കൊച്ചിയിലെ വിജയം റാഞ്ചിയിലും ആവര്‍ത്തിച്ചു, ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനമത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. 156 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 28.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. വിരാട് കോഹ്ലി 77 റണ്‍സുമായി പുറത്താകാതെനിന്നു. ഗൗതം ഗംഭീര്‍ 33ഉം യുവ്രാജ്സിങ് 30ഉം റണ്‍സെടുത്തു. ഇതോടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 42.2 ഓവറില്‍ 155 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. ജോ റൂട്ട്(39), ഇയാന്‍ ബെല്‍(25), ടിം ബ്രെസ്നന്(25) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട് ബാറ്റ് ചെയ്തത്. ഇന്ത്യയ്ക്കുവേണ്ടി രവീന്ദ്ര ജഡേജ മൂന്നും രവിചന്ദ്ര അശ്വിന്, ഇഷാന്ത് ശര്‍മ എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, ഷാമി അഹമ്മദ്, സുരേഷ് റെയ്ന എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
https://www.facebook.com/Malayalivartha