Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

സച്ചിനുശേഷവും ഇന്ത്യയുണ്ട്‌... ഓസ്‌ട്രേലിയെ അടിച്ച്‌ പരത്തി ഇരട്ട സെഞ്ച്വറിയോടെ രോഹിത്‌ ശര്‍മ്മ ഇന്ത്യയ്‌ക്ക്‌ പരമ്പര സമ്മാനിച്ചു

02 NOVEMBER 2013 12:31 PM IST
മലയാളി വാര്‍ത്ത.

രോഹിത്‌ ശര്‍മ്മയുടെ ഇരട്ട സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യയ്‌ക്ക്‌ ഏകദിന വിജയവും പരമ്പരയും. ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസീസിനെ 57 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ പരമ്പര നേട്ടം. രോഹിതിന്റെ ഇരട്ടസെഞ്ച്വറി പ്രകടനത്തില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ 384 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 45.1 ഓവറില്‍ 326 റണ്‍സിന് ഓള്‍ ഔട്ടായി. സച്ചിനും സേവാഗിനും ശേഷം ഒരു ഇന്ത്യക്കാരന്‍ ഏകദിനത്തില്‍ നേടുന്ന ഇരട്ട ശതകമാണ് രോഹിത് ശര്‍മ്മ ബംഗളൂരുവില്‍ കുറിച്ചത്. 

158 പന്തില്‍ 209 റണ്‍സാണ് രോഹിതിന്റെ ബാറ്റിംഗ് ഇന്നിംഗ്‌സില്‍ പിറന്നത്. 12 ഫോറുകളും 16 സിക്‌സറുകളും അടങ്ങുന്നതായിരുന്നു രോഹിത് ശര്‍മ്മയുടെ പ്രകടനം. ഇതോടെ ഒരു ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന ഷെയന്‍ വാട്‌സന്റെ റെക്കോര്‍ഡ് രോഹിത് പഴങ്കഥയാക്കി. ഏകദിന ക്രിക്കറ്റിലെ മൂന്ന് ഇരട്ട സെഞ്ച്വറികളും ഇന്ത്യന്‍ താരങ്ങളുടെ പേരിലാണ് കുറിക്കപ്പെട്ടിട്ടുള്ളത്. വീരേന്ദ്ര സേവാഗിന്(219) പിന്നില്‍ ഏകദിനത്തിലെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് രോഹിത് ശര്‍മ്മ കുറിച്ചത്. ഏകദിനക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യ സെഞ്ച്വറി നേടിയത് സച്ചിന്‍ ടെണ്ടുല്‍ക്കറാണ് (200*). ഓസീസിനെതിരായ പ്രകടനത്തിലൂടെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ എന്ന റെക്കോര്‍ഡ് സച്ചിനെ മറിക്കടന്ന് രോഹിത് തന്റെ പേരിനൊപ്പം ചേര്‍ത്തു. 219 റണ്‍സെടുത്ത സേവാഗിന്റെ പേരിലാണ് ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍ .

രോഹിത്തിന്റെ ബാറ്റിംഗ് പ്രകടനത്തിന് ജെയിംസ് ഫോല്‍ക്കനറുടെ സെഞ്ച്വറി(117) പ്രകടനത്തിലൂടെ ഓസീസ് മറുപടി നല്‍കിയെങ്കിലും വിജയം അവരില്‍ നിന്നും അകലുകയായിരുന്നു. 3-2നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഏഴ് മല്‍സരങ്ങളുടെ പരമ്പരയില്‍ രണ്ടെണ്ണം മഴമൂലം ഉപേക്ഷിച്ചിരുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 383 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ത്യ ഇന്ന് കുറിച്ചത്.

രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ഒത്തുചേര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 112 റണ്‍സാണ് പിറന്നത്. അവസാന അഞ്ച് ഓവറുകളില്‍ മാത്രം പിറന്നത് 101 റണ്‍സാണ്. 94 പന്തുകളില്‍ നിന്ന് രോഹിത് ധോണി കൂട്ടുകെട്ട് 167 റണ്‍സ് പടുത്തുയര്‍ത്തി. 38 പന്തുകളില്‍ നിന്ന് 62 റണ്‍സാണ് ക്യാപ്റ്റന്റെ സമ്പാദ്യം.

ഇരട്ടശതക പ്രകടനത്തോടെ ഏകദിനത്തില്‍ ഈ വര്‍ഷം 1000 റണ്‍സെന്ന നാഴികകല്ലും ഏകദിന കരിയറില്‍ 3000 റണ്‍സും രോഹിത് സ്വന്തമാക്കി. 107 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള രോഹിത് 3 സെഞ്ച്വറികളും 19 അര്‍ദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.

ഇതേസമയം ഓസീസിന്റെ ബാറ്റിംഗ് തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ ഏഴ് റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ സന്ദര്‍ശകര്‍ക്ക് നഷ്ടപ്പെട്ടു. തുടര്‍ന്ന് തുടരെതുടരെ വിക്കറ്റുകള്‍ വീണത് ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കി. ഒരുഘട്ടത്തില്‍ നാലിന് 74 എന്ന നിലയിലായിരുന്നു സന്ദര്‍ശകര്‍. 22 പന്തില്‍ 60 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലും 22 പന്തില്‍ 49 റണ്‍സെടുത്ത ഷെയിന്‍ വാട്‌സണും കത്തികയറിയപ്പോള്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. എന്നാല്‍ ഇരുവരേയും പുറത്താക്കി ഇന്ത്യന്‍ വിനയ് കുമാറും ജഡേജയും ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 30 ഓവറില്‍ എട്ടിന് 211 എന്ന നിലയിലായിരുന്നു ഓസീസ് ആ സമയത്ത്. എന്നാല്‍ ജെയിംസ് ഫോല്‍ക്കനര്‍ കേവലം അമ്പത്തേഴ് പന്തില്‍ സെഞ്ച്വറി നേടി. ഏകദിനത്തില്‍ ഒരു ഓസീസ് താരം നേടുന്ന വേഗതയേറിയ സെഞ്ച്വറിയാണിത്. വിനയ് കുമാറാണ് ഫോല്‍ക്കനറുടെ ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞത്.

ജഡേയും ഷമിയും മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ആര്‍ അശ്വിന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (59 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (1 hour ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (2 hours ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (2 hours ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (2 hours ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (3 hours ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (3 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (3 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (3 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (4 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (4 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (4 hours ago)

Malayali Vartha Recommends