യുവിയുടെ പ്രകടനം കണ്ട് സ്വയം ഒരു ക്ലബ് ബാറ്റ്‌സ്മാനായി തോന്നിയെന്ന് ഇന്ത്യന്‍ നായകന്‍ കോഹ്‌ലി

യുവി എന്നും മിന്നുംതാരം. ഇന്നലെ നടന്ന ഇന്ത്യപാക് ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ യുവരാജ് സിംഗിന്റെ പ്രകടനം കണ്ട് സ്വയം ഒരു ക്ലബ് ബാറ്റ്‌സ്മാനായി തോന്നിയെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. മൂന്ന് തവണ മഴ തടസപ്പെടുത്തിയ കളിയില്‍ ഇന്ത്യയെ വേഗതയില്‍ 300 കടത്താന്‍ യുവരാജിന്റെയും, കോഹ്‌ലിയുടെയും പാര്‍ട്ടണര്‍ഷിപ്പ് ഏറെ സഹായകമായിരുന്നു.
തനിക്ക് റണ്‍സ് നേടാനാകാത്ത അവസരത്തില്‍ യുവി സമ്മര്‍ദ്ദം ഏറ്റെടുത്ത് ബോളുകളെ നേരിടുന്നത് കണ്ടപ്പോള്‍ സ്വയം ഒരു ക്ലബ് ബാറ്റ്‌സ്മാനെ പോലെ തോന്നിയെന്ന് കളി കഴിഞ്ഞുള്ള വാര്‍ത്ത സമ്മേളനത്തില്‍ കോഹ്‌ലി പറഞ്ഞു. 68 ബോളുകളുകളില്‍ കോഹ്‌ലി 81 റണ്‍സ് കരസ്ഥമാക്കിയപ്പോള്‍, 32 പന്തുകളില്‍ 53 റണ്‍സാണ് യുവി നേടിയത്.
യൂവിക്ക് മാന്‍ ഓഫ് ദ മാച്ച് ലഭിച്ചത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും കോഹ്‌ലി പറഞ്ഞു. ഇന്ത്യന്‍ ബാറ്റിംഗ് നിര മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചതെന്നും ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും, ശിഖര്‍ ധവാനും മികച്ച അടിത്തറയാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
https://www.facebook.com/Malayalivartha