരയിലെ രണ്ടാം മത്സരം അഹമ്മദാബാദില്‍ ഞായറാഴ്ചയാണ്.
"
https://www.facebook.com/Malayalivartha