ശ്രീലങ്കയ്ക്ക് 322 റണ്‍സ് വിജയലക്ഷ്യം, അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ധോണി

ഇന്ത്യ-ശ്രീലങ്ക ചാംപ്യന്‍സ് ട്രോഫിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 322 റണ്‍സെടുത്തു. ഇനി ശ്രീലങ്കയ്ക്ക് ജയിക്കാന്‍ 322 റണ്‍സ് വേണം. അവസാന ഓവറുകളില്‍ കത്തിക്കയറിയ മുന്‍ ക്യാപ്റ്റന്‍ ധോണി(63)യും 13 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 25 റണ്‍സെടുത്ത കേദാര്‍ ജാദവുമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 52 പന്തില്‍ ഏഴു ഫോറും രണ്ട് സിക്‌സറും പറത്തിയാണ് ധോണി 63 റണ്‍സെടുത്തത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് മികച്ച തുടക്കാണ് രോഹിത്-ധവാന്‍ ഓപ്പണിങ് കൂട്ടുകെട്ട് സമ്മാനിച്ചത്. 113 പന്തുകള്‍ നേരിട്ട ധവാന്‍ 13 ഫോറുകളുടെ അകമ്പടിയോടെയാണ് സെഞ്ചുറിയിലെത്തിയത്. രോഹിത് ശര്‍മ 79 പന്തില്‍ 78 റണ്‍സെടുത്ത് പുറത്തായി. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം തവണയും രോഹിത്-ധവാന്‍ ഓപ്പണിങ് കൂട്ടുകെട്ട് സെഞ്ചുറി തികച്ചു.
25-ാം ഓവറില്‍ മലിംഗയെ സിക്‌സര്‍ പറത്തിയശേഷം തൊട്ടടുത്ത പന്തിലാണ് രോഹിത് പുറത്തായത്. തൊട്ടുപിന്നാലെയെത്തിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അഞ്ച് പന്തുകള്‍ നേരിട്ട ശേഷം പൂജ്യത്തിന് പുറത്തായി. നുവാന്‍ പ്രദീപിനാണ് വിക്കറ്റ്. പാക്കിസ്ഥാനെതിരെ തകര്‍ത്തടിച്ച യുവരാജ് സിങ്ങിന് ഏഴു റണ്‍സ് മാത്രമാണ് നേടാനായത്.
59 പന്തില്‍ നാലു ഫോറുകളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെയാണ് രോഹിത് ശര്‍മ അര്‍ധശതകത്തില്‍ എത്തിയത്. വ്യക്തിഗത സ്‌കോര്‍ 45ല്‍ നില്‍ക്കെ തീസര പെരെരയ്‌ക്കെതിരെ സിക്‌സര്‍ പായിച്ചായിരുന്നു രോഹിതിന്റെ അര്‍ധസെഞ്ചുറി ആഘോഷം.
https://www.facebook.com/Malayalivartha