സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ ബാഴ്സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി
സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ ബാഴ്സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. സീസണില്‍ ആദ്യമായി ലീഗില്‍ സ്വന്തംതട്ടകത്തില്‍ പരാജയപ്പെട്ടു. പോയിന്റ് പട്ടികയില്‍ ഏറെ പിന്നിലുള്ള ലാല്‍ പല്‍മാസ് 2-1നാണ് ബാഴ്സയെ വീഴ്ത്തിയത്. ലീഗിലെ മൂന്നാം തോല്‍വിയാണ്.
15 കളിയില്‍ 34 പോയിന്റുമായി ഒന്നാമത് തുടരുന്നുണ്ടെങ്കിലും ഹാന്‍സി ഫ്ളിക്കിന്റെ സംഘം സുരക്ഷിതരല്ല. 30 പോയിന്റുമായി രണ്ടാമതുള്ള റയല്‍ മാഡ്രിഡിന് രണ്ടുകളി ബാക്കിയുണ്ട്.ലീഗില്‍ തുടര്‍ച്ചയായി മൂന്നാം കളിയിലാണ് ബാഴ്സ ജയമില്ലാതെ അവസാനിപ്പിക്കുന്നത്.14-ാംസ്ഥാനത്തുള്ള പല്‍മാസിന്റെ നാലാം ജയം മാത്രമാണിത്.
1971നുശേഷം ആദ്യമായി ബാഴ്സയുടെ തട്ടകത്തില്‍ ജയിച്ചു. സാന്‍ഡ്രോ റാമിറെസ് പല്‍മാസിനെ മുന്നിലെത്തിച്ചു. റഫീന്യയുടെ തകര്‍പ്പന്‍ഗോളില്‍ ബാഴ്സ ഒപ്പമെത്തിയെങ്കിലും കാര്യമുണ്ടായില്ല. അവസാനഘട്ടത്തില്‍ ഫാബിയോ സില്‍വ പല്‍മാസിന്റെ വിജയഗോള്‍ തൊടുത്തു. ക്ലബ് രൂപീകരിച്ചതിന്റെ 125-ാം വാര്‍ഷിക ആഘോഷത്തിനിടയിലാണ് ബാഴ്സയുടെ തോല്‍വി.
" f
https://www.facebook.com/Malayalivartha