Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്‍ഡോര്‍ ടെസ്റ്റില്‍ 321 റണ്‍സിന്റെ വിജയവുമായി പരമ്പര തൂത്തുവാരി ഇന്ത്യ; ഒരു പരമ്പരയില്‍ രണ്ട് പത്ത് വിക്കറ്റ് നേട്ടവുമായി റിക്കോര്‍ഡിട്ട് അശ്വിന്‍

11 OCTOBER 2016 06:45 PM IST
മലയാളി വാര്‍ത്ത

അശ്വിന്റെ കിടിലന്‍ പ്രകടനം ആവേശത്തോടെ ഇന്ത്യ. ന്യൂസിലണ്ടിനെതിരായ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ അവസാന മത്സരവും ഇന്ത്യയ്ക്ക് ജയം. 321 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ സമ്പൂര്‍ണ്ണ പരമ്പര വിജയത്തോടെ ഇന്ത്യ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത് എത്തുകയാണ്.
സ്‌കോര്‍: ഇന്ത്യ അഞ്ചിന് 557, മൂന്നിന് 216, ന്യൂസീലന്‍ഡ് 299, 151
ടെസ്റ്റിലെ ആറാം 10 വിക്കറ്റ് നേട്ടം കൈവരിച്ച രവിചന്ദ്ര അശ്വിനാണ് നാലാം ദിനത്തില്‍ തന്നെ ന്യൂസീലന്‍ഡിനെ ചുരുട്ടിക്കെട്ടിയത്. രണ്ടാം ഇന്നിങ്‌സില്‍ അശ്വിന്‍ 59 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തി. 32 റണ്‍സ് നേടിയ റോസ് ടെയ്‌ലറാണ് രണ്ടാം ഇന്നിങ്‌സില്‍ കിവീസിന്റെ ടോപ്‌സ്‌കോറര്‍. ഇന്ത്യയുടെ 500ാം ടെസ്റ്റ് മല്‍സരമെന്ന നിലയില്‍ ശ്രദ്ധേയമായ നാഗ്പൂരിലെ ആദ്യ മല്‍സരവും, നാട്ടിലെ 250ാം ടെസ്‌റ്റെന്ന നിലയില്‍ ശ്രദ്ധേയമായ കൊല്‍ക്കത്തയിലെ രണ്ടാം മല്‍സരവും ഇന്ത്യ ജയിച്ചിരുന്നു. ഇന്‍ഡോര്‍ സ്‌റ്റേഡിയം ആതിഥ്യം വഹിച്ച ആദ്യ മല്‍സരത്തിലും ജയിച്ചുകയറിയതോടെ പരമ്പര തൂത്തുവാരിയ ഇന്ത്യ, ടെസ്റ്റിലെ ഒന്നാം സ്ഥാനവും ഊട്ടിയുറപ്പിച്ചു.
ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍, രണ്ടാം ഇന്നിങ്‌സില്‍ ഏഴു കിവീസ് താരങ്ങളെ പുറത്താക്കിയാണ് കരിയറിലെ ആറാം പത്തുവിക്കറ്റ് നേട്ടം കൈക്കലാക്കിയത്. കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ടെസ്റ്റിലും 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അശ്വിന്‍, ഹര്‍ഭജന്‍ സിങ്ങിന് ശേഷം ഒരു പരമ്പരയില്‍ രണ്ടു 10 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി. മികച്ച പ്രകനവുമായി അശ്വിന്‍ കളം നിറഞ്ഞതോടെ കിവീസ് നിരയില്‍ രണ്ടക്കം കടക്കാനായത് ആറു പേര്‍ക്ക്. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (29), കെയ്ന്‍ വില്യംസന്‍ (27), റോസ് ടെയ്‌ലര്‍ (32), ലൂക്ക് റോഞ്ചി (15), മിച്ചല്‍ സാന്റ്‌നര്‍ (14), വാട്!ലിങ് (പുറത്താകാതെ 23) എന്നിവരാണ് രണ്ടക്കം കടന്ന താരങ്ങള്‍. ആദ്യ ഇന്നിങ്‌സില്‍ അര്‍ധസെഞ്ചുറി നേടിയ ടോം ലാതം (ആറ്), ജെയിംസ് നീഷാം (0) എന്നിവര്‍ കാര്യമായ സംഭാവന കൂടാതെ മടങ്ങി. ജീതന്‍ പട്ടേല്‍, മാറ്റ് ഹെന്റി എന്നിവരും സംപൂജ്യരായപ്പോള്‍ ബൗള്‍ട്ട് നാലു റണ്‍സുമായി മടങ്ങി.
നേരത്തെ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് 216/3 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. ചേതേശ്വര്‍ പൂജാരയുടെ സെഞ്ചുറിയാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് കരുത്തുപകര്‍ന്നത്. 101 റണ്‍സോടെ പൂജാര പുറത്താകാതെ നിന്നു. ടെസ്റ്റ് ടീമിലേക്ക് രണ്ടു വര്‍ഷത്തിന് ശേഷം മടങ്ങിയെത്തിയ ഗൗതം ഗംഭീര്‍ അര്‍ധ സെഞ്ചുറി നേടി ഫോമിലേക്ക് തിരിച്ചെത്തി. ഗംഭീര്‍ 50 റണ്‍സ് നേടി പുറത്തായി. പൂജാര സെഞ്ചുറി നേടിയതിന് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വിക്കറ്റ് നഷ്ടപ്പെടാതെ 18 എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം തുടങ്ങിയത്.
മുരളി വിജയ് (19) വേഗത്തില്‍ നഷ്ടപ്പെട്ട ഇന്ത്യയെ രണ്ടാം വിക്കറ്റില്‍ ഗംഭീര്‍പൂജാര സഖ്യം വലിയ ലീഡിലേക്ക് ഉയര്‍ത്തുകയായിരുന്നു. കിവീസിന് വേണ്ടി ജീതന്‍ പട്ടേല്‍ രണ്ടു വിക്കറ്റ് നേടി.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends